Wednesday, April 16, 2008

തിരുവനന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയൊ?ശ്രീപത്മനാഭനെ ഒരിക്കലെങ്കിലും വണങ്ങാത്ത അനന്തപുരിക്കാരുണ്ടാവുമെന്നു തോന്നുന്നില്ല.
ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും തലയെടുപ്പോടെ തിരുവനന്തപുരം നഗരിയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം
തിരുവിതാം കൂര്‍ രാജകുടുംബത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു ഇതുവരെയും ഇപ്പോഴും.. ഇനി അതു സര്‍ക്കാരിലേയ്ക്ക്
“കണ്ടുകെട്ടാന്‍ “ നിയമകാര്യ സെക്രട്ടറി ശുപാര്‍ശ ചെയ്തതായി ഇന്നലെ വാര്‍ത്ത കണ്ടു..
ഒരു തിരുവനന്തപുരത്തു കാരന്‍ എന്നതിലുപരി ഹൈന്ദവവിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ ഇതു ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. കാരണം ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ ആരാധനാലയങ്ങളോടുള്ള പല നടപടികളും അത്തരത്തിലായതുകൊണ്ട് തന്നെ.

ക്ഷേത്രത്തിനകത്ത് (വിഗ്രഹത്തിലുള്‍പ്പെടെ) അനേകം തോല സ്വര്‍ണ്ണത്തിന്റെ ശേഖരം ഉണ്ടെന്ന് മതിലകം രേഖകളില്‍ നിന്നും മനസ്സിലാക്കിയ അന്നു മുതല്‍ തുടങ്ങിയതാണ്‍ സര്‍ക്കാരിന്റെ ചൊറിച്ചില്‍.. ഭംഗിയായി നടന്നു പോരുന്ന ആരാധനാലയങ്ങളെ മനപ്പൂര്‍വ്വം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡ ശ്രമമായി മാത്രമെ ഇതിനെയും കാണാനാവൂ..

രാജഭരണം അവസാനിച്ചശേഷം തിരുവിതാംകൂര്‍ രാജകുടുംബത്തിലേയ്ക്കുള്ള പ്രിവിപഴ്സ് നിര്‍ത്തലാക്കി കൊണ്ടുള്ള കമ്മ്യൂണിസ്റ്റ്
സര്‍ക്കാരിന്റെ ഉത്തരവ് പഴയ തലമുറയില്‍ പെട്ടവര്‍ ഓര്‍ക്കുന്നുണ്ടാകും.. രാജ ഭരണത്തെ അളവറ്റ് സ്നേഹിച്ച ജനതയ്ക്ക് അന്ന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ നടപടി.. ഇപ്പോഴിതാ കൊട്ടാരത്തിലെ അധികാരത്തില്‍ നിന്നും ക്ഷേത്രം പിടിച്ചു പറിയ്ക്കാന്‍ പോകുന്നു.. ഇനി അവിടെ ആരാധനയൊന്നും വേണ്ട നഗരിയില്‍ ഇത്രേം സ്ഥലം എന്തിനാ വെറുതെ കളയണേ അവിടെ ഷോപ്പിം മാലുകള്‍ പണിയാം എന്നൊക്കെ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അനന്തപുരിക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കണോ?.

ഈ കഴിഞ്ഞ ദിവസം വായിച്ചു ശബരിമലയില്‍ തിരക്കു കാരണം രണ്ട് പൂജകള്‍ വേണ്ടാന്നു വച്ചൂന്ന്.... ഇങ്ങിനെയൊരു സംഭവം ഇതുവരെ കേട്ടിട്ടുപോലുമില്ലാത്തതാ‍ണ്. ഈ കണക്കിന് പദ്മനാഭസ്വാമിക്ഷേത്രവും “പിടിച്ചെടുത്തിട്ട്” അവിടെയ്ക്ക് രജകുടുംബത്തില്‍ നിന്നും ഇപ്പോള്‍ നല്‍കുന്ന മാസപ്പടി പാര്‍ട് ടി ഫണ്ടിലേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടാലും അതിശയിക്കാനില്ല!..കൂടാതെ ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അന്‍പത്തിയാറു നാള്‍ നീണ്ടു നില്‍ക്കുന്ന “മുറജപം” എന്ന ചടങ്ങും ഖജനാവില്‍ കാശില്ലാത്തതു കൊണ്ട് വേണ്ടാന്നും വയ്ക്കും...

സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിക്കുവാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമോ?.

94 comments:

നന്ദു said...

ശ്രീ പദ്മനാഭനെ ചെങ്കൊടി പുതപ്പിക്കാനുള്ള ശ്രമത്തിനെ ചെറുത്തു തോല്‍പ്പിക്കണം!

keralafarmer said...

:)

G.manu said...

എന്റെ ശ്രീപദ്മനാഭാ...

അനില്‍ശ്രീ... said...

നന്ദു.. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അല്ലേ ഈ പറയുന്ന നീക്കം? അല്ലാതെ ഗവണ്മെന്റ് എടുത്ത ഒരു തീരുമാനം അല്ലല്ലോ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുന്നതല്ലേ ജനാധിപത്യ മര്യാദ ? ഈ പറയുന്ന അമ്പതിനായിരം കോടി രൂപയുടെ സ്വത്ത് ഒരു ട്രസ്റ്റിന്റെയോ ഒരു വ്യക്തിയുടേയോ നിയന്ത്രണത്തില്‍ ഇരുന്നാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം? ആര്‍ക്കാണ് ഉപകാരം?

ശബരിമലയില്‍ പൂജ മുടങ്ങിയത് ഗവണ്മെന്റ് ഇടപെടാഞ്ഞതിനാലാണോ? അതോ തന്ത്രിയെയും ശാന്തിക്കാരനേയും "ഗവണ്മെന്റ് " ഭീഷണിപ്പെടുത്തിയോ ? അതോ അവര്‍ക്ക് ശമ്പളം കൊടുക്കാഞ്ഞിട്ട് സമരമായിരുന്നോ ?

ആ എനിക്കറിയില്ല ..

പ്രവീണ്‍ ചമ്പക്കര said...

നന്ദു ,
ഞാന്‍ മനസ്സില്‍ ഉദേശിച്ചിരുന്ന ഒരു പോസ്റ്റ്. പ്രിയ അനില്‍ ശ്രീ ...അങ്ങ് കോടതി വിധി എന്ന് പറഞ്ഞു. ഏത് കോടതി എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു ഗവണ്മെന്റ് ആണോ ഉള്ളത് . പിന്നെ ഈ പറയുന്ന സ്വത്തു മൊത്തം സര്ക്കാര്‍് ദേവസ്വം ബോര്‍ഡ് ഇവരുടെ കയ്യില്‍ ഭരണം കിട്ടിയിട്ട് ആര്‍ക്കാണ്‌ പ്രയോജനം . ദൈവത്തിനും കിടക്കപോറുതി ഇല്ല വിസ്വസികള്‍ക്കും കിടക്ക പൊറുതി ഇല്ല. ഇവരൊക്കെ കട്ടു തിന്നുനതല്ലാതെ അവിടെ വരുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ചെയ്തു കൊടുക്കാന്‍ പോലും സാധിക്കുനുണ്ടോ? കോടതി പറഞ്ഞപോലെ കേള്‍ക്കാന്‍ ആയിരുന്നു എങ്കില്‍ കോടതി പറഞ്ഞിട്ടു പോലും ബോര്‍ഡ് യോഗം കു‌ടി അടിയന്തിര തീരുമാനം എടുക്കണ്ട വിഷയങ്ങില്‍ അതുപോലും ചെയാതെ പാര്ട്ടി കോണ്‍ഗ്രെസ്സിനു പോയ ഗുപ്തനെ കുട്ടുള്ളവരുടെ കയ്യില്‍ ആണോ ഭരണം എല്പികണ്ടത്? അവിടെയും ചില കോടതി വിധികള്‍ ഉണ്ടാരുന്നല്ലോ ? അതോ ശബരിമലയെ നശിപ്പിച്ചപോലെ അനന്തപട്ഭനഭാനും നശിക്കണോ? ഒരു ക്ഷേത്രം എങ്കിലും വിശ്വാസികളുടെ ആയി നിലകൊള്ളട്ടെ ....അതല്ലേ അനിലെ നല്ലത്.

നന്ദു said...

അനില്‍ ശ്രീ ,
കോടതി വിധി എല്ലായ്പ്പോഴും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടീ?. സി.പി.എം. ന് എതിരായി വിധി പറയുമ്പോളെന്തെ “നിയമം നിയമത്തിന്റെ വഴി പോട്ടെ എന്ന ഈ മനസ്സ് അവര്‍ക്കുണ്ടാ‍കുന്നില്ല? പകരം വിധി പറഞ്ഞ ജഡ്ജിയെ പുലഭ്യം പറയുന്നു? അവര്‍ക്കനുകൂലമായ വിധി പറയുന്ന കോടതിയെ മാത്രം ബഹൂമാനിക്ക്യുകയും അനുസരിക്കുകയും ചെയ്താല്‍ മതിയോ?. ഭൂരിപക്ഷം വരുന്ന ജനത്തിന്റെ വികാരം കൂടെ ബഹുമാനിക്കാന്‍ പഠിക്കണം സര്‍ക്കാര്‍.

വര്‍ഷാവര്‍ഷങ്ങളായി ഈ പറയുന്ന സ്വത്ത് അവിടെ ഇരുന്നിട്ട് ആര്‍ക്കും ഒരുപദ്രവവും ഉണ്ടായില്ലല്ലോ? ജനങ്ങള്‍ക്കും ഇതുവരെയുള്ള സര്‍ക്കാരിനും?

ഞാന്‍ ചോദിക്കട്ടെ അനിലെ, ശ്രീ പദ്മനാഭസ്വാമിക്ഷേത്രം പോലെ തന്നെ ആസ്തിയും പ്രൌഡിയുമുള്ള രണ്ട് ആരാധനാലയങ്ങള്‍ കൂടെയുണ്ട്ട് രണ്ടൂ കിലൊമീറ്റര്‍ വ്യത്യാസത്തില്‍ പാളയം മുസ്ലീം പള്ളിയും തൊട്ടപ്പുറത്തെ ക്രിസ്ത്യന്‍ പള്ളിയും.. എന്തെ അതേറ്റെടുക്കാന്‍ ആരും കോടതിയില്‍ പോയില്ല അതു കേട്ട് വാലും പൊക്കി ശുപാര്‍ശയെഴുതാന്‍ ഒരു സെക്രട്ടറിയും പേനയെടുത്തില്ല??? അതിലൊക്കെ പോയി കളിച്ചാലെ വിവരമറീയും എന്നതു തന്നെ.. ഒരു പള്ളിക്കൂടം നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിയാറില്ല പിന്നല്ലെ പള്ളീ!!?.

ശബരിമലയില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്നുണ്ടല്ലോ സര്‍ക്കാര്‍.. പൂജ നിര്‍ത്താന്‍ തീരുമാനിച്ചപ്പോളെന്തെ സര്‍ക്കാരിനിടപെടാമായിരുന്നില്ലെ?..ദേവസ്വം ബോഡിന്റെ ഉന്നതരവിടെ ഉള്ളപ്പോളായിരിക്കണമല്ലോ തന്ത്രി തീരുമാനമെടുത്തത്?. എന്തെ അന്നേരം ഉറങ്ങിപ്പോയോ?..

പേരും പെരുമയുമുള്ള ആരാധനാലയങ്ങളെ പലരീതിയില്‍ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡമായ കളികളിലൊന്നു തന്നെയാ അനിലെ ഇതും. ഇനി താമസിയാതെ നോട്ടം ആറ്റുകാലേയ്ക്കാവും. (താങ്കളുടെ പോസ്റ്റിലെ കമന്റ്റില്‍ ഞാനതും സൂചിപ്പിച്ചിരുന്നു!)

മൂര്‍ത്തി said...

ഇരുപത്തി ആറാമത് ഭരണഘടനാ ഭേദഗതിയിലൂടെ പ്രിവി പേഴ്സ് നിര്‍ത്തലാക്കിയത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആണ്.അതിന്റെ കാരണം
The concept of rulership, with privy purses and special privileges unrelated to any current functions and social purposes, is
incompatible with an egalitarian social order. Government have,therefore, decided to terminate the privy purses and privileges of the
Rulers of former Indian States. It is necessary for this purpose,apart from amending the relevant provisions of the Constitution, to insert a new article therein so as to terminate expressly the
recognition already granted to such Rulers and to abolish privy purses and extinguish all rights, liabilities and obligations in respect of privy purses. Hence this Bill. ലിങ്ക്

2008 ജനുവരി 28ലെ എക്കണോമിക് ടൈംസിലെ വാര്‍ത്ത അനുസരിച്ച് സര്‍ക്കാരിനു അമ്പലം ഏറ്റെടുക്കാന്‍ ഉദ്ദേശമില്ലെന്നും പക്ഷെ ക്ഷേത്ര കാര്യങ്ങള്‍ നോക്കി നടത്തുന്നതിനു രാജകുടുംബത്തിനു പ്രാമുഖ്യമുള്ള ഒരു കമ്മിറ്റി വരുമെന്നും മന്ത്രി സുധാകരന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രാജകുടുംബം ആണ് ക്ഷേത്ര ഭരണ സമിതിയെ തീരുമാനിക്കുന്നത്.
അത് മാറും. ജനാധിപത്യപരമായ രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നത് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല.
ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഗൂഡശ്രമം എന്നു പറയുമ്പോള്‍ നാം അറിയേണ്ട ഒരു കാര്യം
വര്‍ഷവും 10 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് ആയി പദ്മനാഭ ക്ഷേത്രത്തിനു നല്‍കുന്നുണ്ട് എന്നതാണ്.

ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തത് കോടതിയുടെ മുന്നില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമപരമായ ഉപദേശം തേടുകയായിരുന്നു. അതിനുള്ള നിയമ സെക്രട്ടറിയുടെ മറുപടിയാണ് നന്ദു പരാമര്‍ശിക്കുന്നത്. 2008 ഡിസംബര്‍ 18ന് പ്രിന്‍സിപ്പല്‍ സബ് കോടതി ക്ഷേത്രം ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

It was in response to a petition that urged the court to restrain the executive officer of the temple from acting in a manner detrimental to the interests of the deity and devotees.

ഇത്രയുമാണ് ഇത് വരെയുള്ള സംഭവഗതികള്‍.

അനില്‍ശ്രീ... said...

ഈ പ്രശ്നം എല്ലാം ഇടത് സര്‍ക്കാരിന്റേതാണെങ്കില്‍ ദേവസ്വം ബോര്‍ഡ് എല്ലാം പിരിച്ച് വിട്ട് അമ്പലങ്ങള്‍ എല്ലാം സ്വതന്ത്രമാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച ഗവണ്മെന്റിനോട് ആരെങ്കിലും പറഞ്ഞാല്‍ പോരായിരുന്നോ? അല്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഭരിക്കാന്‍ പോകുന്ന ഗവണ്‍മെന്റിന് ഈ "പിടിച്ചെടുക്കുന്ന" അമ്പലങ്ങള്‍ തിരികെ കൊടുക്കാമല്ലോ.. അത് ചെയ്യുമെന്ന് അരെങ്കിലും വിശ്വസിക്കുന്നോ? ഈ നടക്കുന്ന നടപടി ക്രമങ്ങള്‍ക്കെതിരെ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധിച്ചോ? അപ്പോള്‍ ഇടത് ഗവണ്മെന്റിന്റെ ആണോ കുഴപ്പം?

മൂര്‍ത്തിയുടെ കമന്റില്‍ നിന്നും കുറെ ഒക്കെ മനസ്സിലായിക്കാണും എന്ന് കരുതുന്നു.

പിന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി വിധി അനുസരിച്ച് ഒന്നും ചെയ്യേണ്ട എന്ന് പറയാന്‍ എനിക്ക് പറ്റില്ല. അത് മറ്റൊരു ലൈന്‍ ആണല്ലോ ആ ചിന്ത. ഇനി എല്ലാം കോടതി വിധി അനുസരിച്ചാണോ നടക്കുന്നത് എന്ന് ചോദിച്ചാല്‍ ... എന്റെ കയ്യില്‍ ഉത്തരമില്ല. പക്ഷേ കോടതി വിധി നടപ്പാക്കുന്നത് തടയുന്നത് നല്ല കീഴ്വഴക്കം ആണെന്ന് നിങ്ങള്‍ പറയുമോ?

ഇപ്പോള്‍ തന്നെ, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരമാനം ഒന്നുമായിട്ടില്ല. നിയമോപദേശം ആണ് കിട്ടിയിരിക്കുന്നത്. പിന്നെ ദേവസ്വം ബോര്‍ഡ് എന്ന സാധനം പണ്ടേ പിരിച്ച് വിടേണ്ടതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറെ ആളുകള്‍ക്ക് കൈയ്യിട്ട് വാരാന്‍ മാത്രം എന്തിനാ ഇങ്ങനെ കുറെ ബോര്‍ഡുകള്‍?

അമ്പലം ആരുടെ കയ്യില്‍ ഇരുന്നാലും എനിക്കൊന്നുമില്ല. എനിക്ക് അതില്‍ നിന്ന് ഒരുപകാരവും ഇല്ല. ഇനി പ്രാര്‍ത്ഥിക്കാന്‍ പോകുന്നവര്‍ക്ക് അമ്പലം ആരുടേതാണ് എന്ന് നോക്കേണ്ട കാര്യമുണ്ടോ? വിശ്വാസം അല്ലേ വലുത് ?

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം പോലെ തന്നെ ആസ്തിയും പ്രൌഡിയുമുള്ള രണ്ട് ആരാധനാലയങ്ങള്‍ കൂടെയുണ്ട്ട് രണ്ടൂ കിലൊമീറ്റര്‍ വ്യത്യാസത്തില്‍ പാളയം മുസ്ലീം പള്ളിയും തൊട്ടപ്പുറത്തെ ക്രിസ്ത്യന്‍ പള്ളിയും.. എന്തെ അതേറ്റെടുക്കാന്‍ ആരും കോടതിയില്‍ പോയില്ല അതു കേട്ട് വാലും പൊക്കി ശുപാര്‍ശയെഴുതാന്‍ ഒരു സെക്രട്ടറിയും പേനയെടുത്തില്ല???

ഇതൊക്കെ വെറുതെ ചൊദിക്കാം എന്നല്ലെ ഉള്ളു..ഇവിടെ കുറെ ഹിന്ദു സംഘടനകള്‍ ഉണ്ടല്ലോ, ഒരു ഹര്‍ജി കോടതിയില്‍ കൊടുക്കാന്‍ ഇവര്‍ക്കൊന്നും സാധിക്കില്ലേ? എന്ത് വിധി ആണ് വരുന്നത് എന്ന് കണ്ടിട്ട് അഭിപ്രായം പറയാം.

ചിത്രകാരന്‍chithrakaran said...

padmanabha kshEthram maathramalla, kavaTiyaar kottaaravum sarkkaar EteTukkaNam. ivarokke ippozhum mahaaraajaavum,thamburaattiyum chamayunnath nirtthuka thanne vENam.
itthikkaNNikaL !!!

മൂര്‍ത്തി said...

ശ്രീ.ബാബുരാജ് ഭഗവതിയുടെ ഈ പോസ്റ്റ് ഇവിടെ തികച്ചും പ്രസക്തമാണ്.

ഉണ്ണിക്കുട്ടന്‍ said...

അനില്‍ശ്രീ യും മൂര്‍ത്തിയും പറയുന്നതിനോടു 100% യോജിക്കുന്നു. പോസ്റ്റ് കുറച്ചു ബയാസ്ഡ് ആയിപോയില്ലെ എന്നൊരു ഡൌട്ട്.. അമ്പലവും പള്ളിയുമല്ലേ പിടിച്ചെടുക്കാനും അടിച്ചു മാറ്റാനുമൊക്കെ പറ്റൂ..ദൈവത്തെ അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ ..പിന്നെന്താ..?

വേണു venu said...

താലിബാന് പുരാതന ബുദ്ധ വിഗ്രഹങ്ങള്‍ തച്ചുടച്ചപ്പോഴും.? ഹാ കഷ്ടം.:(

കിരണ്‍ തോമസ് തോമ്പില്‍ said...

വസ്തുതകള്‍ മനസിലാക്കാതെ വികാരം കൊണ്ട്‌ എഴുതിയ പോസ്റ്റാണ്‌ എന്ന് തോന്നുന്നു.പിന്നെ ഇടത്‌ സര്‍ക്കാരിനോടുള്ള ചൊരുക്കം ഇത്‌ എഴുതാന്‍ നന്ദുവിനെ പ്രെരിപ്പിച്ചിരിക്കാം. ശബരിമലയില്‍ പൂജ നടത്താതിരിക്കണം എന്ന് പറയാന്‍ മാത്രം അവകാശം സര്‍ക്കാരിനോ ബോര്‍ഡിനോ ഉണ്ടോ ? ക്ഷേത്രാരാധനയുമായും പൂജയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്ത്രിയും ശാന്തിയുമൊക്കെയല്ലേ തീരുമാനിക്കാറ്‌. ഇനി അവിടെ സര്‍ക്കാരിന്റയോ ബോര്‍ഡിന്റെയോ സമ്മര്‍ദ്ദം മൂലം ഒരു പൂജ ഒഴിവാക്കാന്‍ ഏതെങ്കിലും തന്ത്രിയോ ശാന്തിയോ തയ്യാറാകുമോ. അങ്ങനെ ഒരു നിര്‍ദ്ദേശം വന്നാല്‍ അതിനെ ചെറുത്ത്‌ തോല്‍പ്പിക്കാനുള്ള സംഘടന ബലം ഹിന്ദു സംഘടനകള്‍ക്കുണ്ടല്ലോ. ചുമ്മ RSS കാര്യാലയത്തില്‍ ഒന്ന് വിളിച്ച്‌ പറഞ്ഞാല്‍ മതിയല്ലോ ഇതേ ഇവിടേ പൂജ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്ന്. അതും അലെങ്കില്‍ ചുമ്മാ ഒരു പത്ര സമ്മേളനം നടത്തിയാലും മതി.

പിന്നെ നന്ദുവിന്റ അടുത്ത ചൊരുക്ക്‌ ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളിയും പിടിച്ചെടുക്കാത്തതിലാണ്‌ എന്നതും കൂടി കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ്‌ വ്യക്തം. ഇനി ഈ വിഷയത്തില്‍ മംഗളം പത്രം ഇന്ന് റിപ്പോട്ട്‌ ചെയ്ത വാര്‍ത്ത കാണുക.

പത്മനാഭസ്വാമി ക്ഷേത്രം: ഉചിതമായ നടപടിയെടുക്കാമെന്ന്‌ നിയമ സെക്രട്ടറി

തിരുവനനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കണമെന്ന കോടതി ഉത്തരവില്‍ സര്‍ക്കാരിന്‌ ഉചിതമായ നടപടി സ്വീകരിക്കാമെന്ന്‌ നിയമ സെക്രട്ടറി പി.എസ്‌.ഗോപിനാഥന്‍ സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു.

ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രത്യേക ട്രസ്‌റ്റ് രൂപീകരിച്ച്‌ ഭരണം ഏല്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. രാജകുടുംബത്തിന്‌ എതിരായ നീക്കം വേണ്ടെന്നാണ്‌ തീരുമാനം. രാജകുടുംബത്തിന്‌ മാന്യമായ സ്‌ഥാനം നല്‍കിക്കൊണ്ടാകും പുതിയ സംവിധാനം. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലാക്കുകയോ ചെയ്യില്ല.

1950 ലെ ഹിന്ദുക്ഷേത്ര നടത്തിപ്പ്‌ സംബന്ധിച്ച നിയമം അനുസരിച്ച്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയോഗിച്ച്‌ ക്ഷേത്രഭരണം വേണമെങ്കില്‍ ഏറ്റെടുക്കാമെന്നാണ്‌ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ക്ഷേത്രഭരണം ട്രസ്‌റ്റോ സര്‍ക്കാരോ എറ്റെടുക്കണമെന്ന്‌ 2007 ഡിസംബര്‍ 18ന്‌ തിരുവനന്തപുരം സബ്‌ കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ്‌ നിയമസെക്രട്ടറിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌. ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധീനതയിലാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടക്കുന്നത്‌. കോടതി ഉത്തരവിന്‌ വിധേയമായി നയപരമായ തുടര്‍നടപടി കൈക്കൊള്ളാമെന്നതാണ്‌ നിയമ സെക്രട്ടറിയുടെ ശിപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

ക്ഷേത്രത്തിന്റെ നിലവറ തുറന്ന്‌ അമൂല്യവസ്‌തുക്കള്‍ ചിത്രീകരിക്കാന്‍ ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റര്‍ ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ടാണ്‌ ക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ വിവാദം തുടങ്ങിയത്‌. 2007 സെപ്‌റ്റംബര്‍ രണ്ടിനായിരുന്നു ഇത്‌. ഒരു സ്വകാര്യ ഫോട്ടോ സ്‌റ്റുഡിയോയെയാണ്‌ ഇതിന്‌ ചുമതലപ്പെടുത്തിയത്‌.

നിലവറ തുറന്നപ്പോള്‍ 360 സ്വര്‍ണക്കുടങ്ങളുള്‍പ്പെടെ കോടികളുടെ സ്വത്ത്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ മറ്റ്‌ അറകള്‍ തുറക്കുന്നത്‌ വിലക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രണ്ട്‌ ഭക്‌തന്മാര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തിരുവിതാംകൂര്‍ രാജവംശത്തിന്‌ ക്ഷേത്രഭരണത്തിലോ സ്വത്തിലോ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഹര്‍ജി പരിഗണിച്ച കോടതി ഒരു അഭിഭാഷകക്കമ്മിഷനെ ക്ഷേത്രസ്വത്തുക്കളുടെ കണക്കെടുക്കുന്നതിനായി ചുമതലപ്പെടുത്തി.

കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം, വെള്ളി, അത്യപൂര്‍വ രത്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ കോടികളുടെ സ്വത്തുവകകള്‍ ക്ഷേത്ര നിലവറയിലുണ്ടെന്ന്‌ കണ്ടെത്തി.

എന്നാല്‍ ഇവയുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ ആശങ്കയുണ്ടെന്ന്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ സൂചിപ്പിച്ചിരുന്നു. ഈ കേസിലാണ്‌ രാജകുടുംബത്തിന്‌ ക്ഷേത്രഭരണത്തില്‍ അവകാശമില്ലെന്ന്‌ കോടതി വിധിച്ചത്‌. ഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിക്കുകയും ചെയ്‌തു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ.നാരായണന്‍ ക്ഷേത്രഭരണം സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന്‌ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുകയും കേന്ദ്രപ്രതിനിധി തിരുവിതാംകൂര്‍ രാജകുടൂംബത്തിലെത്തി ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണവും മറ്റു കാര്യങ്ങളും നിലവിലുള്ള സംവിധാനത്തില്‍ സുരക്ഷിതമല്ലെന്നായിരുന്നു

പിന്നീട്‌ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട്‌ ഉപദേശം തേടിയത്‌. തിരുവിതാംകൂര്‍ രാജവംശത്തിന്‌ ക്ഷേത്രഭരണത്തില്‍ ഒരവകാശവുമില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള ക്ഷേത്രങ്ങളുടെ ഭരണം നടത്താന്‍ കഴിയാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ക്ഷേത്രം ഏല്‍പ്പിക്കില്ലെന്ന്‌ നേരത്തേതന്നെ ദേവസ്വം വകുപ്പ്‌ വ്യക്‌തമാക്കിയിരുന്നു.

നന്ദു said...

കിരണ്, എന്റെ രണ്ടു "ചൊരുക്കുകള്‍"എത്ര കൃത്യമായി താങ്കള്‍ കണ്ടു പിടിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.!
ഇതു മറ്റു പലതിന്റെയും ആസൂത്രിതമായ തുടക്കം ആണ് കിരണ്‍. താങ്കള്‍ പറഞ്ഞ രണ്ടാമത്തെ ചൊരുക്ക് ഒരു പള്ളിയെ തൊട്ടൂകഴിയുമ്പോള്‍ താങ്കള്‍ക്ക് മനസ്സിലാകും. പോട്ട ധ്യാനകേന്ദ്രത്തില്‍ ചെറൂതായൊന്ന് തൊടാന്‍ ശ്രമിച്ചപ്പോള്‍ പൊള്ളിയപോലെ.. ഇപ്പോള്‍ മിണ്ടാട്ടമില്ലല്ലോ ?. ഓ. അതും കോടതി വിധിയെ മാനിച്ചതാണല്ലോ!!?

ഞാന്‍ ചോദിച്ചതിലെന്താ തെറ്റ് ഇന്ത്യയില്‍ ഏതെങ്കിലും ഒരു പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നതായി കാണിക്കാമോ?. അതിനു ഏതെങ്കിലും ഒരു ക്രിസ്തീയ സഭ സമ്മതിക്കുമോ? പള്ളി പോട്ടെ ഈയിടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ തന്നെ വ്യക്തമല്ലെ അതിലൊന്നും കൈ വയ്ക്കാന്‍ ആരെയും അനുവദിക്കില്ല എന്നത്?? അമ്പലമാവുമ്പോ ആര്‍ക്കും ചോദിക്കാനില്ലല്ലോ? ഭൂരിപക്ഷസമുദായമായിപ്പോയില്ലെ...??

vimal mathew said...

പ്രിയപെട്ട നന്ദു.പോസ്റ്റ് അവസരോചിതമയി..എറ്റെടുതത അമ്പലങ്ങള്‍ ഏതെങ്കിലും ഒന്ന് ഭംഗിയായി നടത്തികൊണ്ട് പോകാനോ പരാതികളില്ലാതെ ഉത്സവസീസണ് നടത്തിക്കൊണ്ട് പോകാന്‍ മാറീ മാറീ വന്ന സര്‍ക്കാരുകള്‍ക്കോ അവരുടെ ദേവസ്വം പ്രതി നിധികള്‍ക്കോ ഇതു വരെ കഴിഞ്ഞിട്ടുണ്ടോ? ഇതു മദമിളകിയ ആനയെ തളക്കാനാകാതെ അടുത്ത ആനയ്ക്ക വില പറയുമ്പോലെയാണ്.

ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്കു (വിശ്വാസികളുടെ എല്ലാ കാര്യങ്ങള്‍ക്കും സൌകര്യം ചെയ്തുകൊടുക്കേണ്ടവ്യക്തി) ഏതെങ്കിലും ഒരു അമ്പലത്തില്‍ പോയി ഭഗവാന്റെ മുന്നില്‍ നിന്ന് ഞാന്‍ വിശ്വാസത്തൊടെ അങ്ങയില്‍ ഭക്തര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്നു പറയാന്‍ കഴിയുമോ? അല്ലെങ്കില്‍ എനിക്കിതിലൊന്നും വിശ്വാസമില്ല ഇതില്‍ നിന്നുള്ള വരുമാനങ്ങളും കാര്യങ്ങളും മാത്രമെ നോക്കാന്‍ താല്പര്യമുള്ളു എന്നു ധര്യത്തോടെ പറയാന്‍ കഴിയുമോ?

എന്റെ അഭിപ്രായത്തില്‍, ഹിന്ദുമത വിശ്വാസികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കുറെ അംഗങ്ങളും കൂട്ടത്തില്‍ ഗവണ്മെന്റ് പ്രതിനിധിയും ഉള്‍പ്പെടുന്ന ഒരു സമിതിയല്ലേ ക്ഷേത്ര കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉചിതം? കൂട്ടത്തില്‍ ഇതുപോലുള്ള കുടുംബക്ഷേത്രങ്ങളാണ് ഏറ്റെടുക്കപ്പെടുന്നതെങ്കില്‍ അവരുടെ ഒരുപ്രതിനിധിയും ആവാം. ചുരുക്കത്തില്‍ വിശ്വാസികള്‍ വേണം ക്ഷേത്രഭരണം നടത്തേണ്ടത്. അതല്ലെങ്കില്‍ ക്ഷേത്ര ഭരണം എങ്ങിനെ വേനമെന്നുള്ളത് ഹൈന്ദവരുടെ ഇടയില്‍ ഒരു അഭിപ്രായ സര്‍വ്വേ നടത്തി ഒരു അഭിപ്രായ സമന്വയം നടത്തുകയല്ലെ വേണ്ടത്?

എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ സ്ഥിരമായി പോകുന്ന ഒരു പള്ളിയെയും അവിടുത്തെ ആചാരങ്ങളേയും നിന്ദയോടെ നോക്കിക്കാണുന്ന ഒരാള്‍ നേരിട്ടല്ലെങ്കില്‍ പോലും നിയന്ത്രണത്തിലാക്കുന്നത് ചിലപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വേദനയോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. എന്റെ സുഹ്ത്ത് കിരണിനും ഒരു വിശ്വാസിയാണെങ്കില്‍ അതങ്ങനെയല്ലെ കാണാന്‍ സാധിക്കൂ?

ഇത് ഒരു സമൂഹജീവിയെന്ന നിലയില്‍ എന്റെ ഒരു കാഴ്ചപ്പാട് മാത്രമാണ്.

Mohan said...

ഇവിടെ ഒരു comment ഇടാനുള്ള സ്വാതന്ത്ര്യം എല്ലവരുടേയും അനുവാദത്തോടെഞാന്‍ എടുക്കുകയാണ്..
ഒരു തിരുവനന്തപുരത്തുകാരന്‍ അല്ലെങ്കിലും.. ഒരു ഹിന്ദുമതവിശ്വാസി ആയതുകൊണ്ടും, പ്രവാസി ആയിട്ടും നമ്മുടെ നാടിനോടു ഒരു പൊക്കിള്‍ കൊടി ബന്ധം മന്‍സ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടും.. അതുകൊണ്ടു തന്നെ അവിടെ നടക്കുന്ന സംഭവങ്ങല്‍ ചിലപ്പോഴെങ്കിലും എന്റെ മനസ്സില്‍ ചില ചലനങ്ങളുണ്ടാക്കാറുണ്ടു..അതുകൊണ്ടുതന്നെ പറയട്ടെ..സര്‍ക്കാരിന്റെ ഈ തീരുമാനം ശുദ്ധ അസംബന്ധമാണു...കേരളത്തിലെ ഹൈന്ദവ മതത്തോടും അവരുടെ ആരാധാലയങ്ങളോടും നേര്‍ക്കുള്ള ഒരു തരംതാഴ്ന്ന കുതിരകയറ്റം...ഭാരത സംസ്കാരം തന്നെ ഹിന്ദു മതത്തില് അടിയുറചിട്ടുള്ളതാണു.ആ സംസകാരത്തെ തന്നെ തകര്‍ക്കാനുള്ള കൂട്ടായ ഒരു ശ്രമഫലത്തിന്റെ ഒരു ചെറുപതീപ്പാണു ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന, ശബരിമലയിലേയും പന്മനാഭ ക്ഷേത്രതിലെയും അഴിച്ഛ് പണിയൊക്കെ..ശബരിമലയില്‍ നിന്നു എത്രയോ കോടി രൂപ വരുമാനം ഉണ്ടായിട്ടും ഇത്രയധികം സ്തല സൌകര്യം ഉണ്ടായിട്ടും.തൊട്ടടുത്തുതന്നെ സുലഭമായി ജലം ലഭിചിട്ടും അവീടെ വരുന്ന ഭക്ത ജനങ്ങള്‍ക്ക് മിനിമം സൌകര്യം ഒരുക്കി കൊടുക്കാന്‍ കഴിയത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും.ദൈവവിശ്വാസം ഇല്ലാത്ത മന്ത്രിയും പ്രസിഡന്റും..അവിടെ നിന്നു കിട്ടുന്ന കോടിക്കണക്കിനു വരുന്ന വരുമാനം കയ്യിട്ടു വാരാനും വിശ്വാസിളെ ബുധിമുട്ടിചു ശബരിമലയുടെ പരിപാവനത്വവും അന്തസത്തയും തകര്‍ക്കുക്ക എന്ന ഒരു തരം നീചമായ ഗൂഡോധേശം..അതു കഴിഞ്ഞ് ഇപ്പോള് ഇതാ ശ്രീ പന്മനാഭന്റെ നേരെ തിരിഞ്ഞിരിക്കുന്നു...ഉദ്ധരിക്കുക എന്നാണു ഉധേശം എങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഒരു നേരത്തെ ശാന്തിക്കായി ബുധിമുട്ടുള്ള എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ടു.. എന്തേ അതൊന്നും മന്ത്രിയും ബോര്‍ഡും പരിവാരങ്ങളും കാണാതെ പോവുന്നു..അപ്പോള്‍ അതൊന്നും അല്ല കാരണം.. ഞാന്‍ നേരത്തെ പറഞ്ഞ.. എങ്ങനെയും ഹിന്ദു മതത്തെ തകര്‍ക്കുക.. അവരുടെ ആരാധനാലയങ്ങളില്‍ നിന്നു കിട്ടുന്ന വരുമാനം സ്വന്തം കീശയിലാക്കുക..അതു മാത്രം..അല്ലെങ്കില്‍ ഇവരെന്താ ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ ഇട പെടുന്നില്ല...അതെ പറ്റി കമാ എന്നു ഒരക്ഷരം ഉരിയാടാന് പോലും സുധാകരനു
ധൈര്യം പോരാ‍.... ഇക്കണക്കിനു പോയാല്‍ ഒരു പക്ഷെ നാളെ ക്ഷേത്രങ്ങളൊക്കെ ഇടിച്ച് നിരത്തി അവിടെ ഒക്കെ ഫൈവ് സ്റ്റാറ് പാര്‍ട്ടി മന്ദിരങ്ങളും ബാക്കി ഉള്ളവ മദ്രസകളും പണിയില്ലന്നു ആരു കണ്ടു.. ഈശ്വരോ രക്ഷതു:

സ്വപ്നാടകന്‍ said...

പത്മനാഭസ്വാമി ക്ഷേത്രവും കവടിയാര്‍ കൊട്ടാരവും ഏറ്റെടുത്തിട്ടെന്തു ചെയ്യാനാണ്? രാഷ്ട്രീയക്കാരുടെ കീശവീര്‍പ്പിക്കാന്‍ മാത്രമാണത്! മനുഷ്യനെ നന്നാക്കാനല്ല!

കിരണ്‍ തോമസ് തോമ്പില്‍ said...

നന്ദു,
താങ്കള്‍ ഇപ്പോഴും കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌. താങ്കളുടെ പോസ്റ്റ്‌ തന്നെ ശുദ്ധ അസംബന്ധമാണ്‌ എന്ന് വാര്‍ത്തകള്‍ തെളിയിക്കുന്നു. അതു പോലെ പ്രിവേഴ്സ്‌ പള്‍സ്‌ നിരോധിച്ചത്‌ ഇടത്‌ സര്‍ക്കാരാണ്‌ എന്ന് നുണ താങ്കള്‍ മനപ്പൂര്‍വ്വം കുത്തികയറ്റി. ഇന്ദിരാഗാന്ധിയുടെ ഏറ്റവും മികച്ച തീരുമാനമായി പാടിപുകഴ്‌ത്തുന്ന 2 കാര്യങ്ങളാണ്‌ ബാങ്ക്‌ ദേശസാല്‍ക്കരണവും പിവീഴ്സ്‌ പള്‍സ്‌ നിരോധനവും എന്നതു പോലും താങ്കള്‍ ഓര്‍ത്തില്ല. പിന്നെ ശബരിമലയില്‍ പൂജ മുടങ്ങിയതിനും താങ്കള്‍ പഴി സര്‍ക്കാരിന്‌ വച്ചു. അതിന്‌ എന്റ ചോദ്യത്തിന്‌ മറുപടി പറയാതെ വിദഗ്തമായി ഒഴിഞ്ഞു മാറി. താങ്കളുടെ പോസ്റ്റ്‌ വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും മതവിദ്വേഷം വളര്‍ത്താനുമേ ഈ പോസ്റ്റ്‌ ഉപകരിക്കൂ കാരണം നുണകളുടെ മേല്‍ പണിതാണ്‌ ഇത്‌.

മൂര്‍ത്തി തന്ന ഭഗവതിയുടെ പോസ്റ്റ്‌ താങ്കള്‍ കണ്ടില്ലെ അതോ മനസ്പ്പൂര്‍വം അവഗണിച്ചോ. എന്തുകൊണ്ട്‌ ബോര്‍ഡ്‌ ഉണ്ടായി എന്നത്‌ വ്യക്തമായി അവിടെ എഴുതിയിട്ടുണ്ട്‌. ഉത്തരവാദിത്തപ്പെട്ട ഒരു ക്ഷേത്രവും ബോര്‍ഡ്‌ ഏറ്റെടുക്കാറില്ല. സ്വകാര്യ ക്ഷേത്രങ്ങളോ SNDP യുടെ കീഴിലുള്ള ക്ഷേത്രങ്ങളോ ഒന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. പൊതു സ്വഭാവമുള്ള ലെങ്കില്‍ രാജവംശങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ സ്വതന്ത്രാനന്തരം ഏറ്റെടുക്കകയാണ്‌ ഉണ്ടായത്‌. അതിലെ വരുമാനം സര്‍ക്കാര്‍ പൊതു ഖജനാവിലേക്ക്‌ വഴിമാറ്റാറില്ല മറിച്ച്‌ വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നടത്തിപ്പിന്‌ ഉപയോഗിക്കുന്നു എന്നതുമാണ്‌ ആ പോസ്റ്റിന്റ ആകെത്തുക. ദയവായി ഇത്‌ വായിക്കുക

ഇനി ഇതേ പോലെ മുസ്ലിം സ്വത്തുക്കള്‍ അതായത്‌ സ്വകാര്യമല്ലാത്തത്‌ ഏറ്റെടുത്ത്‌ നടത്താന്‍ വഖഫ്‌ ബോര്‍ഡ്‌ ഉണ്ട്‌ എന്നത്‌ താങ്കള്‍ക്കറിയാമോ ? വഖഫിന്റ ചുമതല പാലോളി മുഹമ്മദ്‌ കുട്ടിയാണ്‌ എന്നും ഞാന്‍ അറിയിക്കുന്നു. പിന്നെ ഉള്ളത്ത്‌ ക്രിസ്ത്യന്‍ പള്ളികളാണ്‌. ക്രിസ്ത്യന്‍ പള്ളികളില്‍ വളരെ വ്യക്തമായ ഒരു അധികാര ഭരണ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തര്‍ക്കങ്ങളില്ല പ്രത്യേകിച്ച്‌ കത്തോലിക്ക സഭയില്‍ എന്നാല്‍ തര്‍ക്കങ്ങളുള്ള യാക്കോബായ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗങ്ങള്‍ കോടതികളെ സമീപിക്കുകയും ആരാധനധികാരവും സ്വത്തവകാശവും നേടാറുണ്ട്‌ എന്നതും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.


ഇനി പോട്ടധ്യാന കേന്ദ്രത്തിന്റ കാര്യം. എന്റ ആക്കാലത്തെ പോസ്റ്റുകള്‍ വെറുതെ ഒന്ന് എടുത്ത്‌ പരിശോധിക്കുക. എന്റ നിലപാടുകള്‍ അവിടെക്കാണാം. എന്നാലും വിശ്വാസം വരാന്‍ ഇതാ രണ്ട്‌ ലിങ്കുകള്‍
ലിങ്ക്‌ 1
ലിങ്ക്‌ 2

പൊതു മുസ്ലിം സ്വത്തുക്കള്‍ നോക്കി നടത്താന്‍ വഖഫ്‌ ബോര്‍ഡ്‌ ഉണ്ട്‌ എന്നതുകൊണ്ട്‌ പൊതു ഹിന്ദു സ്വത്ത്‌ മാത്രം നോക്കാന്‍ ദേസവസം ബോര്‍ഡ്‌ എന്ന വാദത്തിന്റ മുന ഒടിഞ്ഞല്ലോ. വേറോരു രീതിയില്‍പ്പറഞ്ഞാല്‍ ഭൂരിപക്ഷത്തിന്റ മാത്രം സ്വത്ത്‌ കൈകാര്യം ചെയ്യാനേ സര്‍ക്കാര്‍ സമിതി ഉള്ളൂ എന്നത്‌ മുസ്ലിം ന്യൂനപക്ഷത്തിന്റ കാര്യത്തിലും ഉണ്ട്‌ എന്ന് ബോദ്യപ്പെട്ടല്ലോ.

അനില്‍ശ്രീ... said...

ഇല്ല കിരണ്‍,

ഇവര്‍ക്കൊന്നും കാര്യം പറഞ്ഞാല്‍ മനസ്സിലാകില്ല. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം ചെയ്തപ്പോള്‍ മുതല്‍ പദ്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റേതല്ലാതായി മാറിയതാണ് പറയപ്പെടുന്നത്. (ഞാന്‍ പറയുന്നതല്ല.)

ഇനി ഇത് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് തന്നെ വയ്ക്കുക. എന്താണ് കുഴപ്പം? ഭക്തര്‍ക്ക് ഭക്തി കുറയുമോ ?

ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ഗുരുവായൂരില്‍ ചേന്നാസും ശബരിമലയില്‍ കണ്ടരരും പറയുന്നതല്ലേ നടക്കുന്നത് ? അവര്‍ പറയുന്നത് അവസാന വാക്ക് ആയി കരുതുന്ന വിഡ്ഡികള്‍ അല്ലേ നമ്മള്‍? (അത് പോലും മാറണം എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.). എന്നിട്ടും ശബരിമലയില്‍ പൂജ മുടങ്ങിയത് സര്‍ക്കാരിന്റെ പിടിപ്പ്കേട് ആണെന്ന് പറഞ്ഞ് എന്ത് സ്ഥാപിക്കാന്‍ ആണ് നിങ്ങള്‍ ശ്രമിക്കുന്നത്? എന്താ സുധാകരന്‍ മന്ത്രി വന്ന് നിന്ന് പൂജ നടത്തിയാലേ അവിടെ പൂജ നടക്കുകയുള്ളോ? അയ്യേ ..കഷ്ടം..

അതുപോലെ ഭരണത്തില്‍ വരുന്നവരെല്ലാം ഉത്തമ ദൈവവിശ്വാസികള്‍ ആകണം എന്ന് പറയുന്നത് ബാലിശം അല്ലേ വിമലേ .. അപ്പോള്‍ പിന്നെ ബ്യൂറോക്രസിയുടെ ഘടന അപ്പാടെ മാറ്റേണ്ടി വരും. സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ പ്രധാന ഉദ്യോഗസ്ഥരും വിശ്വാസികള്‍ ആകണമല്ലോ, കളക്ടര്‍മാര്‍ ഉള്‍പ്പെടെ.

ഹിന്ദുമത വിശ്വാസികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കുറെ അംഗങ്ങളും കൂട്ടത്തില്‍ ഗവണ്മെന്റ് പ്രതിനിധിയും ഉള്‍പ്പെടുന്ന ഒരു സമിതിയാണ് ക്ഷേത്ര കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉചിതം എന്ന വിമലിന്റെ നിര്‍ദ്ദേശത്തിന് പൂര്‍ണ്ണ പിന്തുണ. അതാണ് വേണ്ടത്. പക്ഷേ ആ അംഗങ്ങള്‍ "കൈയ്യിട്ട് വാരില്ല" എന്ന് എന്താണ് ഉറപ്പ് ?

ക്രിസ്ത്യന്‍ പള്ളികളുടെയും മുസ്ലിം പള്ളികളുടെയും കാര്യത്തില്‍ മോഹന്റെയും നന്ദുവിന്റെയും സംശയങ്ങള്‍ കിരണ്‍ ദൂരീകരിച്ചു കഴിഞ്ഞു. എങ്കിലും ചോദിക്കട്ടെ, ഒരാള്‍ക്ക് കൊടുത്തിരിക്കുന്ന അധികാരം മാത്രമല്ലേ അയാള്‍ക്ക് ഉപയോഗിക്കേണ്ടതുള്ളു. കാലാകാലങ്ങളായി ഉള്ള ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിനല്ലേ ഒരു മന്ത്രി? അത് ആ ക്ഷേത്രങ്ങളൂടെ ഭരണം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ അല്ലേ? അല്ലാതെ പള്ളി പിടിച്ചെടുക്കാന്‍ അല്ലല്ലോ ദേവസ്വം മന്ത്രിമാര്‍.

ബാബുരാജിന്റെ പോസ്റ്റില്‍ നിന്ന് ...(കോപ്പി ചെയ്തതില്‍ ക്ഷമാപണം)
"നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന്‌ 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ്‌ കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട്‌ കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ്‌ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.)"

ഈ ന്യൂനപക്ഷവും ഭൂരിപക്ഷവും ഒന്നും നിര്‍ത്താറായില്ലേ നിങ്ങള്‍ക്കൊക്കെ? എല്ലാ പള്ളികളും പിടിച്ചെടുക്കാന്‍ ഇനി കേന്ദ്ര ഗവെണ്മെന്റ് ഒരു നിയമം കൊണ്ടുവന്നു എന്നിരിക്കട്ടെ, ഇവിടുത്തെ സര്‍ക്കാര്‍ അപ്പോള്‍ നോക്കാം.

പിന്നെ തിരുവനന്തപുരത്തുള്ളവര്‍ ഉറങ്ങിയതല്ല, ഉണര്‍ന്നിരിക്കുകയാണ്, അതാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്.

ഓ.ടോ
വാടകക്ക് മുണ്ട് വാങ്ങി ഉടുത്ത് ഈ അമ്പലത്തില്‍ പോകുന്നതിനെ പറ്റി എഴുതിയിരുന്നെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായി അനുകൂലിച്ചേനെ.

കിരണ്‍ തോമസ് തോമ്പില്‍ said...

അനില്‍ശ്രീ പറഞ്ഞപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധയിപ്പെട്ടത്‌. ഇതുവരെ ഒരു ആസ്ഥാന പ്രതികരണക്കാരൊന്നും ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരു ഹൈന്ദു സംഘടനക്കാരും രംഗത്ത്‌ വന്നില്ല. കോടിയേരിയുടെ മകന്റ കല്യാണത്തിന്‌ സേവി മനോ മാത്യുവാണ്‌ ഹാള്‍ ബുക്ക്‌ ചെയ്‌തത്‌ എന്ന ആരോപണമായി യുവമോര്‍ച്ച രംഗത്തു വന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും പരസ്യമായി പറഞ്ഞു കേട്ടില്ല. ഇനി ജന്മഭൂമിയിലോ കേസരിയിലോ വന്നേക്കാം. ഞാന്‍ അത്‌ കന്റില്ല്. എന്നാലും ഇതൊരു പൊതു പ്രശ്നമായി ആരും ഉയര്‍ത്തിക്കാട്ടിയില്ല.

നന്ദു said...

അനില്‍ & കിരണ്,
ശ്രീ മൂര്‍ത്തി തന്ന ലിങ്കുകള്‍ വായിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമാക്കിയതും ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുമായി അന്തരമുണ്ട്. അതു താങ്കള്‍ക്ക് മനസ്സിലാകില്ല.

പ്രിവിപഴ്സിന്റെ കാര്യത്തില്‍ ശ്രീ മൂര്‍ത്തി പറഞ്ഞത് ശരിയാണ്. ആ തെറ്റ് ഞാന്‍ അംഗീ കരിക്കുന്നു. ആ കാലഘട്ടം കേരളത്ത്തില്‍ ശ്രീ അച്ചുതമേനോന്‍ മന്ത്രിസഭ ആയിരുന്നതിനാലാണ് അങ്ങിനെ ഒരു ധാരണ കയറിക്കൂടിയത്. ആ തെറ്റില്‍ ഖേദിക്കുന്നു.

Mohan said...

വസ്തുതകള്‍ നിരത്തുമ്പോള്‍ അതിനു നേരെ ഭൂരിപ്കഷം ന്യൂനപക്ഷം എന്നു പറഞ്ഞ് അസഹിഷ്ണുത പ്രകടിപ്പിചിട്ടു കാര്യം ഇല്ല..1971 ഇല്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന പ്രിവ്യു പഴ്സു നിയമപ്രകാരമോ അല്ലങ്കില്‍ 1950 ലെ ഹിന്ദു ക്ഷേത്ര നടത്തിപ്പ് പ്രകാരമോ ഇത്ര നാളും എന്തുകൊണ്ടു ക്ഷേത്രം ഏറ്റെടുത്തില്ല.. നിലവറ തുറന്നപ്പോള്‍ 360 സ്വര്‍ണക്കുടങ്ങളുള്‍പ്പെടെ കോടികളുടെ സ്വത്ത്‌ കണ്ടെത്തിയിരുന്നു..ഇപ്പോഴാണു അവിടെ ഇത്ര്മാത്രംസ്വത്തുണ്ടന്നുള്ള വിവരം സര്‍ക്കാര്‍ മനസ്സിലാക്കുന്നതു.. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മുകളില് പറഞ്ഞ
വാക്യത്തില്‍ ഉണ്ടു.. അപ്പോള്‍ സ്വത്ത് ആണു പ്രധാന്‍ കാരണം.ഞന്‍ ഒന്നു ചോദിക്കട്ടെ ..നിലവറ തുറന്നപ്പോള്‍ അവിടെ കുറെ ഒഴിഞ്ഞ മണ്‍ കുടങ്ങളായിരുന്നു കിട്ടിയിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരുമായിരുന്നോ.. ഇല്ലേ ഇല്ല..അതുപോലെ തന്നെ ഇതു സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ആരെയണ്‍ ഭരണകര്‍ത്താക്കള്‍ ആയി നിയമിക്കുക? ഗുപ്തനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങളെ.. അല്ലാതെ ആരെ? ഇപ്പറയുന്ന മന്ത്രിയും പരിവാരങ്ങളും ഒരു കാര്യം ചെയ്യട്ടെ ആദ്യം.. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നന്നായി ഭരിച്ഛ് ഭക്തരുടെ ആശങ്ക അകറ്റട്ടെ.. ദൈവ വിശ്വാസം ഇല്ലാത്തവനു മതങ്ങളിലും വിശ്വാസം ഉണ്ടാകില്ല.. അങ്ങനെ ഒരു മതത്തോടും ഒട്ടും പ്രതിപത്തി ഇല്ലാത്തവന്‍ എങ്ങനെ ഒരുമത സ്ഥാപനത്തില്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ ആവും..ഈ രാഷ്ടീയക്കാരെ ഒക്കെ മാറ്റി ഐ.എ.എസ് ഇല്‍ നിന്നൊകെ വിരമിച്ഛ സി.പി നായരെ പോലെയുള്ള കഴിവുറ്റവരും പക്വമതികളുമായ പ്രഗല്‍ഭന്മാരുണ്ടു കേരളത്തില്‍.മറ്റൊരു മതത്തില്‍ പെട്ട ആളായാലും കുഴപ്പം ഇല്ല.. ഉദാഹരണത്തിന്‍.. ശ്രി ബാബു പോള്‍.അദ്ധേഹവും കഴിവു തെളിയിചിട്ടുള്ള ആഴിമതിയുടെ കറപുരളാത്ത ആളാണു.. അതല്ലാതെ വരുമാനവും സ്വത്തും ഉണ്ടെന്നു ഉള്ള ക്ഷേത്രങ്ങള്‍ ഒക്കെ പിടിച്ഛെടുത്ത് ഭരണം ഏതെങ്കിലും ഒരു രാഷ്ട്രീയ കോമരത്തിനെ ഏല്‍പ്പിച്ഛു കൊടുക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കാന്‍ ഒരു ദൈവവിശ്വസിക്കും അംഗീകരിക്കാന്‍ കഴിയില്ല..എന്തു വില കൊടുത്തും അതു ചെറുത്ത് തോല്‍പ്പിക്കുക തന്നെ വേണം..

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രിയപ്പെട്ട മോഹന്‍ താങ്കള്‍ ഇപ്പോഴും കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌. വെറുതെ സ്വര്‍ണ്ണം കണ്ടപ്പോള്‍ സര്‍ക്കാര്‍ ചാടി വീണൂ എന്നൊന്നും വ്യാഖ്യാനിക്കല്ലേ. ആ വാര്‍ത്ത മുന്‍വിധികള്‍ ഇല്ലാതെ ഒന്നു വായിച്ചു നോക്കൂ. എന്നിട്ട്‌ വികാരം കൊള്ളൂ. നിങ്ങള്‍ വികാരം കൊള്ളുന്നതില്‍ എനിക്ക്‌ വിഷമമുണ്ടായിട്ടാല്ല. അത്‌ ഒരുപാട്‌ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കും എന്നതുകൊണ്ട്‌ മാത്രമാണ്‌. വാര്‍ത്ത ഒന്നുകൂറ്റി ശ്രദ്ധിക്കൂ1950 ലെ ഹിന്ദുക്ഷേത്ര നടത്തിപ്പ്‌ സംബന്ധിച്ച നിയമം അനുസരിച്ച്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയോഗിച്ച്‌ ക്ഷേത്രഭരണം വേണമെങ്കില്‍ ഏറ്റെടുക്കാമെന്നാണ്‌ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ക്ഷേത്രഭരണം ട്രസ്‌റ്റോ സര്‍ക്കാരോ എറ്റെടുക്കണമെന്ന്‌ 2007 ഡിസംബര്‍ 18ന്‌ തിരുവനന്തപുരം സബ്‌ കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ്‌ നിയമസെക്രട്ടറിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌.

ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധീനതയിലാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടക്കുന്നത്‌. കോടതി ഉത്തരവിന്‌ വിധേയമായി നയപരമായ തുടര്‍നടപടി കൈക്കൊള്ളാമെന്നതാണ്‌ നിയമ സെക്രട്ടറിയുടെ ശിപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.ക്ഷേത്രത്തിന്റെ നിലവറ തുറന്ന്‌ അമൂല്യവസ്‌തുക്കള്‍ ചിത്രീകരിക്കാന്‍ ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റര്‍ ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ടാണ്‌ ക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ വിവാദം തുടങ്ങിയത്‌. 2007 സെപ്‌റ്റംബര്‍ രണ്ടിനായിരുന്നു ഇത്‌. ഒരു സ്വകാര്യ ഫോട്ടോ സ്‌റ്റുഡിയോയെയാണ്‌ ഇതിന്‌ ചുമതലപ്പെടുത്തിയത്‌.

നിലവറ തുറന്നപ്പോള്‍ 360 സ്വര്‍ണക്കുടങ്ങളുള്‍പ്പെടെ കോടികളുടെ സ്വത്ത്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ മറ്റ്‌ അറകള്‍ തുറക്കുന്നത്‌ വിലക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രണ്ട്‌ ഭക്‌തന്മാര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തിരുവിതാംകൂര്‍ രാജവംശത്തിന്‌ ക്ഷേത്രഭരണത്തിലോ സ്വത്തിലോ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഹര്‍ജി പരിഗണിച്ച കോടതി ഒരു അഭിഭാഷകക്കമ്മിഷനെ ക്ഷേത്രസ്വത്തുക്കളുടെ കണക്കെടുക്കുന്നതിനായി ചുമതലപ്പെടുത്തി.


കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം, വെള്ളി, അത്യപൂര്‍വ രത്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ കോടികളുടെ സ്വത്തുവകകള്‍ ക്ഷേത്ര നിലവറയിലുണ്ടെന്ന്‌ കണ്ടെത്തി.

എന്നാല്‍ ഇവയുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ ആശങ്കയുണ്ടെന്ന്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ സൂചിപ്പിച്ചിരുന്നു.


ഈ കേസിലാണ്‌ രാജകുടുംബത്തിന്‌ ക്ഷേത്രഭരണത്തില്‍ അവകാശമില്ലെന്ന്‌ കോടതി വിധിച്ചത്‌. ഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിക്കുകയും ചെയ്‌തു.എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല. ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ.നാരായണന്‍ ക്ഷേത്രഭരണം സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുകയും കേന്ദ്രപ്രതിനിധി തിരുവിതാംകൂര്‍ രാജകുടൂംബത്തിലെത്തി ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണവും മറ്റു കാര്യങ്ങളും നിലവിലുള്ള സംവിധാനത്തില്‍ സുരക്ഷിതമല്ലെന്നായിരുന്നു പിന്നീട്‌ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട്‌ ഉപദേശം തേടിയത്‌.


തിരുവിതാംകൂര്‍ രാജവംശത്തിന്‌ ക്ഷേത്രഭരണത്തില്‍ ഒരവകാശവുമില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള ക്ഷേത്രങ്ങളുടെ ഭരണം നടത്താന്‍ കഴിയാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ക്ഷേത്രം ഏല്‍പ്പിക്കില്ലെന്ന്‌ നേരത്തേതന്നെ ദേവസ്വം വകുപ്പ്‌ വ്യക്‌തമാക്കിയിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

മുകളില്‍ കൊടുത്ത വാര്‍ത്ത വായിച്ചാല്‍ ആര്‍ക്കും കാര്യങ്ങളുടെ കിടപ്പ്‌ പിടികിട്ടും. ഇതില്‍ ഇടത്‌ സര്‍ക്കാര്‍ വിരുദ്ധത കാണണമെങ്കില്‍ ആ കേസുകൊടുത്ത 2 ഭക്തന്മാര്‍ ഇടതുപക്ഷത്തിന്റ ആള്‍ക്കാര്‍ എന്ന് തെളിയിക്കണം. അതല്ലാതെ ഇടത്പക്ഷത്തെ കുറ്റപ്പെടുത്താന്‍ ഇതില്‍ മറ്റൊരു പഴുതും ഞാന്‍ കാണുന്നില്ല. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാറും ഇടപെട്ടിട്ടുണ്ട്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ 2007 ഇല്‍ കോടതി വിധി ഉണ്ടായിട്ടു പോലും സര്‍ക്കാര്‍ ഇത്‌ ഏറ്റെടുക്കാന്‍ശ്രമിച്ചില്ല എന്നതും കൂട്ടി വായിക്കുക. തുടര്‍ന്ന് കേന്ദ്രം ആവശ്യപ്പെട്ടതുകൊണ്ടാണ്‌ സര്‍ക്കാര്‍ നിയമ സെക്രട്ടറിയോട്‌ വിശദീകരണം തേടിയത്‌.

ഇതെഴുതുമ്പോള്‍ ഓര്‍മ്മ വന്ന ഒരു കാര്യം . മുന്‍പ്‌ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം റെയ്‌ഡ്‌ ചെയ്തപ്പോള്‍: ഇതിന്റ പിന്നില്‍ സര്‍ക്കാറാണ്‌ എന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ ആരോപിച്ചിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമല്ലേ എന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക്‌ എല്ലാം ഞങ്ങള്‍ക്കറിയാം എന്നതായിരുന്നു അവരുടെ പക്ഷം. എന്നാല്‍ പിന്നീട്‌ ഫാ: പനക്കല്‍ അത്‌ തെറ്റാണ്‌ എന്ന് പറയേണ്ടി വന്നു. വികാര ജീവികള്‍ വസ്തുതകളേ കാണാതെ പോകും എന്നത്‌ എല്ലായിടത്തും ഒരുപോലെയാണ്‌ എന്ന് ഈ പോസ്റ്റും കമനുകളും തെളിയിക്കുന്നു

Rajeeve Chelanat said...

മൂര്‍ത്തി, കിരണ്‍, അനില്‍ശ്രീ എന്നിവരുടെ കമന്റുകളും, ബാബുരാജിന്റെ പോസ്റ്റും വായിച്ചാല്‍, സാമാന്യ ബുദ്ധിയുണ്ടെങ്കില്‍,കാര്യത്തിന്റെ കിടപ്പ് മനസ്സിലാകും.

പിന്നെ, ആരാധനാലയങ്ങള്‍ വിശ്വാസികളുടെ സൌകര്യാര്‍ത്ഥം ഉപയോഗിക്കണം, പൂജ മുടങ്ങിയാല്‍ ദൈവത്തിന്റെ സ്ഥിതി എന്താകും, പത്മനാഭനെ വണങ്ങാത്ത അനന്തപുരിക്കാരുണ്ടാകില്ല, അമ്പലങ്ങളും പൂജാസമ്പ്രദായങ്ങളുമൊക്കെ തകര്‍ത്തത് കമ്മ്യൂണിസ്റ്റുകാരാണ്,ദൈവത്തിനും വിശ്വാസികള്‍ക്കും കിടക്കപ്പൊറുതിയില്ല എന്ന മട്ടിലൊക്കെയുള്ള പറച്ചിലുകളെക്കുറിച്ച് എന്തുപറയാന്‍?

“രാജ ഭരണത്തെ അളവറ്റ് സ്നേഹിച്ച ജനതയ്ക്ക് അന്ന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ നടപടി“...വാഹ്, വാഹ്..

അഭിവാദ്യങ്ങളോടെ

മാരീചന്‍‍ said...

കിരണും മൂര്‍ത്തിയും അനിലും ബാബുരാജ് ഭഗവതിയുമൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ ഹിന്ദുക്കളുടെ കാര്യം കട്ടപ്പുകയാവുകയേ ഉളളൂ. പ്രിവിപേഴ്സ് കൊണ്ടു വന്നത് കമ്മ്യൂണിസ്റ്റുകാരെന്ന് പറഞ്ഞത് നിങ്ങള്‍ പൊളിച്ചടുക്കി.

ഭക്തര്‍ പറയുന്നതിനെയെല്ലാം നിങ്ങള്‍ പത്രവാര്‍ത്തയും കോടതി വിധിയും ഉദ്ധരിച്ച് എതിര്‍ക്കാന്‍ തുടങ്ങിയാല്‍ ഇതെവിടെ ചെന്നു നില്‍ക്കും.

ഭഗവതിയോട് വല്ല ഭക്തിയോ സ്നേഹമോ ബഹുമാനമോ ഉണ്ടെങ്കില്‍ ബാബുരാജ് ഭഗവതിയെന്നൊരു പേരുമിട്ട് ഇമ്മാതിരി തരവഴിത്തരം കാണിക്കുമോ?

മൂര്‍ത്തിയെന്നാണ് വേറൊരുത്തന്റെ പേര്. എവിടത്തെ മൂര്‍ത്തിയാണോ എന്തോ?

ഭക്തി മൂത്താല്‍ പിന്നെ നമുക്ക് തോന്നുന്നതും നമ്മള്‍ പറയുന്നതുമാണ് ശരി. ശ്രീ പത്മനാഭന്റെ കാര്യത്തിലായാലും സി കെ പത്മനാഭന്റെ കാര്യത്തിലായാലും അവസാന വാക്ക് നമ്മള്‍ ഹിന്ദുക്കള്‍ പറയും.

(ഇമ്മാതിരി ഭക്തന്മാരെ ശ്രീപത്മനാഭന്‍ തന്നെ ഉറക്കിക്കിടത്തിയിരിക്കുകയാണോ ആവോ? ശ്രീപത്മനാഭാ, നിനക്ക് നീ തന്നെ തുണ!!)

കാന്താരിക്കുട്ടി said...

ഞാന്‍ തിരുവനന്തപുരം കാരിയല്ല..എങ്കിലും ഈ പോസ്റ്റും അതിന്റെ കമന്റുകളും കണ്ടപ്പോള്‍ എന്റെ അഭിപ്രായം കൂടെ ഇവിടെ എഴുതണം എന്നു തോന്നി..സദയം ക്ഷമിക്കുക.

എന്റെ ചോദ്യം ഇതാണ്..ദൈവ വിശ്വാസം ഇല്ലാത്തവര്‍ ദേവാലയങ്ങളൊടു അമിതമായ താല്പര്യം കാട്ടുന്നതിനു പിന്നില്‍ എന്തു ചേതോവികാരമാണുള്ളത് ..ദേവാലയത്തിനുള്ള സാമ്പത്തികത്തിലായിരിക്കും അവരുടെ കണ്ണ് എന്നു വ്യക്തമല്ലേ ?പദ്മ്നാ‍ഭ സ്വാമി ക്ഷേത്രത്തില്‍ പല പ്രാവശ്യം പോയിട്ടുള്ള വ്യക്തി ആണ് ഞാ‍ന്‍..വളരെ വര്‍ഷങ്ങളായി ആ ക്ഷേത്രം നല്ല നിലയില്‍ തന്നെ നടന്നു പോകുന്നുണ്ടല്ലോ..അവിടെ തൊഴാന്‍ വരുന്ന ഭക്തര്‍ക്കു ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല..അങ്ങനെയൊരു സാഹചര്യത്തില്‍ ഇങ്ങനെ ഒരു ഏറ്റെടുക്കലിന്റെ ആവശ്യം ഉണ്ടോ ?ക്ഷേത്ര ഭരണം കോടതി വിധിയുടെ നിര്‍ദ്ദേശത്തില്‍ മാത്രം നടത്തരുത്..ഭക്തരുടെ ഇടയില്‍ ഒരു സര്‍വേ നടത്തി അവരുടെ അഭിപ്രായം കൂടെ അറിഞ്ഞിട്ടു വേണം അന്തിമ തീരുമാനമെടുക്കാന്‍

ഓ.ടോ :-- ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്കും വരുമാനവും കൂടി..വിശ്വാസികള്‍ക്കു നിര്‍ഭയം കടന്നു വരാം എന്നും വഴിപാടു പണം നല്ല കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്നതുമാണ് തിരക്കു കൂടാന്‍ കാരണം

നമ്മുടെ ഒരു മന്ത്രിയുടെ വായില്‍ നിന്നും ഉതിര്‍ന്നു വീണ മുത്താണിത്

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രിയ കാന്താരിക്കുട്ടി വികാരം കൊള്ളുന്നതൊക്കെ നല്ലതാണ്‌ പക്ഷെ അതിനു മുന്‍പ്‌ ഇവിടെ എഴുതപ്പെട്ട കമന്റുകള്‍ വായിക്കൂ. വസ്തുതകള്‍ തിരിച്ചറിയൂ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ഒന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമാകും.

രാജീവേ ഈ പുഴ ലേഖനം കണ്ടിരുന്നോ രാജകുടുമ്പത്തോടുള്ള ഭക്തി ഇരട്ടിക്കും

ബാബുരാജ് ഭഗവതി said...

ക്ഷമിക്കൂ
മാരീചാ....
പേരതായിപ്പോയി.
പിന്നെ പേരിനെ ചൊല്ലി കലാപമെന്തിന്...
വസ്തുതകള്‍ നിരത്തുക...
സംവാദമാവാം..
പിന്നെ ഭഗവതി
യഥാര്‍ത്ഥത്തില്‍ ഒരു ഹിന്ദു ദൈവമാണോ?
എനിക്കുറപ്പില്ല.
അറിയുന്നവര്‍ പറയട്ടെ

കാര്‍ത്ത്യായനി said...

കേരളത്തിലും താലിബാനോ??
ഒരു ആരാധനാലയം എന്നതിലുപരി 5000 വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു സാംസ്കാരിക സ്മാരകം കൂടിയാണ് പദ്മനാഭസ്വാമിക്ഷേത്രം.തിരുവനന്തപുരം നഗരം വികസിച്ചു വന്നിട്ടുള്ളത് പദ്മനാഭനെ ചുറ്റിപ്പറ്റിയാണ്.പഴയ തിരുവനന്തപുരത്തുകാര്‍ക്ക് ഇപ്പോഴും “പപ്പനാവന്റെ പത്തു ചക്രം” ഓര്‍മ്മകളിലൊന്നാണ്. പറഞ്ഞു വന്നത് അമ്പലമോ പള്ളിയോ എന്നല്ല..ഏത് ആരാധനാലയമായാലും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാവുന്നവര്‍ നടത്തുന്നതല്ലേ നല്ലത്?പദ്മനാഭന്‍ നമ്മുടെ സര്‍ക്കാരിന് എന്തു ദ്രോഹം ചെയ്തു?അദ്ദേഹം അവിടെ സ്വൈര്യമായി ജീവിച്ചോട്ടെ.ദയവായി ദൈവത്തെ എങ്കിലും വെറുതെ വിടുക.ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിനിടപെടാം.അല്ലാതെ നടത്താന്‍ അറിയാവുന്നവര്‍ നന്നായി നടത്തിക്കൊണ്ടു പോകുന്ന ഒരു ആരാധനാലയം,ഒരു ചരിത്ര സ്മാരകം ഇല്ലാതാക്കരുത്!പദ്മനാഭനെ ചുവപ്പു നാടയില്‍ കുരുക്കല്ലേ..പ്ലീസ്!!
പിന്നെ ഉണ്ണിക്കുട്ടന്‍ പറഞ്ഞപോലെ,അമ്പലമല്ലേ ഏറ്റെടുക്കാന്‍ പറ്റൂ..രാമനെയും റഹ്മാനെയും ക്രിസ്തുവിനെയുമൊന്നും ആര്‍ക്കും ഏറ്റെടുക്കാന്‍ പറ്റില്ലല്ലോ..
എന്റെ ശ്രീപദ്മനാഭാ.ഹരിഹരപുത്രന്റെ ഗതി ഹരിയ്ക്കുണ്ടാവല്ലേ!!

നന്ദു said...

ശ്രീ ബാബുരാജ്, ഒരു സംശയവും വേണ്ട. ഹിന്ദു ദേവിയുടെ പൊതുവിലുള്ള പേരു തന്നെയാണ് ഭഗവതി എന്നതു. സംസ്കൃതത്തില്‍ അതിനര്‍ത്ഥം ദേവത എന്നാണ്. ഭഗവതി ഒരു ദേവിയുടെ മാത്രം പേരല്ല. ഭഗവാന്‍ എന്നതു പുല്ലിംഗവും ഭഗവതി എന്നത് സ്ത്രീലിംഗവും ആണ്. അതു ചോറ്റാനിക്കര ഭഗവതിയായാലും ആറ്റുകാല്‍ ഭഗവതിയായാലും, ചക്കുളത്തമ്മയയാലും ഭഗവതി എന്നത് പൊതുവായ നാമധേയം തന്നെയാണ്. ക്രിസ്തീയ മതത്തിലോ (ഇസ്ലാം മതത്തില്‍ സ്ത്രീ ദൈവങ്ങളില്ല ദൈവം ഒന്നേയുള്ളു അതു അള്ളാഹു മാത്രമാണെന്നാണ് അവര്‍ വിശ്വസിക്കുന്നതു അതു കൊണ്ട് ഈ വാക്കിനെ ചൊല്ലി ആ മതത്തെ കൂട്ടിച്ചേര്‍ക്കുന്നില്ല) മറ്റു മതങ്ങളിലോ സ്ത്രീ ദൈവത്തെ ഭഗവതി എന്നു വിളിക്കുന്നതായി എനിക്ക് കേട്ടറിവില്ല.

എന്തായാലും ഇവിടെ വിഷയം അതല്ലല്ലോ?.

Partha said...

"Hindu temples for Hindus"

RED ASSAULT ON KERALA'S HINDU TEMPLES


WAKE UP, O HINDU, BEFORE IT IS TOO LATE

HINDUS in Kerala and all over the world are today struggling as never before to keep their Dharma alive.

Which religion in the world except Hindu Dharma calls upon their followers to pray "Loka Samastha Sukhino Bhavanthu" ("May all creatures in the world be happy")?

Hindu faith is the sum total of rituals, traditions and good thoughts.

While all Semitic religions are failing, Hindu culture is growing well even in former communist countries. Churches in Europe, America and Russia are being turned into Hindu temples while the Hindu way of thinking has entered even the forts of Semitic religions.

But there have always been people who have tried to destroy the Hindu Dharma. How many pitiable stories are there of religious conversion of Hindus at the point of a sword, destruction of Hindu idols, looting and conversion of temples into mosques and churches! That Hindu culture has survived despite such assaults, and it is its greatness.

Hindu temples are focal points of this culture that gave birth to so many great sages. The Hindu's concept of God begins in temple rituals and traditions. The Hindu satisfies his/her soul by seeing his/her own divinity in the idols in the temples. Temples have also been symbols of Hindu culture for ages.

It was Jagadguru Adi Shankaracharya who laid down the rules for temple rituals. Strict temple rituals in Kerala have created powerful deities. That is why Kerala is known as Gods Own Country. It is in Hindu temples of Kerala alone that the world's most powerful rituals for Pooja are still practiced.

Temples and rituals related to temples were the bedrocks of our culture until recently. Local people took care of the temples even before the start of rule by kings. Even the king considered himself a servant of the deity of the temple. To help the temples meet their costs, the kings gave away acres of land to the temples and declared their incomes from these lands tax-free.

During those days, the aristocrats strived for the welfare of the temples. Hindu culture woke up every day within the walls of the temples.

After the state of Kerala was created, Devasom Boards were created to help run the affairs of isolated temples smoothly. A governing body which included Mannathu Padmanabhan and R. Shankar took over the reins. Hindu society thought that this would help organize the temples of Kerala, particularly those of Travancore, along sound lines.

However, most of the tenants of temple lands were non-Hindus. The temples lost all these lands as a result of the so-called land reforms inflicted by EMS and the cunning moves of P.T.Chacko. The once wealthy temples were reduced to penury almost overnight.


This created the circumstances which helped the government to assert its authority over the temples since it had become almost impossible to meet the day-to-day needs of the temples without government help. What began to crumble were not just the temple but also the faith of the Hindus. What stood in the way of the spread of communism was Hindu spirituality. By impoverishing the temples, the evil intentions of EMS succeeded!

Every succeeding government in Kerala worked to weaken Hindu culture. Customs gradually died out and many temple arts became extinct. This strengthened communist thinking. Malabar, where many temples had been destroyed earlier by Islamic invader Tipu, became a fertile breeding ground for communism.

If the temples of Travancore and Kochi can also be destroyed, the Hindu's interest in temple rituals will decrease and this can speed up the growth of communism. This is the secret aim of the present anti-God political leadership of Kerala.

The temples once belonged either to families or local Hindu communities. They were never built or run with income from tax on the whole Kerala society which includes non-Hindus. "Temples belong to Hindus alone". The temples are the blood, sweat and traditions of the Hindus.

It is right of people who believe in Hinduism to keep temple customs and traditions alive. Atheistic Communists need not worry about keeping Hindu traditions alive. That has to be decided by believing Hindus alone.

The temple ordinance that the Kerala government has brought, should be thrown into the Arabian Sea. It is not for a government deeply hostile to Hinduism, that includes non-Hindus, to decide on Hindu customs. How many ministers are there in the present government who took their oath of office in the name of God? Is it not true that even the Devaswom minister is an atheist? What can such an atheist do to save the religion and temples of the Hindus?

Is it not true that the entry of politicians into temple managements created the circumstances for massive corruption? Is there any field where politicians have not been corrupt? Realizing God was the ultimate aim of temple managements before the entry of politicians.

Every Hindu must get ready to oppose this temple ordinance. It must be resisted. The Hindu should never allow this black law to be imposed on his society. This ordinance must be resisted even at the cost of one's life.


The management of Hindu temples should be the right and the duty of Hindus alone. "Hindu temples for Hindus" should be our slogan.

Let the responsibility of management of Kerala's temples go to the revered Sannyasis. Kerala must have a panel of Sannyasis on the model of Tirupati or Sivagiri. That panel should select five or seven members as leaders to manage the temples.

A true Hindu spiritual leadership can be created if a judge appointed by the Supreme Court selects the panel from all the Swamis of all the ashrams in Kerala. This panel should have all the authority and responsibility to protect and administer all the temples and to provide spiritual leadership to the Hindu society of Kerala.

The name "Devasom Board" itself must change since it has come to mean a business enterprise. It must be renamed as the Kerala Temple Management Committee (Kerala Kshetra Bharana Samithi).

This committee should control the financial matters of the temples. The money donated by Hindu devotees is their offering to God and cannot be deposited in the government's treasury to provide subsidy and tents for Haj travelers to Mecca. The money donated by Hindu pilgrims to Sabarimala cannot be allowed to be used to pay salaries of Kerala government servants. This is not tax that rightly belongs to government, rather it is the devotee's own offering to God (Kanikka). This money should be used only for the smooth running of temples. If needed, more money can be found in the general budget. The government's treasury must provide the temple with needed funds just as they provide subsidy for Haj travelers around 300 Crores every year.

Hindus rightly fear that the new ordinance brought by the Kerala government will deny them their right to manage their temples. If the ordinance becomes a law, government nominee will have the right to control any temple ritual or custom. Kerala's Hindu society justifiably fears that, as happened in Bengal, the government will try to destroy temple rituals through its representative on the temple management Committee (Kerala Kshetra Bharana Samithi).

Even the study of temple arts, study of the Bhagavad Gita and other spiritual activities may come to be controlled by the government. The spiritual committee consisting of Sannyasis must therefore have the full responsibility for administering Hindu temples.

It was the so-called minority communities who stole the ancestral land of Kerala's temples. As compensation, the government budget should make a provision for financial help to the temples.

The development of Sabarimala and facilities for devotees much be taken up urgently. Any development there must be with the knowledge and sanction of the committee consisting of Sannyasis. This committee must be completely free of politicians. The Devaswom minister himself has admitted that corruption is the objective of the politicians, whether belonging to the left, right or centre.

The temple committee must also be free of influence of community leaders as many of whom treat Hindu shrines like Sabarimala as a milky cow. Many of these leaders have looted crores of rupees from the devotees of Lord Ayyappan. Some of them are even willing to accept the temple ordinance. Not only they have no devotion to Sabarimala, even daily poojas are not conducted in the many temples controlled by these community leaders. These leaders, who have lost the faith of the community, are betraying an entire community for a little cash for themselves.

The CBI must inquire into corruption in Sabarimala during the past 30 years.

Wake up, O Hindu! The houses of our faith and spirituality are in danger. If the present trend continues, the next generation will see temples as museums. We will forever lose the temples that showered light and grace on us for ages.


The ordinance was implemented in a manner never ever heard before. No Hindu has protested the extreme haste with which this dangerous new ordinance was brought in. No decision in such a matter should have been taken without consulting our revered saints and Sannyasis. The present ordinance is a conspiracy to implement the agenda of the atheists. Since no minister in the present has taken his oath of office in the name of God, they have no moral right to take a decision in religious matters.

Are they planning to hold PSC exams for Devaswom jobs with the aim of providing jobs for their slogan-shouting atheistic followers who even insult the judiciary?

A temple employee must be knowledgeable about religious customs and rituals. Devotees should not allow temples to become business centers. The Kerala Temple Management Committee must be the only agency for administration, appointments and all matters related to temples. No appointment should be allowed on the basis of chits from the party office.

Kerala's Hindu culture has been greatly damaged by its spiritual leaders staying away from the cultural and social scene. Sannyasis must at least now descend from their ashrams to the midst of common people. Will spirituality survive after all the temples of Kerala have been destroyed? Leaders of other religions are active in the social, cultural, spiritual fields of their respective communities and often intervene to ensure gains for their community. Are Hindu Sannyasis alone forbidden from doing the same?

It is time for spiritual leaders, Acharayas, Swamijis and Madathipathis to come out in the open and inspire and guide Hindus to preserve, protect and promote Hindu Temples, rituals, traditions, and festivals. Spiritual practices and dissemination of valuable, informative and spiritually uplifting Vedic literature without preserving our Temples would be difficult. Hindu destiny is at stake. It is time for Saints and laymen to make a choice to fight against the Marxist take over of our Temples.

Organisations like Vishwa Hindu Parishad, Kshetra Samrakshana Samiti, SNDP Yogam, Samastha Kerala Nayar Samajam and All Hindu organizations from abroad should take up the matter urgently.

We must also urgently appeal to the President of India, the Supreme Court Chief Justice and the Kerala Governor to help defeat this black law.

We must act not only to inform the Hindu about this black law but to make him/her angry, indeed incensed, about it. We must get the message across to every Keralite Hindu by all means including phone, e-mail, fax, SMS. We must also inform all Hindu leaders and ashrams to urgently wake them up to the danger all of us are facing.

അനില്‍ശ്രീ... said...

നന്ദുവുനു സമാധാനമായിക്കാണും... ഇത്ര നീണ്ട ഒരു കമന്റ് കിട്ടി.. അതും നല്ല ആംഗലേയ ഭാഷയില്‍. ആഹാ..

ശ്രീവല്ലഭന്‍. said...

കിരണ്‍, അനില്‍, മൂര്‍ത്തി എന്നിവരുടെ കമന്റില്‍ നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമായി. അല്ലെങ്കില്‍ വളരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്ന പോസ്റ്റ്. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ കയ്യാലുന്നു എന്ന് പറയുന്ന 'ഉണരുന്ന' ഹിന്ദുക്കള്‍ ചോദിക്കാറുള്ള ചോദ്യമാണ് മുസ്ലിം ക്രിസ്ത്യന്‍ പള്ളികളുടെ കാര്യം. അല്പം ബോധം ഉള്ള ഹിന്ദുക്കള്‍ക്ക് 'വേണമെങ്കില്‍' ബാബുരാജ് ഭഗവതിയുടെ പോസ്റ്റില്‍ നിന്നും, കിരണിന്റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം.

ഇതു നേരത്തെ വായിച്ചിരുന്നെങ്കിലും തിരുവന്തപുരംകാരനല്ലാത്തത് കൊണ്ടും, രാജാക്കന്മാരോടു വല്യ ഭക്തി ഇല്ലാത്തത് കൊണ്ടും, ഇതില്‍ 'വികാരം' മാത്രമെ ഉള്ളു എന്ന് മനസ്സിലാക്കിയത് കൊണ്ടും പ്രതികരിച്ചില്ല.

'രാജഭരണത്തെ അളവറ്റ് സ്നേഹിക്കുന്ന ജനതകള്‍' ഉണര്‍ന്നു തുടങ്ങിയതിന്റെ തെളിവാണ് നേപ്പാളിലും മറ്റും നാം കാണുന്നത്!

(7-8 കൊല്ലം മുന്‍പ് രാവിലെ തൊഴാന്‍ പോയപ്പോള്‍ കുറെ നേരം കാത്തു നില്‍ക്കേണ്ടി വന്നതായ് ഓര്‍ക്കുന്നു. രാജ കുടുംബാംഗങ്ങള്‍ക്ക് തോഴാനുള്ള സമയം ആയിരുന്നു. ആ സമയം ഭക്തന്മാരെ/ ഭക്തകളെ ആരെയും കടത്തി വിടില്ല. )

ഗുരുജി said...

ദൈവത്തെ കൂട്ടം കൂട്ടമായി പങ്കിട്ട്, ദൈവത്തിന്റെ പേരില്‍ തമ്മിതല്ലിചാകുന്ന നില എത്തുന്നതോടെയായിരിക്കും കലികാലത്തിന്റെ അവസാനം എന്നു എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതിന്റെ പ്രസവവേദനയായിരിക്കും ഇതൊക്കെ. ദ്വാപരയുഗത്തിലും യാദവന്‍മാര്‍ പരസ്പരം തമ്മിതല്ലിയിരുന്നല്ലോ...അഭിനവ യാദവന്‍മാര്‍ പെരുകട്ടെ..നമുക്കു പ്രളയം കാക്കാം. ഒരു വലിയ സുനാമി.

Mohan said...

നിയമങ്ങളെയും നിയമ ഭേദഗതികളെയും ഇട്ടു അമ്മാനമാടി ഗിമ്മിക്കുകള്‍ കാണിക്കുന്നവര്‍ ഒന്നു ഓര്‍ത്താല്‍ നന്നു.. സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമാവുന്ന നിയമങ്ങലോടു മാത്രമെ സര്‍ക്കാറ് ഈ അനുകൂല സ്വഭാവം കാണിക്കുന്നുള്ളൂ..അല്ലാത്തവ പാടേ കണ്ടിലന്നു നടിക്കും അല്ലെങ്കില്‍ അതിനു ഭേദഗതി കൊണ്ടുവരും.പിന്നെ കോടതി ഉത്തരവ്.. ഏതു വിഷയത്തിനും കോടതിക്കു മുന്‍പില്‍ എത്തുന്ന പ്രശ്നങ്ങള്‍ക്കാണു കോടതി ഉത്തരവു പുറപ്പെടുവിക്കുന്നതു..പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രയോജനപ്പെടുന്ന ഒരു വിഷയം പാര്‍ട്ടി അനുയായികള്‍ ഹര്‍ജ്ജിയായി കോടതിയുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു..ക്മ്മുണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവു കൂടിയായ അഡ്വക്കേറ്റു ജനറല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അനുകൂലമായ വാദഗതി കോടതിയെ അറിയിക്കുന്നു.. അതിന്റെ അദിസ്ഥാനത്തില്‍ കോടതി എടുക്കുന്ന തീരുമാനത്തെ കോടതി പറഞ്ഞിട്ടാണു എന്നു പറഞ്ഞ് നടപ്പാക്കാന്‍ ശ്രമിക്കുന്നു.. അതിന്റെ ഉദാഹരണമാണു പന്മനാഭ ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാന്യ സുഹ്രുത്തുക്കള്‍ കൂട്ടുപിടിക്കുന്ന കോടതി വിധി..അവരുടെ വാക്കുകളു തന്നെ അതിനു തെളിവാണു..It was in response to a petition that urged the court to restrain the executive officer of the temple from acting in a manner detrimental to the interests of the deity and devotees...ഇനി നാളെ പന്മനാഭ ക്ഷേത്രതിന്റെ സ്വത്തുക്കള്‍ അവിടെ സുരക്ഷിതമല്ല അത് സര്‍ക്കാരിന്റെ സംരക്ഷണയിലോട്ട് മാറ്റണം എന്നു ആവശ്യപ്പെട്ട്, ഒരു പാര്‍ട്ടി അനുകൂലി കോടതിയില്‍ പോയാലു സര്‍ക്കാരിന്റെ വക്കീല്‍ അതിനു അനുകൂലമായി വാദിക്കും.. ചിലപ്പോള്‍ ബഹമാന്‍പ്പെട്ട കോടതി അതിനും അനുകൂലമായ ഒരു വിധിപ്രസ്താവം നടത്തിയെന്നിരിക്കും.. അതു പിന്നെ ഉയര്‍ത്തിക്കാട്ടി ഞങ്ങള്‍ കോടതി വിധിയാണു നടപ്പാക്കുന്നതു എന്നു പറയുന്നതു കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാവും...ഒരു പക്ഷെ എ കെ ജി സെന്റര് ആണു സ്വത്തുക്കള്‍ സൂക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമായ സഥലം എന്നു സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ വാദിച്ചാലും അല്‍ഭുതപ്പെടാന്‍ ഇല്ല.ഹഹ.. മറ്റെങ്ങും സുരക്ഷിതമല്ലാത്ത സ്വത്തുക്കള്‍ സൂക്ഷിക്കാന്‍ പറ്റിയ വളരെ സുരക്ഷിത മേറിയ സ്ഥലമാണു സര്‍ക്കാര്‍ ഖജനാവു.അതും കണക്കുകള്‍ ഇല്ലാത്ത സ്വത്ത്,. ചിരിക്കാതെ എന്തു പറയാന്‍..
എത്രയൊ സംവത്സരങ്ങളായി അവിടെ സുക്ക്ഷിചിരിക്കുന്ന ജാവര ജംഗമ സ്വത്തുക്കള്‍ക്കു ഇപ്പോള്‍ എന്തുകൊണ്ടു സുരക്ഷിതത്വം ഇല്ലാതായി? ഭരണസാരഥ്യത്തില്‍ മാഫിയ ബന്ധമുള്ള ചിലരൊക്കെ കടന്നുകൂടിയിട്ടുണ്ടന്നുള്ളതൊഴിച്ചാല്‍ വേറെ സുരക്ഷിതത്വക്കുറവൊന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല..അതോ ഇപ്പൊള്‍ ഈ പറയുന്ന സുരക്ഷിതത്വക്കുറവ്, മുന് കൂട്ടി പ്ലാന് ചെയ്തിട്ടുള്ള ഏതോ ഗൂഡ പദ്ധതിയുടെ മുന്‍ കൂര്‍ ജാമ്യം ആണന്നു സംശയിക്കേണ്ടിയിരിക്ക്കുന്നു.. അപ്പോള്‍ പറയാമല്ലൊ ദേ നോക്ക് ഞങ്ങള്‍ നേരത്തെ പറഞ്ഞതല്ലെ അവിടം സുരക്ഷിതം അല്ലാ എന്നു..

