Sunday, November 11, 2007

തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി ഒരു പ്രത്യേക അറിയിപ്പ്ഇന്നത്തെ കേരളകൗമുദി വാര്‍ത്ത പി.ഡി.എഫ് ഫയലായി കാണുക.
തിരുവനന്തപുരത്തുകാരായ 2000 ത്തില്‍ക്കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ട്. അതില്‍ പലരും മലയാളം അറിയാമായിരുന്നിട്ടും നമ്മോടൊപ്പം ഇല്ലാത്തവരാണ്. അവരുടെ പ്രൊഫൈലുകള്‍ സൈഡ്ബാറില്‍ തെരയേണ്ടവ എന്ന തലക്കെട്ടോടെ ചേര്‍ത്തിട്ടുള്ളതാകുന്നു. അവരില്‍ താല്പര്യമുള്ളവരെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ചുമതല നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. അതിനാല്‍ അവരുടെ പ്രൊഫൈലുകളില്‍ കമെന്റുകള്‍ രേഖപ്പെടുത്തിയോ മെയിലുകള്‍ അയച്ചോ അവര്‍ക്കുകൂടി സഹകരിക്കുവാന്‍ അവസരം ലഭ്യമാക്കണം എന്നും പ്രസതുത വിഷയത്തില്‍ തിരുവനന്തപുരത്തുകാരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്തതായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന "ബ്ലോഗേഴ്സ് കാമ്പ് -2008" ആംഗലേയത്തില്‍ ബ്ലോഗ് ചെയ്യുന്നവരെക്കൂടി ഉള്‍പ്പെടുത്തി സാങ്കേതികജ്ഞാനം കൂടി കൈമാറുന്ന വിപുലമായ ഒരു പരിപാടിയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
Join: Trivandrum Bloggers Group

9 comments:

Kaithamullu said...

കേരളകൌമുദിയിലെ മീറ്റ് വിശേഷം വായിച്ചു.
അഭിനന്ദനങ്ങള്‍!

പറഞ്ഞിരുന്നവര്‍ എല്ലാരും വന്നില്ല, അല്ലേ, അങ്കിള്‍? സാരമില്ല, അടുത്ത മീറ്റ് ഗംഭീരമാകാന്‍ ആശംസകള്‍!

K.P.Sukumaran said...

ബ്ലോഗ്ഗേര്‍സ് മീറ്റുകളില്‍ പൊതുവായി പങ്കാളിത്തം കുറവായിട്ടാണ് കണ്ടുവരുന്നത് . പലര്‍ക്കും ജോലിസ്ഥലങ്ങളില്‍ നിന്നും എത്തിപ്പെടാന്‍ പ്രയാസമുണ്ടാവാം .. ഒരു കേരളാ മീറ്റ് ആലോചിക്കാവുന്നതാണ് .
ആശംസകളോടെ,

ജെയിംസ് ബ്രൈറ്റ് said...

ഞാനൊരു കൊല്ലം ബ്ലോഗറായിപ്പോയി!
എന്നിരുന്നാലും ചന്ദ്രേട്ടന്റെ കൂട്ടായ്മകള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

മയൂര said...

കേരളകൌമുദിയിലെ മീറ്റ് വിശേഷം വായിച്ചു..

ഹരിയണ്ണന്‍@Hariyannan said...

വിശേഷങ്ങള്‍ വായിച്ചു.
തിരുവന്തോരം ബ്ലോഗറായി ജീവിക്കുന്നതില്‍ അഭിമാനം തോന്നുന്നു...
പ്രിയ അണ്ണന്മാരേ..
വരുന്ന ഡിസംബറില്‍ ഞാനും കുടുംബവും നാട്ടിലെത്തും...
പിന്നെ വെഞ്ഞാറമൂട് തിരുവനന്തപുരത്തിന്റെ ഒരു “അവിഭാജ്യഘടക”മായതുകൊണ്ട് എന്റെ ആ ബ്ലോഗിന്റെ ലിങ്കും ഇവിടെയിടുന്നു..
http://venjaramood.blogspot.com/

Eccentric said...

അങ്കിളേ, താങ്കള്‍ കൊടുത്ത ഇന്‍സ്ട്രക്ഷന്‍സ് വായിച്ചു. ഇപ്പോഴും എന്നെപോലുള്ള പുതു മലയാളം ബ്ലോഗേര്‍സിന് 'തനിമലയാളം' ഒരു ബാലികേറാമല ആണ്. തനിമലയാളം അഗ്ഗ്രഗേട്ടറിന് പുതിയ ആള്‍ക്കാരെ കണ്ടെത്താന്‍ അത്ര ശുഷ്കാന്തി ഇല്ലേ? നമ്മള്‍ വല്ല കൈക്കൂലിയും കൊടുക്കണോ?

Eccentric said...

അയ്യോ സന്ദര്‍ഭം മനസ്സിലാകാതെ ഇവിടെ കമന്റ്റ് ഇട്ട ഈ അനിയനോട് ക്ഷമിക്കണേ

യാരിദ്‌|~|Yarid said...
This comment has been removed by the author.
Dr. Prasanth Krishna said...

Love to join the group please send me the details how to get membership?

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc