
തിരുവനന്തപുരത്തുകാരായ 2000 ത്തില്‍ക്കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ട്. അതില്‍ പലരും മലയാളം അറിയാമായിരുന്നിട്ടും നമ്മോടൊപ്പം ഇല്ലാത്തവരാണ്. അവരുടെ പ്രൊഫൈലുകള്‍ സൈഡ്ബാറില്‍ തെരയേണ്ടവ എന്ന തലക്കെട്ടോടെ ചേര്‍ത്തിട്ടുള്ളതാകുന്നു. അവരില്‍ താല്പര്യമുള്ളവരെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ചുമതല നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. അതിനാല്‍ അവരുടെ പ്രൊഫൈലുകളില്‍ കമെന്റുകള്‍ രേഖപ്പെടുത്തിയോ മെയിലുകള്‍ അയച്ചോ അവര്‍ക്കുകൂടി സഹകരിക്കുവാന്‍ അവസരം ലഭ്യമാക്കണം എന്നും പ്രസതുത വിഷയത്തില്‍ തിരുവനന്തപുരത്തുകാരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്തതായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന "ബ്ലോഗേഴ്സ് കാമ്പ് -2008" ആംഗലേയത്തില്‍ ബ്ലോഗ് ചെയ്യുന്നവരെക്കൂടി ഉള്‍പ്പെടുത്തി സാങ്കേതികജ്ഞാനം കൂടി കൈമാറുന്ന വിപുലമായ ഒരു പരിപാടിയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
Join: Trivandrum Bloggers Group