പ്രധാന മന്ത്രിയുടെ സുരക്ഷാ ഉപദേഷ്ട്ടാവിന്റെ ഉത്തരവാദിത്വം രാജ്യ സുരക്ഷെ പറ്റിയുള്ളതാണെന്നാണു ഞാന്‍ ഇതുവെരെ വിശ്വസിച്ചിരുന്നതു.. ക്ഷേത്രങ്ങളുടെ സ്വത്ത് സുരക്ഷയാണു അധേഹത്തിന്റെ പ്രധാന കര്‍ത്തവ്യം എന്നു ഇപ്പോഴാണു മനസ്സിലായതു.. ഒരു പക്ഷെ നമ്മുടെ രാജ്യം വളരെ സുരക്ഷിതമാണു, ഒരു തരം സുരക്ഷാഭീഷണിയും ഇപ്പൊള്‍ ഇല്ല എന്ന രീതിയിലോട്ട് ഉയര്‍ന്നുകാണും നമ്മള്‍ ആരും ചിലപ്പോള്‍ അറിയാതെ പോയതാവും..പ്രധാനമന്ത്രിയുടെ ഓഫീസു ഇക്കാര്യത്തില്‍ ഇടപെടുകയും സുരക്ഷാ ഉപദേഷ്ട്ടാവ ഇവിടെ വന്നു ഇങ്ങനെ ഒരു “ഉപദേശം” നടത്തുകയും ചെയ്യണമെങ്കില്‍ ആരു എവിടെ നിന്നു ഇടപെട്ടു എന്നു സാമാന്യ ബോധമുള്ള ആര്ക്ക്കും പെട്ടന്നു തന്നെ മനസ്സിലാവും..ഇതു തന്നെയാണു ഞാന്‍ നേരത്തെ പറഞ്ഞതു.. ഭാരതത്തിലെ ബഹുഭൂരിക്ഷം വരുന്ന ഒരു സമൂഹത്തേയും, അതിന്റെ സംസ്കാരത്തെയും തകര്‍ക്കാന്‍ വളരെ ഉന്നത തലത്തില്‍ നടക്കുന്ന ഒരു ഗൂഡ ശ്രമം.. അതിന്റെ ഒരു ചെറു ബഹുസ്ഭുരണം മാത്രമാണു നമ്മള്‍ ഈ കാണുന്ന ഗുസ്തികളൊക്കെ...കേരളത്തിലെ സുധാകരമന്ത്രിയും മറ്റും അവരുടെ കയ്യിലെ ഒരു ചട്ടുകം മാത്രം.. പാവങ്ങള്‍... ഇവര്‍ ചെയ്യുന്നതു എന്താനെന്നു ഇവര്‍ അറിയുന്നില്ല..
പിന്നെ ഇവിടെ ഒരു മാന്യസുഹ്രുത്തു പറഞ്ഞു ഞാന്‍ പറഞ്ഞതൊക്കെ വികാരപരമായിട്ടാണു എന്നാണു..
ഡെന്മാര്‍ക്കില്‍ ഏതോ ഒരു പ്ത്രതില്‍ അച്ഛടിച്ചു വന്ന ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്ക്രമിക്കപ്പെട്ട ഒരു മഹാരാജ്യമാണു ഭാരതമെന്നു താങ്കള്‍ മനസ്സിലാക്കണം.. മതവിശ്വാസവുമായി പുലബന്ധം പോലും ഇല്ലാത്ത ചില വിഷയങ്ങളില്‍ മറ്റു ചില മതവിശ്വാസികള്‍ കാണിക്കുന്ന വികാരപ്രകടനങ്ങള്‍ എന്തേ താങ്കള്‍ കാണാതെ പോവുന്നു.. അത്രയൊന്നും ഇല്ലങ്കിലും ഹിന്ദു ആരാധനലായങ്ങളെയും ആ മതവിശ്വാസത്തേയും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍
ആ വിശ്വാസത്തില്‍ അടിയുറച്ഛു വിശ്വസിക്കുന്നവര്‍ ചിലപ്പോള്‍ പ്രതികരിച്ചെന്നിരിക്കും.. അപ്പോള്‍ അതിനെ വികാര പ്രകടനമായി വിവക്ഷിക്കുന്നത് കരണീയമാണോ?അതോ ഇന്‍ഡ്യാ മഹാരാജ്യത്തു ജനിച്ചു പോയതുകൊണ്ടും, ഹിന്ദുവായി പോയതുകൊണ്ടും അതും നിഷിധം ആണെന്നുണ്ടോ?
പിന്നെ താന്‍ ചെയ്യുന്നതു എന്താണെന്നു സ്വയം അറിയാതെ ചെകുത്താന്റെ ചട്ടുകം ആയി പ്രവര്‍ത്തിക്കുന്ന ദേവസ്വം മന്ത്രി ഒന്നു മനസ്സിലാക്കിയാല്‍ നന്നായിരിക്കും..ശാസ്താവിന്റെ കിടക്കപ്പൊറുതി മുട്ടിച്ചപോലെ ശ്രീ പന്മനാഭനോടു കളിക്കല്ലെ.. ശബരി മല ധര്‍മ്മ ശാസ്താവു ശാന്ത സ്വഭാക്കാരന്‍ ആണു.താങ്കള്‍ ഒരു വിവരദോഷി ആണെന്നു അധേഹത്തിനു അറിയാവുന്നതു കൊണ്ടു ചിലപ്പോള്‍ അങ്ങ് ക്ഷമിച്ചെന്നിരിക്കും.മാത്രമല്ല അധേഹം അങ്ങ് ദൂരെ പതിനെട്ടാം പടിക്കു മുകളില്‍ അല്ലെ.പക്ഷെ ശ്രി പന്മനാഭന്‍ അങ്ങനെ അല്ല ..അതും സെക്രട്ടരിയേറ്റിനു. വളരെ അടുത്ത്.. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല...പിന്നെ തിരുവനന്ത പുരത്തുകാരും അല്ലാത്തവരുമായ ശ്രീപന്മനാഭതിരുവടികളുടെ വിശ്വാസികളോടു എന്റെ ഒരു അപേക്ഷ..മന്ത്രിയും പരിവാരങ്ങളും ചെയ്യൂന്നതു എന്താണെന്നു അവര്‍ അിയുന്നില്ല..ആരെയോ പ്രീതിപ്പെടുത്താന് ചെയ്യുന്ന ഏതോ ഒരു പ്രവറ്ത്തി.. ഇധേഹത്തോടു മാപ്പാക്കണമെന്നു നമുക്കെല്ലാവര്‍ക്കും കൂടി ശ്രിപന്മനാഭന്റെ മുന്‍പില്‍ സാഷ്ട്ടാംഗ പ്രണാമം നടത്തി താണുവീണുകേണപേക്ഷിക്കാം..ശ്രിപന്മനാഭാ നീ തന്നെ തുണ..

ശാന്താകാരം ഭുജഗശയനം പന്മനാഭം സുരെശം
വിശ്വാധാരം ഗഗനസദ്ര്യ്ശ്യം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീ കാന്തം കമലനയനം യോഗിഭിര്ദ്ധ്യാനഗമ്യം
വന്ദേ വിഷ്ണു ഭവഭയഹരം സര്‍വ ലോകൈകനാഥം.
ഓം ശാന്തി.. ഓം ശാന്തി.. ഓം ശാന്തി.

മാരീചന്‍‍ said...

ഭഗവതി, ബാബുരാജിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് വസ്തുതകള്‍ നിരത്തി സംവാദം നടത്താന്‍ അഭ്യര്‍ത്ഥിച്ചതിനാല്‍ ബ്രഹ്മശ്രീ നന്ദു അവര്‍കളോട് സനാതന ഹിന്ദുവായ മാരീചന്‍ പറയുന്നതെന്തെന്നാല്‍..............

ത്രിമൂര്‍ത്തികളില്‍, പ്രപഞ്ചത്തിന്റെ പരിപാലനം നടത്തുന്ന മഹാവിഷ്ണു ഭഗവാന്റെ പ്രതിരൂപമായ ശ്രീപത്മനാഭനെ, കേവലം തിരുവനന്തപുരം ജില്ലക്കാര്‍ സംരക്ഷിക്കണമെന്ന വാദം നമ്മള്‍ ഹിന്ദുക്കളുടെ അന്തസിനും ആഭിജാത്യത്തിനും നിരക്കുന്നതാണോ?

ധര്‍മ്മച്യുതിയും അനീതിയും ഭൂമിയില്‍ എപ്പോഴൊക്കെ നടമാടിയോ അപ്പോഴെല്ലാം മഹാവിഷ്ണു അവതാര രൂപം കൈക്കൊണ്ടിട്ടുണ്ട്. മത്സ്യവും കൂര്‍മ്മവും മുതല്‍ ഉഗ്രരൂപിയായ നരസിംഹമായും അവതരിച്ച് ലക്ഷ്യം നിറവേറ്റാന്‍ കെല്‍പ്പും ശക്തിയുമുളള സാക്ഷാല്‍ മഹാവിഷ്ണുവിന് എന്തിനാണ് ഒരു ബ്ലോഗ് പോസ്റ്റിന്റെ തുണ?

വേറെയും ചില സ്വകാര്യങ്ങള്‍ പറയട്ടെ.
ഖജനാവിന്റെ താക്കോല്‍ ആരുടെ കൈകളിലായിരുന്നോ അവരല്ലേ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെയും ഭഗവാനെയും പണ്ട് സംരക്ഷിച്ചിരുന്നത്? ഇപ്പോഴും അതല്ലേ നടക്കേണ്ടത്. ഇന്ന് ഖജാനയുടെ താക്കോല്‍ സര്‍ക്കാരിന്റെ കൈകളില്‍. അപ്പോള്‍ സര്‍ക്കാരല്ലേ പത്മനാഭന്റെ കാര്യം നോക്കേണ്ടത്?

ഒരു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോലും അധികാരമില്ലാത്ത തിരുവിതാംകൂര്‍ രാജകുടുംബം തന്നെ സംരക്ഷിക്കുന്നത് ഭഗവാനും ഒരു കുറച്ചില്‍ തന്നെയാണ് എന്നതാണ് സത്യം. പത്മതീര്‍ത്ഥക്കുളത്തിലെ വെളളത്തില്‍ പകുതിയും ആ കണ്ണൂനീരാണെന്ന് യഥാര്‍ത്ഥ ഭക്തനായ മാരീചന് നല്ല നിശ്ചയമുണ്ട്.

മാരീചനെപ്പോലെയുളള കോടിക്കണക്കിന് സനാതന ഹിന്ദുക്കളോട് നന്ദു ചെയ്തത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്.

പ്രപഞ്ചത്തിന്റെ നാഥനും സൃഷ്ടിയുടെ പരിപാലകനുമായ ശ്രീമഹാവിഷ്ണുവിന്റെ തിരുരൂപത്തെ രക്ഷിക്കാന്‍ ബ്ലോഗു വഴി അപേക്ഷയെഴുതുക. ഏതോ നസ്രാണി അച്ചായന്റെ തലയില്‍ കുരുത്തതാണ് ബ്ലോഗെന്ന സാങ്കേതിക വിദ്യ. ഗൂഗിളും അങ്ങനെ തന്നെ. നമ്മുടെ ഭഗവാനെ രക്ഷിക്കാന്‍ നസ്രാണികളുണ്ടാക്കിയ സാമഗ്രികള്‍ ഉപയോഗിക്കുന്നത് ശരിയോ?

പിന്നെയോ, പത്രവാര്‍ത്തയും കോടതിയുത്തരവുമായി അതില്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നതോ, കിരണ്‍ തോമസിനെപ്പോലുളള വേറെ കുറെ നസ്രാണികളും. കല്‍ക്കിയ്ക്കു ശേഷം ഏതെങ്കിലും അവതാരത്തിന് വിഷ്ണു ഭഗവാന്‍ ഇറങ്ങുന്നെങ്കില്‍, ഈ കുറ്റത്തിന് ആ സുദര്‍ശന ചക്രം നന്ദുവിന്റെ കഴുത്ത് ലക്ഷ്യമിടുമെന്ന കാര്യത്തില്‍ മാരീചന് സംശയമേയില്ല. കഴുത്തറ്റ്, വയര്‍ പിളര്‍ന്ന് കുടല്‍മാല പുറത്തു ചാടി തൃസന്ധ്യാ നേരത്ത് വീട്ടനകത്തും വെളിയിലുമല്ലാതെയായി നന്ദു കിടക്കേണ്ടി വരുമെന്ന ചിന്ത തന്നെ മാരീചനെ ഭയപ്പെടുത്തുന്നു. ശ്രീ പത്മനാഭാ നമ്മുടെ നന്ദുവിനെ കാക്കേണമേ..........

നന്ദു, പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ എന്ന് നിശ്ചയമില്ല. ദ്വാരപാലകന്മാരായി അവിടെ നില്‍ക്കുന്നവര്‍ വിളിക്കുന്ന പച്ചത്തെറിയും അവര്‍ കാണിക്കുന്ന തറതൊടാത്ത ജാഡയും അനുഭവിച്ചിട്ടുണ്ടോ എന്നുമറിയില്ല. കുളിച്ചീറനുമായി വരുന്ന സുന്ദരി പെണ്‍കിടാങ്ങളെ ചോരക്കണ്ണെറിഞ്ഞ് നയനഭോഗം നടത്തുന്ന അസുരജന്മങ്ങളാണ് അവരില്‍ പലരും. ചൊല്ലു വിളിയില്ലാതെ വളര്‍ന്ന വര്‍ഗം.

അവര്‍ക്കെതിരെ ഏതെങ്കിലും പരാതി ആരെങ്കിലും ചിത്തിര തിരുനാളിനോട് പറഞ്ഞാല്‍ വല്ല ഫലവുമുണ്ടാകുമോ? മറിച്ച് സര്‍ക്കാരിന്റെ കീഴിലായാലോ, ചില വ്യവസ്ഥകളൊക്കെ വരും. ഭക്തരോട് മര്യാദയ്ക്ക് പെരുമാറേണ്ടി വരും. തോന്ന്യാസങ്ങളും താന്തോന്നിത്തരങ്ങളും നടക്കാതെ വരും. സത്യത്തില്‍ അവരല്ലേ, ഇതിനെ എതിര്‍ക്കേണ്ടത്? സാധാരണ ഭക്തര്‍ക്ക് ക്ഷേത്ര ഭരണം ആരു നടത്തുന്നു എന്നതില്‍ അത്ര ഉല്‍കണ്ഠ വേണോ?

കലര്‍പ്പില്ലാത്ത ഭക്തനെന്ന നിലയില്‍ മാരീചന്റെ ഇഷ്ടം നേരത്തെ പറഞ്ഞു. ഖജനാവിന്റെ താക്കോല്‍ അതാത് കാലത്ത് ആരുടെ കൈകളിലാണോ അവര്‍ വേണം നമ്മുടെ ഭഗവാന്റെ കാര്യങ്ങള്‍ നോക്കാന്‍. ഒരു സാദാ പോലീസ് കോണ്‍സ്റ്റബിളിന്റെ പോലും പവറില്ലാത്ത തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തം കുടുംബകാര്യങ്ങള്‍ നോക്കുന്നതാണ് ഭഗവാനും പ്രിയം.

അപ്പോള്‍ പറഞ്ഞു വരുന്നത്, ഭഗവാന്റെ കാര്യം നോക്കാന്‍ ഭഗവാനറിയാം. ഭാഗവതം തന്നെ പറയുന്നില്ലേ,

യദാ യദേഹ ധര്‍മ്മസ്യ
ക്ഷയോ വൃദ്ധിശ്ച പാപ്‍മനഃ
തദാ തു ഭഗവാനീശ
ആത്മാനാം സൃജതേ ഹരിഃ.........
.....ച്ചാല്‍‍‍
ഈ ലോകത്തില്‍ ധര്‍മ്മത്തിന് ക്ഷയവും അധര്‍മ്മത്തിന് വളര്‍ച്ചയും സംഭവിക്കുമ്പോള്‍ ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടി സര്‍വൈശ്വര്യ പരിപൂര്‍ണനായ ഭഗവാന്‍ അവതരിക്കുമെന്ന്........... കാര്യങ്ങള്‍ നന്നായി നോക്കാന്‍ ഭഗവാനറിയാമെന്നല്ലേ അതിന്റെ അര്‍ത്ഥം.

അല്ലാതെ പഴവങ്ങാടിയിലെയും പടിഞ്ഞാറേ കോട്ടയിലേയും കാര്യാലയങ്ങളില്‍ ബൈഠക് പഠിക്കുന്ന കാക്കി ട്രൗസറുകാര്‍ വേണം തന്നെ സംരക്ഷിക്കാനെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ ധന്യാത്മന്‍? ദേവസ്വം മന്ത്രി സുധാകരനോ വഞ്ചിയൂര്‍ കോടതി മജിസ്ട്രേട്ടോ അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ വിഷ്ണു ഭഗവാന്‍ ബാക്കി വെയ്ക്കുമോ? ഭഗവാനിലുളള കറകളഞ്ഞ വിശ്വാസമല്ലേ സനാതന ഹിന്ദുവിന്റെ ഭക്തിയുടെ അടിത്തറ?

അതുകൊണ്ട് നന്ദു ഭഗവാനില്‍ വിശ്വസിക്കുക. വിഷ്ണുവിങ്കല്‍ വിശ്വാസവും ശിവങ്കല്‍ മാലയും അര്‍പ്പിക്കുക. കൂടെക്കൂടെ ഹിമാലയന്‍ യാത്രകള്‍ നടത്തുക. കേദാരനാഥിലും ബദരിയിലും വിരിഞ്ഞു നില്‍ക്കുന്ന ബ്രഹ്മകമലങ്ങളും നീലപത്മങ്ങളും ശേഖരിച്ച് നമ്മുടെ ശ്രീ പദ്മനാഭന് വിശേഷാല്‍ പൂജകള്‍ നടത്തുക. കുടുംബൈശ്വര്യവും ദീര്‍ഘായുസും സ്വന്തമാക്കുക. മനസിലെ കന്മഷങ്ങള്‍ ഉപേക്ഷിക്കുക. വിശേഷിച്ച്, പത്മനാഭന്റെ രക്ഷ സ്വന്തം ബ്ലോഗിലാണെന്ന വിശ്വാസം.

എന്ന് സനാതന ഹിന്ദു,
മാരീചന്‍ (ഒപ്പ്)

ശ്രീവല്ലഭന്‍. said...

Maareechan, you said it!

Matoru സനാതന ഹിന്ദു!

Ramachandran said...

ബാബുരാജേ,
മാരീചനെ മനപൂര്‍വം പ്രകോപ്പിച്ചതാണ് അല്ലേ?
:)

നന്ദു said...

മാരീചന്‍,
ഹ.ഹ.ഹ. എന്റെ തലയിലും വയറിലും താങ്കള്‍ക്കുള്ള ആശങ്കയ്ക്ക് നന്ദി!!! :)

ഖജനാവിന്റെ താക്കോല്‍ ഭദ്രമായ സ്ഥാനത്തായിരുന്നെങ്കില്‍ ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമില്ല. മറിച്ച് അതിന്റെ സ്ഥാനം ഭദ്രമല്ല എന്നതാണ് പ്രശ്നം. ക്ഷേത്രങ്ങളിലെ വരുമാനം ക്ഷേത്രങ്ങളുടെ പുനരുദ്ധാനത്തിനും ഭക്തരുടെ - കുറഞ്ഞപക്ഷം അടിസ്ഥാന സൌകര്യങ്ങളെങ്കിലും-സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മാത്രം വിനിയോഗിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ആശങ്കയ്ക്ക് വകയില്ലായിരുന്നു. മറിച്ച് ആ പണം എന്തൊക്കെ കാര്യങ്ങള്‍ക്കാണ്‍ ഒഴുകുന്നതെന്ന് അറീയാന്‍ സാമന്യബുദ്ധി മതി. പാര്‍ത്ഥന്‍ എഴുതിയിരിക്കുന്നത് മനസ്സിരുത്തി വായിച്ചാല് മനസ്സിലാവുമല്ലോ മാരീചന്‍ ജീ!.

ഒരു സംശയം ?

ഭഗവദ് ഗീതയില്‍ ഞാന്‍ കേട്ടിരിക്കുന്നത് ഇങ്ങനെയാണല്ലൊ?

"യദാ യദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനം അധര്‍മ്മസ്യ
തതദ്മാനം ശ്രജാമ്യഹം"

ഒരു മത ഗ്രന്ഥങ്ങളിലും പറയുന്നുമില്ല മഹാത്മന്‍ എനിക്ക് സര്‍ക്കാരിന്റെ സംരക്ഷണം വേണമെന്നും!??

കാക്കി ട്രൌസറുകാര്‍ അമ്പലങ്ങളുടേ സംരക്ഷണം ഏറ്റെടുത്തതുകൊണ്ട് ചില പ്രദേശങ്ങളിലെങ്കിലും അവ ഇപ്പോഴും കേടു കൂടാതിരിക്കുന്നു. അല്ലെങ്കില്‍ പണ്ടേ തല്ലി നിരപ്പാക്കി രക്ത സാക്ഷി മണ്ണ്ഡപം പണിഞ്ഞേനെ!!

ശ്രീവല്ലഭന് :)
കിരണ്തോമസും, ശ്രീ ബാബുരാജും, ശ്രീ ഗുരുജിയിം ഒക്കെ രാഷ്ട്രീയം ആണ് സംസാരിക്കുന്നത്. ഭക്തിമാര്‍ഗ്ഗത്തില്‍ ചിന്തിക്കാന്‍ ഒരിക്കലും അവര്‍ക്ക് കഴിയില്ല. അങ്ങനെ സമാധാനമായി ചിന്തിച്ഛിരുന്നെങ്കില്‍ സര്‍ക്കാരിന്റെ ഗൂഡ നീക്കങ്ങളുടെ അകക്കളികള്‍ അറിയാന്‍ കഴിയുമായിരുന്നു. ആടിനെ പട്ടിയെ കൊണ്ട് കൊല്ലിച്ചിട്ട് ആ മാംസം കഴിക്കുന്ന കൌശലക്കാരനായ കുറുക്കന്‍ പറയും "ഏയ് ഞാന്‍ ആടിനെ കൊന്നിട്ടില്ല, കൊന്നത് പട്ടിയാന്ന്"‍
അത്രയേ ഇവിടെയും ഇടതു സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. നേരിട്ട് അവരുടെ കൈകളില്‍ കറപുരളാതിരിക്കന്‍ അവര്‍ നോക്കും. ഇതിന്റെ നിജസ്ഥിതി കാലം തെളിയിക്കും.

കിരണ്,
സത്യം വിളിച്ചു പറയുന്നവരൊക്കെ

നന്ദു said...

കിരണ്,
സത്യം വിളിച്ചു പറയുന്നവരൊക്കെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല മിത്രമെ, താങ്കള്‍ പാര്‍ട്ടിയുടെ കറുപ്പില്‍ നിന്നും ആദ്യം മോചിതനാകൂ എന്നിട്ട് സത്യത്തെ നേര്‍ക്കാഴ്ചയിലൂടെ കാണൂ, അപ്പോള്‍ ബോദ്ധ്യമാകും എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന്. ഇന്നല്ലെങ്കില്‍ താങ്കള്‍ക്ക് അതു സ്ഥിരീകരിക്കേണ്ടി വരും. ന്യയങ്ങള്‍ നിരത്തിയും തെളിവുകള്‍ നിരത്തിയും താങ്കള്‍ വാദിച്ചത് തെറ്റായിരുന്നു എന്ന്. ഞാന്‍ കാത്തിരിക്കാം അതിനുവേണ്ടി..

കിരണ്‍ തോമസ് തോമ്പില്‍ said...

ഭാഗ്യം നന്ദു എന്നെ പാര്‍ട്ടിക്കാരനല്ലേ ആക്കിയുള്ളൂ ഭൂരിപക്ഷ വിരുദ്ധനാക്കിയില്ലല്ലോ അതു തന്നെ ധാരാളം.

പക്ഷെ നന്ദു ഒന്ന് മനസ്സിലാക്കിയില്ല. ഞാന്‍ എന്റ കമന്റുകളില്‍ ഒരിടത്തും പാര്‍ട്ടി എന്ന പ്രയോഗം നടത്തിയിട്ടില്ല മറിച്ച്‌ സര്‍ക്കാര്‍ എന്നേ പറഞ്ഞിട്ടുള്ളു. നാളേ UDF സര്‍ക്കാരും ഇതുപോലെ കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ അനുകൂലിക്കും. മാത്രവുമല്ല. നന്ദുവിനെപ്പോലെ ഉള്ളവര്‍ നുണപ്രചരണങ്ങളോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിയാല്‍ ഞാന്‍ ഇതുപോലെ പ്രതികരിക്കും.

ഈ വിഷയത്തില്‍ ഞാന്‍ എവിടെയാണ്‌ നന്ദു പാര്‍ട്ടീ ചായ്‌വ്‌ കാണിച്ചിട്ടുള്ളത്‌. നന്ദു പറഞ്ഞ നുണകളെ എതിര്‍ത്തതാണോ പാര്‍ട്ടി ചായ്‌വ്‌. നന്ദു പറഞ്ഞ നുണകള്‍ നോക്കൂ

1) ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ്‌ എന്ന് തോന്നിപ്പിക്കാന്‍ പ്രിവീസ്‌ പള്‍സ്‌ നിരോധിച്ചത്‌ ഇടത്‌ സര്‍ക്കാരാണ്‌ എന്ന് നുണ പറഞ്ഞു

2) പിന്നെ കോടതി വിധി പ്രകാരം ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് അന്വേഷണം നടത്താന്‍ നിയമ സെക്രട്ടറിയോട്‌ വിശദീകരണം ചോദിച്ചപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ടിനേ മാത്രം അടിസ്ഥാനപ്പെടുത്തി നാളെ ഇവിടെ ഷോപ്പിഗ്‌ മാളുകള്‍ പണിയാം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോ എന്ന് നന്ദു ചോദിക്കുന്നു. സാമാന്യ ബുദ്ധിയുള്ള ഒരാളും ചോദിക്കാത്ത ചോദ്യം. ഒരു വര്‍ഗ്ഗീയ വാദിയുടെയോ സങ്കുചിത മനസ്കന്റയോ മനസില്‍ മാത്രം വരുന്ന വികാരം. നോക്കൂ നന്ദു എന്ത്‌ ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ്‌ നിങ്ങള്‍ ഈ വാദം ഉന്നയിക്കുന്നത്‌ ? എപ്പോഴെങ്കിലും കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ ? പെരു നുണകള്‍ സങ്കല്‍പ്പിച്ച്‌ എഴുതി നിങ്ങള്‍ എന്ത്‌ അജണ്ടയാണ്‌ ബ്ലോഗിലൂടെ പ്രചരിപ്പിക്കുന്നത്‌.

3) ശബരിമലയില്‍ പൂജകള്‍ വേണ്ടെന്നു വച്ചു ഇങ്ങനെ ഒരു സംഭവം കേട്ടു കേള്‍വി പോലും ഇല്ലാത്തതാണ്‌ എന്ന് താങ്കള്‍ പറയുന്നു. അതിന്റ പഴിയും സൂത്രത്തില്‍ സര്‍ക്കാരില്‍ കെട്ടിവെയ്ക്കുന്നു താങ്കളുടെ കുടില ബുദ്ധി. കേവലം ക്രൈസ്ത്യാനിയായ എനിക്ക്‌ പോലും അറിയാം ഒരു സര്‍ക്കാരിന്‌ പൂജ തടസപ്പെടുത്താന്‍ കഴിയില്ല എന്ന്. എല്ലാം അറിയുന്ന താങ്കള്‍ നുണ പ്രചരണത്തിന്‌ ഇതും ആയുധമാക്കി. ഇതില്‍ ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനും താങ്കള്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി

4) ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തി നാളേ പത്മനാഭ സ്വാമി ക്ഷേത്രം പിടിച്ചെടുത്ത്‌ പാര്‍ട്ടി ഓഫിസിലേക്ക്‌ മാസപ്പടി അയക്കാന്‍ ഉത്തരവിട്ടാലും അതിശയമില്ല എന്നും താങ്കള്‍ ഊന്നിപ്പറയുന്നു. എന്താന്‍ നന്ദു കേരളം വെള്ളരിക്കാപ്പട്ടണമോ. 4 സമ്പൂര്‍ണ്ണ ന്യൂസ്‌ ചനല്‍ പിന്നെ സൂര്യയും അമൃതയും ജീവനും ജയ്‌ഹിന്ദുമായി 4 അര്‍ത്ഥ ന്യൂസ്‌ ചാനല്‍ വേറെയും പിന്നെ NSS SNDP സംഘപരിവാര്‍ സംഘടനകള്‍ ഇവയൊക്കെ ജീവിവിച്ചിരിക്കുമ്പോള്‍ ഇത്തരത്തിലൊരു സംഭവം ഇവിടെ നടക്കുമോ. ?

5) ശബരിമലയിലെ പൂജ മുടങ്ങിയത്‌ സര്‍ക്കാര്‍ പണം നല്‍കാത്തതിനാലാണ്‌ എന്ന നുണയെ പിന്‍പറ്റി താങ്കള്‍ പറയുന്നു നാളെ പത്മനാഭ ക്ഷേത്രത്തില്‍ 56 നാള്‍ നടക്കുന്ന മറുജപം ഖജനവില്‍ കാശില്ല എന്ന് പറഞ്ഞ്‌ വേണ്ടെന്ന് വയ്ക്കുമോ എന്ന്. എത്ര ബാലിശം നന്ദൂ. നുണ അങ്ങനെ ഒഴുകുമല്ലേ.

താങ്കളുടെ പോസ്റ്റിലെ പരാമര്‍ശങ്ങളാണ്‌ മുകളില്‍ പറഞ്ഞവ. എന്ത്‌ അടിസ്ഥാനമാണ്‌ നന്ദൂ ഇതിലുള്ളത്‌. ഏത്‌ പാര്‍ട്ടിക്കാരനാണ്‌ താങ്കളെ അംഗീകരിക്കാന്‍ കഴിയുക. നേരേ മറിച്ച്‌ ഇതില്‍ കേസുകൊടുത്ത ആള്‍ക്കാര്‍ പാര്‍ട്ടിക്കാരാണന്നോ സര്‍ക്കാര്‍ അമ്പലങ്ങളിലേ പണം വകമാറ്റി ചിലവഴിക്കുന്നതിനാല്‍ പൂജകള്‍ മുടങ്ങുന്നു എന്നോ ഒക്കെ ഉള്ള വ്യക്തമായ തെളിവുകള്‍ നിരത്തി ഇവയൊക്കെ എഴുതിയാല്‍ പിന്‍തുണക്കാന്‍ ഞാന്‍ ഉണ്ടാകും അല്ലാതെ സത്യത്തിന്റ കണിക പോലും ഇല്ലാതെ വികാര ജീവികളേ വര്‍ഗ്ഗീയ വാദികളാക്കാന്‍ ശ്രമിക്കുന്ന് ഇത്തരത്തിലുള്ള കാപട്യങ്ങളെ വസ്തുതകള്‍ നിരത്തി എതിര്‍ത്തിലെങ്കില്‍പ്പിന്നെ സാമാന്യ ബുദ്ധി എന്നതിന്‌ പ്രസക്തി ഇല്ലാതെ പോകില്ലെ . കല്ലുവച്ച നുണകളില്‍ കെട്ടിപ്പൊക്കിയ ഒരു പോസ്റ്റില്‍ വസ്തുതകള്‍ എഴുതിയാല്‍ എങ്ങനെ പാര്‍ട്ടി ചായ്‌വാകും നന്ദൂ. നുണ പ്രചരണം നടത്തി മറ്റൊരു സംഘടനയുടെ അനുഭാവിയായ താങ്കളുടെ ചായ്‌വ്‌ വ്യക്തമാകുകയല്ലെ ഈ പോസ്റ്റിലും കമന്റിലും താങ്കള്‍ മൊഴിഞ്ഞതില്‍ നിന്ന് തോന്നുക

അനില്‍ശ്രീ... said...

ഇത്രയും ആയ സ്ഥിതിക്ക് ഒന്നു കൂടി പറയാന്‍ ആഗ്രഹിക്കുന്നു. തിരുവനന്തപുരം ബ്ലോഗേഴ്സ് കുറെ പേര്‍ കൂടി നടത്തി കൊണ്ടു പോകുന്നത് എന്ന് പറയപ്പെടുന്ന ഈ ബ്ലോഗില്‍ ഇത്തരത്തില്‍ RSS- ന്റേതായി ഒരു പോസ്റ്റ് ഇട്ട നന്ദു , ഈ പോസ്റ്റും ഈ കമന്റുകളും സ്വന്തം ബ്ലോഗിലേക്ക് മാറ്റുന്നതാണ് ഉചിതം. കാരണം അംഗങ്ങള്‍ എന്ന സ്ഥാനത്ത് കാണുന്നവര്‍ എല്ലാം ഈ പോസ്റ്റിനെ അനുകൂലിക്കുന്നു എന്ന് കരുതുന്നത് ബാലിശമല്ലേ?

അനില്‍ശ്രീ... said...

കാക്കി ട്രൌസറുകാര്‍ അമ്പലങ്ങളുടേ സംരക്ഷണം ഏറ്റെടുത്തതുകൊണ്ട് ചില പ്രദേശങ്ങളിലെങ്കിലും അവ ഇപ്പോഴും കേടു കൂടാതിരിക്കുന്നു. അല്ലെങ്കില്‍ പണ്ടേ തല്ലി നിരപ്പാക്കി രക്ത സാക്ഷി മണ്ണ്ഡപം പണിഞ്ഞേനെ!!

കേരളത്തില്‍ എത്ര അമ്പലങ്ങള്‍ ഇങ്ങനെ ഇടിച്ച് നിരത്തിയിട്ടുണ്ട് എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാം. ഇപ്പോഴും കാക്കിക്കാര്‍ ഭരിക്കാത്ത ധാരാളം അമ്പലങ്ങള്‍ കേരളത്തില്‍ ഉണ്ടല്ലോ. എന്നിട്ടെന്തേ അവിടെയൊന്നും രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയരുന്നില്ല? ആള്‍ദൈവങ്ങളുടെ അമ്പലങ്ങള്‍ പോലും അവിടെ തന്നെയുണ്ടല്ലോ. നിങ്ങളെ പോലെയുള്ളവരൊക്കെ കാല്‍ മുത്തുന്ന, ഒരു ആലിംഗനത്തിനു വേണ്ടി കാത്തു കെട്ടി കിടക്കുന്ന, സുധാമണിയുടെ "ആശ്രമം" പോലും അവിടെ തന്നെയുണ്ടല്ലോ. എന്നിട്ടാണോ 1300 വര്‍ഷത്തെ ചരിത്രം ഉണ്ടെന്ന് പറയുന്ന പദ്മനാഭസ്വാമി ക്ഷേത്രം ഇടിച്ച് നിരത്തി പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയും എന്ന രീതിയിലുള്ള നുണപ്രചരണം നടത്തുന്നത്? RSS, BJP നേതാക്കള്‍ ഇങ്ങനെയൊക്കെ വിളിച്ച് പറഞ്ഞിരുന്നു എങ്കില്‍ കേള്‍ക്കുന്നപോലെ തന്നെ അതങ്ങ് കളഞ്ഞേനെ. പക്ഷേ ബ്ലോഗ് പോലെയുള്ള ഒരു മാധ്യമത്തില്‍, ശരാശരിയിലും ഇത്തിരി മേലെ വിവരമുള്ളവര്‍ വായിക്കുന്നതെന്ന് കരുതുന്ന (ഇന്നത്തെ അവസ്ഥയില്‍ ) ഈ മധ്യമത്തില്‍ ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് കണ്ടാല്‍ ഒന്നു പ്രതികരിക്കുക സ്വാഭാവികം. അപ്പോള്‍ അത് രാഷ്ടീയമാണ് എന്ന് പറയുന്നതില്‍ എന്തര്‍ഥം?

ഒരു കാര്യം കൂടി ശ്രദ്ധിക്കുക.. RSS BJP ചായ്‌വുള്ള മറ്റ് ബ്ലോഗേഴ്സ് , എന്തിനു ആ ചായ്‌വുള്ള തിരുവനന്തപുരം ബ്ലോഗേഴ്സ് പോലും (പേര് എടുത്ത് പറയുന്നില്ല..) നന്ദു എഴുതിയത് അപ്പാടെ സത്യമാണ് എന്ന് പറഞ്ഞ് ഒരു കമന്റ് ഇട്ടിട്ടില്ല. അതിനര്‍ഥം ഇതൊരു പാഴ്‌ശ്രമം ആണെന്ന് തന്നെയല്ലേ?

പിന്നെ, ആടിനെ പട്ടിയെ കൊണ്ട് കുറുക്കന്‍ കൊല്ലിക്കും എന്ന് കരുതി ഇരിക്കുന്ന "ഒരു" ആട്ടിടയനെ ഓര്‍ത്ത് ദു:ഖം തോന്നുന്നു. ഇത്രയും പ്രബുദ്ധരായ കാക്കിയിട്ട ആയിരക്കണക്കിന് ആട്ടിടയന്മാര്‍ ഉള്ളപ്പോള്‍ ആടിനെ പട്ടി പിടിക്കും എന്ന് പറയുന്നത് , 'പുഴയും വറ്റി അക്കരെ നില്‍ക്കുന്ന പട്ടിയുടെ തുടലും പൊട്ടിയാല്‍ എന്തു ചെയ്യും' എന്ന് പറഞ്ഞ പോലെ ആണല്ലോ നന്ദു.

മൂര്‍ത്തി said...

തിരുവനന്തപുരം ബ്ലോഗേഴ്സ് കുറെ പേര്‍ കൂടി നടത്തി കൊണ്ടു പോകുന്നത് എന്ന് പറയപ്പെടുന്ന ഈ ബ്ലോഗില്‍ ഇത്തരത്തില്‍ RSS- ന്റേതായി ഒരു പോസ്റ്റ് ഇട്ട നന്ദു , ഈ പോസ്റ്റും ഈ കമന്റുകളും സ്വന്തം ബ്ലോഗിലേക്ക് മാറ്റുന്നതാണ് ഉചിതം. കാരണം അംഗങ്ങള്‍ എന്ന സ്ഥാനത്ത് കാണുന്നവര്‍ എല്ലാം ഈ പോസ്റ്റിനെ അനുകൂലിക്കുന്നു എന്ന് കരുതുന്നത് ബാലിശമല്ലേ?

അനില്‍ശ്രീയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായി പിന്‍‌താങ്ങുന്നു. എല്ലാ തിരുവനന്തപുരത്തുകാരെയും ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള പേരുള്ള ഒരു ബ്ലോഗില്‍ ഇത്തരം പോസ്റ്റ് ഉചിതമല്ല. ഈ ബ്ലോഗിലെ മറ്റ് അംഗങ്ങള്‍ ഇതിനെ എങ്ങിനെ കാണുന്നു എന്നറിയുവാന്‍ താല്പര്യമുണ്ട്.

കിരണിന്റെ കമന്റുകള്‍ക്കും ഒരു ഹാറ്റ്സ് ഓഫ്...

Ramachandran said...

വത്സാ മാരീചാ,

:)
നാം നിന്നില്‍ സം‌പ്രീതനായിരിക്കുന്നു. നമ്മുടെ അന്തരംഗത്തിന്റെ ആന്ദോളനങ്ങള്‍ ഇത്ര കൃത്യമായി മനസ്സിലാക്കാനുള്ള വരം നാം നിനക്ക് തന്നത് എപ്പോഴാണ്? മറന്നു പോയിരിക്കുന്നു.

വര്‍മ്മമാര്‍ക്ക് പകരം ആംഗലേയപാര്‍ത്ഥന്മാര്‍ എന്നു മുതലാണ് ആ സ്ഥാനം ഏറ്റെടുത്തത് എന്ന് നമുക്കറിയില്ല. ഇതിനു മുന്‍പ് ഇവരെ ദര്‍ശിച്ച പരിചയം പോലും ഇല്ലല്ലൊ ഭക്തവത്സല്‍. അതോ നമ്മെ കബളിപ്പിക്കാനായി ഒരേ ഭക്തന്‍ തന്നെ വിവിധ നാമങ്ങളില്‍ അവതരിക്കുകയാണോ? നമുക്കു വേണ്ടി വാദമുഖങ്ങള്‍ ഉന്നയിക്കുന്ന എല്ലാ വത്സന്മാര്‍ക്കും ഒരേ ഭാഷ എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരു പക്ഷെ വിഷ്ണുലോകത്തിലെയും ബൂലോഗത്തിലെയും ഭാഷാശാസ്ത്രപരമായ വ്യത്യാസം നമുക്ക് മനസ്സിലാകാത്തതായിരിക്കാം. കാണാപ്പുറത്തുള്ളത് കണ്‍‌മുന്നില്‍ വരുമ്പോഴുള്ള സംത്രാസം ആയിരിക്കാം.

നമുക്ക് വേണ്ടി വേരുപിടിക്കാത്ത നുണകള്‍ അന്തരീക്ഷത്തിന്റെ ഭക്തിമയകോശത്തിലേക്ക് ഉയര്‍ത്തിവിടുന്നവര്‍ നമ്മെ ആണ് അപമാനിക്കുന്നത്. ബൈഠക് പഠിക്കുന്നവരെയും പഠിക്കാത്തവരെയും നാമാണ് സംരക്ഷിക്കുന്നത്. ഒരു ഉറുമ്പ് കടിച്ചാല്‍ പോലും നമ്മെ വിളിച്ച് വിലപിക്കുന്നവര്‍ നമ്മെ എങ്ങനെ സംരക്ഷിക്കുവാനാണ്. ധര്‍മ്മദാരങ്ങള്‍ ഇത് കേട്ടപ്പോള്‍ ആരംഭിച്ച ഹാസം ഇനിയും നിര്‍ത്തിയിട്ടില്ല. എല്ലാ പൊളികളും പൊളിഞ്ഞപ്പോള്‍ കാലം തെളിയിക്കും എന്ന് പ്രിയ ഭക്തന്‍ നന്ദു പറയുന്നത് ആരും കാലത്തിന്റെ ലിങ്ക് ചോദിക്കില്ല എന്ന ധൈര്യത്തിലാണോ മാരീച്?

നമ്മെ അലോസരപ്പെടുത്തുന്ന മറ്റൊരു വസ്തുത നമുക്ക് തന്ന തൃപ്പടിദാനത്തില്‍പ്പെട്ട വസ്തുവഹകള്‍ അത് തന്നവര്‍ തന്നെ ഇപ്പോഴും എപ്പോഴും ഭരിക്കണം എന്നതാണ്. നമ്മുടേതല്ലാത്ത വസ്തുക്കള്‍ എക്കാലവും നമ്മുടേതായിരിക്കണം എന്ന് അവര്‍ എന്തിനാണ് വാശി പിടിക്കുന്നത് ? അതിനായി അവര്‍ പ്രയോഗിക്കുന്ന ഭാഷയും വാദഗതികളും ഗ്ലിസറിന്‍ ചേര്‍ത്ത വികാരപ്രകടനങ്ങളും നമ്മെ അസ്വസ്ഥനാക്കുന്നു. ശിരസ്സ് പെരുക്കുന്നു. മര്‍ദ്ദമാപിനിയിലെ രസം മേല്‍ക്കൂര ഭേദിച്ച് പുറത്തേക്ക് കുതിക്കുവാന്‍ വെമ്പുന്നു. സൂരജ് ഡോക്ടര്‍ ഇതിലെ ആഗമിക്കുകയാണെങ്കില്‍ ഒന്നു നമ്മെ ദര്‍ശിക്കുവാന്‍ പറയുമോ മാരീചന്‍?

ഈ ലോകം സര്‍വ്വം നമ്മുടേതാണ്. തൂണിലും തുരുമ്പിലും എ.കെ.ജി സെന്ററിലും നാം ഉണ്ട്. എന്നിട്ടും എ.കെ.ജിക്കാര്‍ നമ്മുടെ സ്വത്ത് മോഷ്ടിക്കുന്നു എന്ന ഹരിതകാപട്യം ശ്രവിക്കുമ്പോള്‍ ഇവിടം ഉപേക്ഷിച്ച് സെന്ററില്‍ പോയി ആസനസ്ഥനായാലോ എന്നും വിചിന്തനം ചെയ്യായ്കയല്ല. കമ്മ്യൂണിസ്റ്റ്കാരനായ ശ്രീ.പദ്മനാഭന്‍ ‍(ഒരു ശ്രീയെ നമ്മുടെ നാമത്തിനു മുന്‍പിലുള്ളൂ) ഒരു മിസ്നോമര്‍ ആയി കരുതപ്പെടും എന്നതിനാല്‍ നാം അതിനു തുനിയുന്നില്ല. പാളയത്തെ പള്ളി തന്‍ സ്വത്തുക്കള്‍ കൂടി ഏറ്റെടുക്കുകയാണെങ്കില്‍ നമ്മുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുത്താലും കുഴപ്പമില്ല എന്ന് പറയുന്ന ഭക്തര്‍ നമ്മുടെ ആളുകള്‍ തന്നെയോ എന്നൊരു സന്ദേഹം നമ്മെ വല്ലാതലട്ടുന്നു മാരീചന്‍. അടുത്ത സംവത്സരത്തിലെ ഓക്സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ “ഡൌബ്ട്ടിങ്ങ് പപ്പനാവന്‍” എന്ന പ്രയോഗം വന്നാലോ എന്ന ചിന്ത മൂലം നാം നമ്മുടെ സന്ദേഹം അടക്കുന്നു.

നമുക്ക് വേണ്ടി എന്ന മട്ടില്‍ വെറുപ്പിന്റെ മന്ത്രങ്ങള്‍ ഉരുവിടുന്നവരോട് ഒന്നേ പറയാനുള്ളൂ...

ലീവ് മി എലോണ്‍...ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെ...നേപ്പാള ദേശത്തില്‍പ്പോലും രാജഭരണം അവസാനിക്കുകയല്ലേ...വെറുപ്പിന്റെ, വിദ്വേഷത്തിന്റെ വിത്തുകള്‍ വിഷവൃക്ഷമായി മാറുന്ന അവസ്ഥ ഉണ്ടാക്കാതെ നമ്മുടെ യഥാര്‍ത്ഥ ഭക്തര്‍ ഇരിക്കട്ടെ. ഓരോ ദൈവവും വിലയിരുത്തപ്പെടുന്നത് അവന്റെ ഭക്തരുടെ പെരുമാറ്റത്തിലൂടെയായിരിക്കും എന്ന ആപ്തവാക്യം നമ്മുടെ ഭക്തര്‍ മറക്കാതിരിക്കട്ടെ.

കല്‍ക്കിയാവാന്‍ വൈകിയോ എന്ന് സംശയിക്കുന്ന പത്മനാഭന്‍ (സി.കെ അല്ല)

(ഇന്നലെ ഉറക്കത്തില്‍ ശ്രീപദ്മനാഭന്‍ സ്വപ്ന ദര്‍ശനം നല്‍കി എന്നോടാവശ്യപ്പെട്ടത് പ്രകാരം അറിയിക്കുന്നത്)

പ്രിയ said...

ഒരു കമന്റ് എഴുതാനുള്ള അറിവ് എനിക്കില്ല. RSS അല്ലെങ്കില് BJP പോലുള്ള ഒരു സംഘടനകളോടും ആഭിമുഖ്യവും ഇല്ല. എങ്കിലും ഒരു സാദാ ഹിന്ദുമത വിശ്വാസിക്ക് തോന്നുന്ന സംശയങ്ങള് തന്നെ ആണ് ഈ പോസ്റ്റിലേത്. മറുപടി കമന്റുകളും വളരെ അറിവുകള് നല്കുന്നു. എങ്കിലും നിലവിലുള്ള ക്ഷേത്രഭരണത്തിന്റെയും ദേവസ്വംബോര്ടിന്റെയും മന്ത്രിമാരുടെയും സ്ഥിതി കാണുമ്പോള് വല്ലായ്മ തോന്നും.

പ്രിയ said...

പിന്നെ ശ്രീ പത്മനാഭന് സ്വയം നോക്കിക്കോളും എന്ന വാദഗതി/പരിഹാസം ഇത്തിരി കൂടിപ്പോയില്ലേ? മതവും അമ്പലവും പള്ളിയും ഒന്നും ദൈവത്തിനു വേണ്ടിയല്ല വിശ്വാസികള്ക്ക് വേണ്ടിയല്ലേ?

മാരീചന്‍‍ said...

ഭഗവാനേ മഹാവിഷ്ണോ.....

ആദിയും അന്തവുമല്ലാത്ത പരംപൊരുളായ അവിടുന്ന് ഈ പാപിയ്ക്ക് മറുപടി പറയാനായി മാത്രം ബ്ലോഗില്‍ അവതരിച്ചതിന് ആ പാദാരവിന്ദങ്ങളില്‍ ഒരുപിടി നീലപത്മങ്ങള്‍.......

ഈയുളളവന്റെ ജന്മം ധന്യമായി. ഇനി മരിച്ചാലും കിഴക്കേകോട്ടയിലെ അങ്ങയുടെ വിഗ്രഹത്തില്‍ ചെങ്കൊടി പുതയ്ക്കപ്പെട്ടാലും ഈയുളളവന് തെല്ലുമില്ല പരാതി.

അങ്ങേയ്ക്കു പോലും മറവി പിണയുന്ന കാലമല്ലേ ഇത്. കലികാലം എന്നൊരു പരികല്‍പനയും അങ്ങയുടെ തന്നെ വകയല്ലേ. ഭഗവാനും മറവി പറ്റുന്ന കലികാലം. അങ്ങ് എന്നാണ് കാക്കി ട്രൗസറും ധരിച്ച് പഴവങ്ങാടി കാര്യാലയവും അരിസ്റ്റോ ജംഗ്ഷനിലെ മാരാര്‍ജി ഭവനവും കയറിയിറങ്ങുന്നതെന്നും പേടിച്ചിരിക്കുകയായിരുന്നു, പാപികളായ ഭക്തജനം.

മത്സ്യമായും വരാഹമായും കൂര്‍മ്മമായും നരസിംഹമായും വാമനനായും ശ്രീകൃഷ്ണനും ശ്രീ'രാമചന്ദ്രനുമായും' അവതരിച്ചത് അങ്ങു തന്നെയല്ലേ. ഒരേ ഈശ്വരന്റെ വൈവിദ്ധ്യരൂപങ്ങള്‍.

ആയകാലത്ത് ഭൂലോകത്ത് അങ്ങു കാട്ടിക്കൊടുത്ത മാര്‍ഗങ്ങള്‍ തന്നെയാണ് വര്‍മ്മമാരായും ആംഗലേയ പാര്‍ത്ഥന്മാരായും ബൂലോക അവതാരങ്ങളുണ്ടാകുന്നതിന്റെയും ഹേതു. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും അരങ്ങേറുമെന്ന് പ്രവചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സു പോലും അങ്ങയുടെ ജര്‍മ്മന്‍ അവതാരമാണെന്ന് ധരിക്കാനാണ് ഈയുളളവന് ഇഷ്ടം.

'കാണാപ്പുറത്തത് കണ്‍മുന്നില്‍ കാണുന്നതിലുളള സംത്രാസം' എന്ന പ്രയോഗം അങ്ങ് കൃത്യമായി ഉപയോഗിച്ചതാണെന്ന് ധരിക്കട്ടെ. എല്ലാമറിയുന്നവനാണ് അവിടുന്ന്. തൂണിലും തുരുമ്പിലും ഒളിഞ്ഞിരിക്കുന്നതും അങ്ങയെപ്പോലെ തിരിച്ചറിയുന്നവര്‍ ആരുളളൂ, ദേവലോകത്ത്. ആ സേവനം ബൂലോകത്തും കിട്ടിയതില്‍ യഥാര്‍ത്ഥ ഭക്തന്മാര്‍ ധന്യരായി.

ബാലിയെ വധിക്കാന്‍ ഒളിയമ്പയ്തെതും 'അശ്വത്ഥാ ഹത കുഞ്ജര' എന്ന തരികിട പ്രയോഗിച്ചതും അങ്ങു തന്നെയെല്ലേ. ആ അങ്ങേയ്ക്ക് ഇതൊക്കെ കാണുമ്പോള്‍ കുറ്റബോധമെങ്കിലും തോന്നേണ്ടതല്ലേ.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടും അങ്ങയുടെ സെക്യൂരിറ്റി ഗാര്‍ഡുമാരുമായി അവതരിക്കുന്ന ഈ കലികാലത്തിലും അവിടുത്തെ ധര്‍മ്മദാരങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നു എന്നത് ശുഭസൂചകമായി ഞങ്ങള്‍ ഭക്തര്‍ കാണുന്നു. ഇനി മുതല്‍ ഒരുനുളളു ചന്ദനത്തിനും തുളസിയിലയ്ക്കുമൊപ്പം ദേവിയുടെ ഒരൗണ്‍സ് പുഞ്ചിരി കൂടി ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യാന്‍ എല്ലാ ക്ഷേത്രത്തിലും ഏര്‍പ്പാടു ചെയ്യണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കട്ടെ.

അങ്ങു നേരിട്ട് അവതരിച്ചതു കൊണ്ട് ഒരു ദാര്‍ശനിക സംശയം ചോദിച്ചോട്ടെ ഭഗവാനേ...
മഹാഭാരതം അശ്വമേധ പര്‍വത്തില്‍ ഇങ്ങനെയൊരു ശ്ലോകം ഈയുളളവന്‍ വായിച്ചിട്ടുണ്ട്.

യദ് യദ് യോ കുരുതേ കര്‍മ്മം
ശുഭം വാ യദി വാശുഭം
പൂര്‍വ ദേഹകൃതം സര്‍വം
അവശ്യമുപഭൂജ്യതേ..........
പൂര്‍വ ജന്മത്തില്‍ ചെയ്ത ശുഭ അശുഭ കര്‍മ്മങ്ങളുടെ ഫലമാണല്ലോ ഈ ജന്മത്തില്‍ നാം അനുഭവിക്കേണ്ടത്. അതിനാല്‍ ഈ ജന്മത്തില്‍ നമുക്കും സമൂഹത്തിനും നന്മവരാനുളള കര്‍മ്മങ്ങളാണ് നാം അനുഷ്ഠിക്കേണ്ടതെന്നും മഹാഭാരതത്തില്‍ അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട്.

ശ്രീപത്മനാഭ ക്ഷേത്രം ദേവസ്വം ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത വായിച്ച് അങ്ങയുടെ മറ്റൊരു ഭക്തനായ ശ്രീ നന്ദു അവര്‍കള്‍ക്ക് കൊടിയ മനസ്താപം ഉണ്ടായെങ്കില്‍, അത് നന്ദു ചെയ്ത മുജ്ജന്മ പാപത്തിന്റെ ഫലല്ലേ.

നന്ദു അവര്‍കള്‍ക്ക് ഈ ജന്മം വരുന്ന തലവേദന, മേലുകഴപ്പ്, ജലദോഷം, മൂക്കൊലിപ്പ്, വൈറല്‍ ഫിവര്‍ ആദിയായ അസ്കിതകള്‍ പോലെ, മനസ്താപവും പൂര്‍വജന്മ പാപ ഫലമല്ലേ ഭഗവാന്‍? കഴിഞ്ഞ ജന്മത്തിലേ പാപിയായിരുന്ന നന്ദു അവര്‍കള്‍, ഈ ജന്മത്തില്‍ പച്ചക്കള്ളങ്ങളുമായി ബ്ലോഗില്‍ വന്ന് വീണ്ടും പാപം ചെയ്യുന്നു. ഈ ജീവിക്ക് വരും ജന്മത്തിലും മോക്ഷമില്ലേ ഭഗവാന്‍. എന്തൊക്കെ മായയാണ് ഭഗവാനേ, അങ്ങ് കാട്ടുന്നത്?

ഭക്തന്മാര്‍ കാരണം അങ്ങയുടെ ശിരസ് പെരുക്കുകയും മര്‍ദ്ദമാപിനിയിലെ രസം അണ്ഡകടാഹത്തിലേയ്ക്ക് പോകാന്‍ വെമ്പുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് പ്രതിവിധി ചെയ്യാന്‍ ഡോക്ടര്‍ സൂരജ് അശക്തനാണ്. അവന്‍ വെറും പയ്യന്‍.

രാവിലെയും ഉച്ചയ്ക്കും അങ്ങ് അക്ഷരക്കഷായം സേവിക്കുകയായിരിക്കും ഉത്തമം. നേരത്തോട് നേരമെത്തുമ്പോള്‍ അങ്ങയുടെ എല്ലാ വേദനകള്‍ക്കും സ്ഥായിയായ ആശ്വസം ലഭിക്കും.

സര്‍വചരാചരങ്ങളെയും പരിപാലിക്കുന്നത് അങ്ങാണെന്ന് സനാതന ഹിന്ദുക്കള്‍ നെഴ്സറിക്ലാസില്‍ തന്നെ പഠിക്കുന്നതാണ്. സികെ പത്മനാഭനെയും പിണറായി വിജയനെയും അങ്ങ് തന്നെയാണ് പരിപാലിക്കുന്നതെന്നാണ് ഭക്തര്‍ കരുതേണ്ടത്.

അങ്ങയുടെ ഇച്ഛയ്ക്ക് മീതെ ഭരിച്ചു രമിച്ച റഷ്യാവിലെ ഹിരണ്യകശിപുമാരെ പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ് തുടങ്ങിയ മന്ത്രധ്വനികളോടെ കാലുവലിച്ച് നിലത്തടിച്ച ഗോര്‍ബച്ചോവനും അങ്ങയുടെ തന്നെ മറ്റൊരവതാരമല്ലേ. ധര്‍മ്മം പരിപാലിക്കാന്‍ ഇപ്പോഴും അങ്ങ് ബദ്ധ ശ്രദ്ധനാണെന്ന് കേസരിയും ജന്മഭൂമിയും ഓര്‍ഗനൈസറും കാണാപ്പുറം നകുലന്റെ ബ്ലോഗും മുടങ്ങാതെ വായിക്കുന്ന അങ്ങയുടെ തന്നെ ഭക്തന്മാരില്‍ ഒരുവിഭാഗത്തിന് ഇനിയും ഇതൊന്നും മനസിലാകാത്തത് എന്തുകൊണ്ടാണ് ഭഗവാനേ ?

വെളളം, ഭൂമി, പ്രകാശസ്ഥാനങ്ങള്‍, പ്രാണികള്‍, ദിക്കുകള്‍, വൃക്ഷാദികള്‍, നദികള്‍, സമുദ്രങ്ങള്‍, എന്നു വേണ്ട ഭൂതമാത്രമായ ഏതൊന്നിനെയും അന്യനെന്ന് കരുതാതെ വിഷ്ണുവിന്റെ സ്വരൂപമെന്ന ഭാവനയോടെ നമസ്കരിക്കണമെന്ന മിനിമം ഡിമാന്റു പോലും മേല്‍ ചൊന്ന ഭക്തന്മാര്‍ അനുസരിക്കുന്നില്ലെന്ന് ഈ സനാതന ഭക്തന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അങ്ങ് വീണ്ടും അവതരിച്ചേ മതിയാകൂ. ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ 'ഡൗട്ടിംഗ് പപ്പനാവന്‍' എന്ന് പേരുവരുന്നത് സഹിക്കാം. അധര്‍മ്മം കാളിയനെപ്പോലെ ചീറ്റിയപ്പോള്‍ അങ്ങ് 'എബൗട്ടേണ്‍ പപ്പനാവന്‍' ആയിരുന്നുവെന്ന് നാലാം വേദക്കാരും കിരണ്‍ തോമസിനെപ്പോലുളള നസ്രാണികളും പറഞ്ഞു പരത്തിയാല്‍, ഏത് ഗംഗാജലം കൊണ്ട് കഴുകിക്കളയും ഭഗവാനേ ആ പേരു ദോഷം?

കല്‍ക്കി അവതാരം വൈകരുത്. നന്ദുവിനെ പിടിച്ച് തിരിച്ചു നിര്‍ത്തി നല്ല വളളിച്ചൂരല്‍ കൊണ്ട് ഒരു രണ്ടടി. അത്രയും അങ്ങ് ചെയ്യണം. മനസ്താപത്താലുരുകുന്ന ആ ജന്മത്തിന് അങ്ങ് ശാപമോക്ഷം നല്‍കണം. സുദര്‍ശനമൊന്നും പ്രയോഗിക്കേണ്ട കേസല്ല ഇത്.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ തേവാരവും ഒമ്പതു മണിക്ക് മൂന്നു തട്ടു ദോശയും കഴിക്കുന്ന ഈ ഭക്തന്റെ അഭ്യര്‍ത്ഥന അങ്ങ് കേള്‍ക്കുകില്ലേ.........

ശ്രീവല്ലഭന്‍. said...

അനില്‍ശ്രീ പറഞ്ഞതുപോലെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം തന്നെ 'തിരുവനന്തപുരം ബ്ലോഗ്ഗേര്‍സ്എല്ലാം ഉറങ്ങുകയാണോ' എന്നാണ് മനസ്സില്‍ തോന്നിയത്. ഒരേ ചിന്താഗതി മാത്രം ഉള്ളവരുടെ communityil മാത്രമെ ഇത്തരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പോസ്റ്റുകള്‍ ഇടാവൂ എന്നാണ് എന്‍റെ അഭിപ്രായം. അപ്പോഴും കമന്റുകള്‍ ബ്ലോക്ക് ചെയ്തില്ലെങ്കില്‍ പലരും തെറ്റു കണ്ടാല്‍ തിരുത്തും.

" കിരണ്തോമസും, ശ്രീ ബാബുരാജും, ശ്രീ ഗുരുജിയിം ഒക്കെ രാഷ്ട്രീയം ആണ് സംസാരിക്കുന്നത്. ഭക്തിമാര്‍ഗ്ഗത്തില്‍ ചിന്തിക്കാന്‍ ഒരിക്കലും അവര്‍ക്ക് കഴിയില്ല"
അത് വളരെ ഇഷ്ടപ്പെട്ടു. താങ്കള്‍ പറയുന്നതു രാഷ്ട്രീയമല്ലേ? താങ്കളുടെ രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയ ഭ്രാന്തിനോട് സഹതാപം മാത്രം!

" അത്രയേ ഇവിടെയും ഇടതു സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. നേരിട്ട് അവരുടെ കൈകളില്‍ കറപുരളാതിരിക്കന്‍ അവര്‍ നോക്കും. ഇതിന്റെ നിജസ്ഥിതി കാലം തെളിയിക്കും."

സര്‍ക്കാര്‍ കോടതിയെ കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വിധി ഉണ്ടാക്കി. എന്തെളുപ്പം ആയേനെ എല്ലാ കാര്യങ്ങള്‍ക്കും! പല കേസുകളിലും കോടതി കോടതി വിധികള്‍ ഈ സര്‍ക്കാരിനെതിരാണെന്ന് എവിടെയോ വായിച്ചതും ഓര്‍ക്കുന്നു. ആരാണ് ആടിനെ പട്ടി ആക്കുന്നതെന്ന് തിരിച്ചറിയുന്ന കുറെ പേര്‍ എങ്കിലും ഇവിടൊക്കെ ഉണ്ടെന്നുള്ളത് ആശ്വാസം!

ഇനി ഇത്രയും എഴുതിയത് കൊണ്ട് പാര്‍ടി മെംബര്‍ഷിപ്പ് തരരുത് പ്ലീസ്! താത്പര്യമില്ല.

ബാബുരാജിന്റെയും കിരണിന്റ്റെയും പോസ്റ്റ്/ കമന്റുകളില്‍ നിന്നും മാത്രമാണ് എനിക്ക് സംശയം മാറിയത്. ഇതൊരു സംശയ നിവാരണ രീതിയില്‍ ആക്കിയിരുന്നെങ്കില്‍ ഞാനും സപ്പോര്‍ട്ട് ചെയ്തേനെ. പക്ഷെ ഇതു വെറും propoganda രീതിയില്‍ ആയതിനാല്‍, നല്ല മറുപടികള്‍ പലരും പറഞ്ഞു കഴിഞ്ഞു.

50!

മാരീചന്‍‍ said...

ശ്രീ പദ്മനാഭനെ ചെങ്കൊടി പുതപ്പിക്കാനുള്ള ശ്രമത്തിനെ ചെറുത്തു തോല്‍പ്പിക്കണം!

അതുശരി. ഇത് ക്വട്ടേഷന്‍ വര്‍ക്കായിരുന്നല്ലേ. നമ്മുടെ നന്ദു അങ്ങ് സൗദി അറേബ്യയിലിരുന്ന്, സകലമാന തിരോന്തരംകാരെയും ആഹ്വാനിക്കുകയായിരുന്നു, ഒന്ന് ചെറുത്തു തോല്‍പ്പിക്കാന്.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ പുളളിക്കാരന് ഇതിനു വേണ്ടി മെയ്യനങ്ങാനോ മെനക്കെടാനോ വയ്യ. അതു കൊണ്ടാണ് തിരുവനന്തപുരം ബ്ലോഗര്‍മാര്‍ക്ക് ആഹ്വാനം നല്‍കിയത്. കഥയറിയാതെ ഇവിടെ ആട്ടം കണ്ടവര്‍ എത്രപേര്‍?

അടുത്ത ആഹ്വാനം ഇവിടെ എതിരഭിപ്രായം പറഞ്ഞ എല്ലാവനെയും ചുട്ടുകൊല്ലണമെന്നാണ്. കന്നാസ് കണക്കിന് പെട്രോളും തീപ്പെട്ടിയും നന്ദു ഭഗവാന്‍ കൊറിയര്‍ ചെയ്യും. പണി തിരോന്തരത്തുകാര്‍ ചെയ്യണം. ജയിലില്‍ പോകുന്നവര്‍ക്ക് വീട്ടു ചെലവു വകയും സൗദി അറേബ്യയില്‍ നിന്നും അയയ്ക്കപ്പെടും.

ശ്രീപത്മനാഭാ.......... മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് അമ്പലം തീപിടിക്കുന്നതല്ലേ അവിടുന്ന് കണ്ടുളളൂ. ഇപ്പോഴിതാ അങ്ങയുടെ കുറെ ഭക്തന്മാരെ ചുട്ടുകൊല്ലാന്‍ ആര്‍ഡര്‍ വന്നു കഴിഞ്ഞു. അടിയന് നീയേയുളളൂ തുണ. കിരണ്‍ തോമസിനെയൊക്കെ ആര് സംരക്ഷിക്കുമോ എന്തോ? ഒരു കണ്ണ് അങ്ങോട്ടും വേണം.

ശ്രീവല്ലഭന്‍. said...

ഇപ്പോഴാണ് നന്ദുവിന്റെ പ്രൊഫൈലും പോസ്റ്റുകളും ശ്രദ്ധിച്ചത്. ആഹാ. താഴത്തെ ലിങ്കും നോക്കുമല്ലോ- കമ്മ്യൂണിസ്റ്റ് പച്ചയും പുഴുക്കളും! കൊള്ളാം. :-)

മത്തായി said...

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന പ്രയോഗം തന്നെ തെറ്റാണ്. നിയമസഭയിലെ ‘ഹിന്ദു’ MLA മാര്‍ മാത്രം ചേര്‍ന്ന് രൂപീകരിക്കുന്ന ഒരു സംവിധാനമാണ് ദേവസ്വം ബോര്‍ഡ്. ആചാരപരമായ കാര്യങ്ങള്‍ പുരോഹിതന്റെ മാത്രം തീരുമാനമാണ്. അതായതു പുറമ്പോക്കു ഭൂമിഏറ്റെടുത്തു എന്നുപറയുന്നതും ഇതുമായി ഭയങ്കര വെത്യാസം. ഈ വിഷയം ആരെവിടുന്നയിച്ചാലും പ്രധാനപ്രശ്നം പാളയത്തെപ്പള്ളിയും മറ്റേപ്പള്ളിയുമേറ്റെടുക്കുന്നില്ല എന്നതാണെന്നു തോന്നുന്നു, [മൊത്തം ക്ഷേത്രങ്ങളുടെയും കാര്യത്തിലും ഇതു തന്നെ വിഷയം, വേറെ പള്ളി വരും.] ജനാധിപത്യവ്യവസ്ഥയില്‍ സ്വകാര്യസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്താണാവോ വകുപ്പ്! ‘പപ്പനാവന്റെ പത്തു ചക്ര’ത്തില്‍ പുളകം കൊള്ളുന്ന ജീവിക്കെന്തു ജനാധിപത്യം, അല്ലെ! ക്ഷേത്രഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ചരിത്രപച്ഛാത്തലം ഒക്കെപ്പലരും പറഞ്ഞല്ലോ. രാജാവിന്റെ സ്വന്തമായിരുന്ന ക്ഷേത്രവും പാളയത്തിനു പുറത്തായിരുന്ന പാളയം പള്ളിയും തമ്മിലുള്ള വെത്യാസം ഒന്നും ആര്‍ക്കും അറിയാത്തതല്ല. വെറുപ്പിന്റെ വിഷം വമിപ്പിക്കാന് ഓരോകാരണം വേണമല്ലോ, അത്രമാത്രം. പോട്ട മുതല്‍ പള്ളിക്കൂടം വരെ എടുത്തുപെരുമാറിയതിനാല്‍ രോഗം മനസിലായി, പ്രശ്നം പഴകിയ ഒരു കൃമികടിയാണ്.

കേരള സര്‍ക്കാര്‍ നിലനില്‍ക്കുന്നതു തന്നെ ക്ഷേത്രങ്ങളുടെ വരുമാനം കൊണ്ടാണെന്ന് ഒരു നല്ല പങ്കും വിശ്വസിക്കുന്നു, അതുകൊണ്ടു ചിലതെഴുതാതിരിക്കാനാവുന്നില്ല. ഇവിടെയും അതു വിളിച്ചു പറഞ്ഞ സുഹൃത്തുക്കളോട് ഒരു ചോദ്യം, ഏതെങ്കിലും ക്ഷേത്രത്തില് നിന്നും ഒരു രൂപയെങ്കിലും ‘സര്‍ക്കാരിലേക്കു’ ഒഴുകിപ്പോയതായി ഒന്നു തെളിയിക്കാമോ?
ഇതുമായി ബന്ധപ്പെട്ടേറ്റവും കൂടുതല്‍ ആരോപണമുണ്ടായിട്ടുള്ളതു ശബരിമലയെക്കുറിച്ചാണ്. അയ്യപ്പനെപ്പറ്റി കോമഡീഎഴുതുന്നവര്‍പ്പോലും അതൊന്നു സൂചിപ്പിക്കാതിരിക്കില്ല. ചരിത്രത്തിലെ ഏറ്റവും കൂടുതല് വരുമാനം ലഭിച്ച ഇക്കൊല്ലം നടവരവു 100 കോടിയായിരുന്നു, 2 വര്ഷം മുമ്പ് 60 കോടിയും. വരുമാനം കുറവുള്ള 1000 ത്തോളം ക്ഷേത്രങ്ങളും വര്ഷം 40 കോടിയുടെ ശമ്പളബാധ്യതയുമുള്ള തിരുവിതാംകൂര് ദേവസ്വത്തിന്റെ പ്രധാന വരുമാനമാണ് ശബരിമല. ഇതെല്ലാം കഴിച്ചിട്ട് ‘സര്‍ക്കാരിനു’ എന്തു കിട്ടുമോ ആവോ? ഇതുവരേയും അതിന്റെ കണക്കാരും അവതരിപ്പിച്ചും കണ്ടില്ല. ദേവസ്വം മന്ത്രിയൊക്കെ ചുമ്മാ കാണിക്കയും കട്ടുതിന്നു ജീവിക്കുകയാണെന്നു ഭക്തന്മാര്‍ വിചാരിക്കുന്നതില്‍ തെറ്റില്ല. ഒരു പെണ്ണുകേസൊഴിപ്പിക്കാന്‍ നിന്നനില്‍പ്പില്‍ 30 ലക്ഷം കൊടുത്ത തന്ത്രിയെ വണങ്ങുന്നവരല്ലെ, അങ്ങനെയേ വിചാരിക്കാവൂ.

കോടിക്കണക്കിന്റെ സ്വത്തുക്കള്‍ ‘സര്ക്കാര്’ കൊണ്ടുപോകുന്നു എന്നു വിലപിക്കുന്നവര്‍, ചിലകാര്യങ്ങള് ചെയ്യണം. പപ്പനാവ ദാസന്‍ മുതല്‍ അയ്യപ്പദാസന്‍ വരെ ക്ഷേത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കോടിക്കണക്കിനുള്ള (അത്രയുമുണ്ടല്ലാ അല്ലെ?) സ്വത്തുക്കള്‍ സര്‍ക്കാരിനു തിരിച്ചു നല്‍കണം. കാരണം അതൊന്നും ആ‍ദാസന്മാരുടെ അച്ചിവീട്ടില്‍ നിന്നും കൊണ്ടുവന്നതല്ലായിരുന്നല്ലോ. ഭരണകൂടം മാറിമാറിവരും, പക്ഷേ അനര്‍ഹമായി ലഭിച്ചത് എന്നായാലും തിരികെ നല്‍കണം. പിന്നെ ദേവസ്വം മുതല്‍ സാംസ്കാരിക വകുപ്പു വരെ നല്‍കുന്ന ഒരു ധനസഹായവും ഒരു ക്ഷേത്രത്തിലും സ്വീകരിക്കരുത്. മകരവിളക്കു കത്തിക്കാന്‍ പോലീസിനെ ഏല്‍പ്പിക്കരുത്. റിസര്‍വ് വനവും പൊതുനിരത്തും നിങ്ങളുടെ വിശ്വാങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുത്.

എന്നെപ്പോലെ കടുത്ത ഹിന്ദു വിരോധികള്‍ക്കു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഇപ്പോള്‍ ക്ഷേത്രങ്ങളും സര്‍ക്കാരും തമ്മിലുള്ള കൊടുക്കവാങ്ങലിന്റെ വ്യക്തമായ കണക്ക് വിവരാവകാശ കമ്മീഷനില്‍നിന്നും സംഘടിപ്പിക്കുക, വിവര‍ദോഷികള്‍ക്കു തപാലില്‍ എത്തിച്ചു കൊടുക്കുക. കുറെപ്പേരുടെ കൃമികടിക്കാശ്വാസമാവും. മറ്റുമതസ്തരുടെ/മതമില്ലാത്തവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ ഹീനമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ത്തന്നെ സ്വീകരിക്കണം. ശബരിമലപോലെ സെന്‍സിറ്റീവായ വനമേഖലയില്‍, അതിനു താങ്ങാവുന്നതിനും എത്രയോ അധികം ജനങ്ങളെ തട്ടിപ്പുകാണിച്ചെത്തിക്കുന്നതു നിരോധിക്കണം. ഒരു വലിയ പ്രദേശമാകെ അണ്ണാച്ചിമാ‍ര്‍ക്കു തൂറാനുള്ള കക്കൂസായിമാറിയിരിക്കുന്നു. മലിന ജലവും പകര്‍ച്ചവ്യാധികളും കൊണ്ട് തദ്ദേശവാസികള്‍ക്ക് പൊറുതി മുട്ടുന്നു. ഒട്ടനവധി പൊതു സംവിധാനങ്ങള്‍ 2-3 മാസത്തേക്കു പൂര്‍ണമായും ശബരിമയില്‍ കേന്ദ്രീകരിക്കുന്നു. ഭക്തന്മാരല്ലാത്തവര്‍ ഇതെന്തിനു സഹിക്കണം? പന്തളം രാജാവല്ലോ ഇപ്പോള്‍ നാട് ഭരിക്കുന്നത്.
ഒരു കുമ്മനം മത്തായിയോ പോക്കര്‍ ഹാജിയോ എന്നുണ്ടാവുമോ ആവോ!

Ramachandran said...

വത്സാ,

നാം പറഞ്ഞത് നിനക്കും നീ പറഞ്ഞത് നമുക്കും മനസ്സിലായി എന്നത് മംഗളകരം തന്നെ. നമുക്കൊപ്പമോ അതിലേറെയോ അറിവുള്ള നിന്നെ നാം ഇനി എന്ത് പഠിപ്പിക്കാനാണ് ? നാം മറന്നു പോയ പല കാര്യങ്ങളും നീ നമ്മെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

അതിനാല്‍ ഒന്നു മാത്രം പറയുന്നു..ഇപ്പോള്‍ തുറന്നിരിക്കുന്ന പോലെ നിന്റെ നയനങ്ങള്‍ എപ്പോഴും തുറന്നിരിക്കട്ടെ. കാണുന്ന കാഴ്ചകളിലെ (സമീപസ്ഥലത്തേയും കാണാപ്പുറങ്ങളിലേയും) നെല്ലും പതിരും തിരിച്ചറിയാന്‍ നിനക്ക് എപ്പോഴും കഴിയട്ടെ. നിന്റെ അറിവ് മറ്റുള്ളവരുടെ അടഞ്ഞ നയനങ്ങളെയും മനസ്സുകളെയും തുറപ്പിക്കാന്‍ പ്രാപ്തമാകട്ടെ.

തല്‍ക്കാലം ഇവിടം വിടുന്നത് കൊണ്ട് കുറച്ച് ദിവസം നാം ഉണ്ടാവില്ല. ഇവിടുത്തെ കാര്യങ്ങളെല്ലാം വേണ്ടപോലെ നോക്കി നടത്തുവാനുള്ള കെല്പ് നിനക്കുണ്ട്..ആ ചുമതല നിന്നെ ഏല്‍പ്പിക്കുന്നു...

ധര്‍മ്മദാരങ്ങള്‍ക്ക് ചിരിക്ക് ഇപ്പോള്‍ ആശ്വാസമുണ്ട്. നിന്റെ അവസാന കമന്റ് വായിച്ച് ചിന്താവിഷ്ടയായി ഇരിപ്പാണ്. ശരിക്കും അങ്ങട് ഇഷ്ടപ്പെട്ടു എന്ന് നമ്മോട് പറഞ്ഞു...

ഒരു കാര്യം കൂടി നീ ശ്രദ്ധിക്കണം..ആ നസ്രാണിപ്പയ്യന്റെ കാര്യത്തില്‍ ഒരു കണ്ണു വേണേ.. ക്വട്ടേഷന്‍കാര്‍ ഇറങ്ങീട്ടുണ്ട് ... അവനൊരു പാവമാ..

vimal mathew said...

പ്രിയ മത്തായി, താങ്കള്‍ ഇപ്പോള്‍ മാമോദീസ മുങ്ങിയതാണെങ്കില്‍ ഇത് ഈശ്വരന്റെ പേരിലാണല്ലോ? അദ്ദേഹം തരുന്നത് ഞങ്ങളുമായി പങ്കു വയ്ക്കുമല്ലോ?

അല്ല പഴേ മത്തായി ആണെങ്കില്‍ സുഹൃത്തേ നിങ്ങളുടേ വീട്ടു പറമ്പിലോ പൊതുവഴിയിലോ അല്ലല്ലോ തീര്‍ഥാടകര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്!. നമ്മുടെ വലിയ കണ്‍ വെന്‍ഷനിലൊക്കെ നമ്മുടേ ആരുടേം വീട്ടില്‍ കൊണ്ടു പോയി ആരെയൂം മേല്ല്പറഞ്ഞതു നടത്താന്‍ ഒരുങ്ങിയതായി ഞാന്‍ കണ്ടിട്ടില്ല കേട്ടിട്ടുമില്ല.

ഇവിടെ സംസാരിക്കുന്നത് വിശ്വാസ്യതയെകുറിച്ചാണല്ലൊ, അതിന്റെ മാന്യതയെങ്കിലും താങ്കള്‍ക്ക് കാണിക്കാമായിരുന്നു.

മൃദുലന്‍ !! MRUDULAN said...

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞോ.. അഭിപ്രായങ്ങള്‍ ഒന്നും കാണുന്നില്ല.

നന്ദു said...

എന്റെ മൃദുലന്‍ ജീ, എന്നെ തല്ലി തല്ലി അവരൊക്കെ മടുത്തിട്ടുണ്ടാവും!!. തല്ലിപ്പഴുപ്പിച്ചാലും ഞാനവരുടെ വഴിക്കാ‍വില്ലെന്നവര്‍ക്ക് തോന്നിക്കാണും..!
(അവരെക്കാളൊക്കെ‍ വളരെ മുന്നെ അവരിപ്പോള്‍ കുടിക്കുന്ന മുന്തിരിച്ചാറിന്റെ രസം (?) അറിഞ്ഞവനാ ഞാന്‍ അതവര്‍ക്കറിയില്ല.!. ഞാനിപ്പൊ എന്തു ചെയ്യാനാ?)

ഓ:ടോ: അതേയ് ഈ തമ്പുരുവും പിടിച്ച് മൃദുലമായിട്ടങ്ങിനെ ഇരുന്നാ മതിയോ എഴുതൂന്നെ വല്ലതുമൊക്കെ!.

മൃദുലന്‍ !! MRUDULAN said...

എംന്റെ നന്ദു ...
ഞാന്‍ എന്തെഴുതിയാലും അതൊന്നും അഗ്രിഗേറ്ററില്‍ എടുക്കാത്തതിനാല്‍ എഴുത്ത് നിര്‍ത്തി.. ഇപ്പോള്‍ കമന്റു മാത്രം ... അത് എല്ലായിടത്തും കാണൂം,,,

ഉണ്ടായിരുന്ന ഒരു ബ്ലോഗ് പോലും ഞാന്‍ ഡിലിറ്റ് ചെയ്തു.. (അത് ആ റിച്ചാര്‍ഡ് നാസില്‍ എന്ന ഒരുത്തനെ പേടിച്ചിട്ടാ കേട്ടോ.. ‌ ചുമ്മാ.. )

മൃദുലന്‍ !! MRUDULAN said...

ഓ.ടോ
ഈ രണ്ട് പ്രൊഫൈലിലെയും ഒന്നും അഗ്രിഗേറ്ററില്‍ വരുന്നില്ല... അതാ എഴുത്ത് നിര്‍ത്തിയത്,,,

അനില്‍ശ്രീ... said...

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ സര്‍ക്കാരിന് വിട്ടു കൊടുക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. SNDP വകയായുള്ള ക്ഷേത്രങ്ങള്‍ വിട്ടു കൊടുക്കാമെന്നും പറഞ്ഞിരിക്കുന്നു.(ദീപികയില്‍ കാണൂ)
ഇത് പറഞ്ഞ വെള്ളാപ്പള്ളിയെ എന്തു ചെയ്യും നന്ദു?

ഇടത് സര്‍ക്കരിന് ക്ഷേത്രങ്ങള്‍ എല്ലാം വില്‍ക്കാന്‍ പോകുന്ന കമ്യൂണിസ്റ്റ് പച്ച ആണോ ഈ വെള്ളാപ്പള്ളി എന്നൊരു സംശയം. ഇതിന്റെ അഭിപ്രായം കേട്ടേ പറ്റൂ.. കാരണം ഈഴവരുടെ ക്ഷേത്രങ്ങള്‍ വിട്ടു കൊടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നന്ദു said...

പ്രിയ അനില്‍ശ്രീ,

1. ഹൈന്ദവര്‍ക്കിടയിലുള്ള വിവിധ സമുദായങ്ങളെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഞാനിട്ട് പോസ്റ്റ് പ്രധാനമായും തിരു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യമാണ്‍. മറ്റുള്ള സമുദായങ്ങള്‍ നേരിട്ട് നടത്തികൊണ്ട് വരുന്ന ക്ഷേത്രങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും ഭരണരീതികളെക്കുറിച്ചും എനിക്കറിയില്ല.

2.ബഹുമാന്യനായ ശ്രീ വെള്ളാപ്പള്ളി കഴിഞ്ഞ ഇലക്ഷന്‍ മുതല്‍ ആരുടെ ചട്ടുകമായാണ്‍ വര്‍ത്തിക്കുന്നത് എന്ന് കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്കറിയാം. അതു കൊണ്ട് അതെക്കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്.

3. എന്റെ കയ്യിലെ കാലണ കടലില്‍ കളയാം നിന്റ്റെ കയ്യിലെ സ്വര്‍ണ്ണത്തുട്ടും കളഞ്ഞോളൂ എന്ന നിലപാടാണ്‍ ശ്രീ വെള്ളാപ്പള്ളിയുടേത് (ഇക്കാര്യത്തില്‍ ). അവരുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ അവര്‍ക്ക് വിട്ടൂ കൊടുക്കുകയോ സംരക്ഷിക്കുകയോ എന്തുമാകാം അതില്‍ ഞാനെന്തിന്‍ അഭിപ്രായം പറയണം?.

അനില്‍ശ്രീ... said...

ഈ 'അവരുടെ' 'ഇവരുടെ' എന്ന വേര്‍തിരിവ് എന്തിനാണ് .അവരും ഹൈന്ദവര്‍ അല്ല എന്ന് ഉണ്ടോ? എതിര്‍ക്കുമ്പോള്‍ അതും എതിര്‍ക്കപ്പെടേണ്ടതല്ലേ? എല്ലാ അമ്പലങ്ങളും ഒരു ഹിന്ദുവിന് ഒരു പോലെ ആകേണ്ടതല്ലേ? അല്ലാതെ ഈഴവരും അവരുടെ അമ്പലങ്ങളും അവരുടേതല്ലേ, അവിടെ മേല്‍ജാതിക്കാര്‍ പോകാന്‍ പാടില്ലല്ലോ അല്ലേ?.. അപ്പോള്‍ ഈ പദ്മനാഭസ്വാമി ക്ഷേത്രം ആരുടേതാണ് ? എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതല്ലേ? (ഒരു വാഗ്‌വാദത്തിനു വന്നതല്ല...ആ വാര്‍ത്ത വായിച്ചപ്പോള്‍ ഇതുമായി കൂട്ടികെട്ടിയതാ...)

പിന്നെ പദ്മനാഭസ്വാമി ക്ഷേത്രം മാത്രമല്ലല്ലോ ഈ പോസ്റ്റിലും കമന്റുകളിലും നിറഞ്ഞ് നിന്നത്. (ഉദാ: ശബരിമല ക്ഷേത്രം)

ഓ.ടോ : വെള്ളാപ്പള്ളിയുടെ രാഷ്ടീയത്തെ കുറിച്ച് ഒറ്റ വാക്കില്‍ പറയാം "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" അല്ലാതെ അങ്ങേര് ഇടതു പക്ഷക്കാരനൊന്നുമല്ല.

നന്ദു said...

പ്രിയ അനില്‍ശ്രീ, താങ്കളുടെ ഉദ്ദേശം വളരെ വ്യക്ത്തമാണ്‍. താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഈ ചര്‍ച്ച വഴിതിരിച്ചു വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും ഒറ്റവാക്കില്‍ പറയട്ടെ, കേരളത്തിലെ ഹൈന്ദവരുടെ ഒരുമ തകര്‍ക്കാനുദ്ദേശിച്ചുകൊണ്ടിരിക്കുന്നതാരൊക്കെ എന്നത് വ്യക്തമല്ലെ. ഹൈന്ദവര്‍ ഒന്നിച്ചു നിന്നാല്‍ കേരള രാഷ്ട്രീയത്തില്‍ പലരുടേം മോഹങ്ങള്‍ നടക്കാതെ പോകും അതിനായി ഭിന്നിപ്പിച്ചു നിര്‍ത്താന്‍ കേരളത്തില്‍ കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റും ഒരു പോലെ ആഗ്രഹിച്ചിരുന്നു എന്നതു പകല്‍ പോലെ വ്യക്തമാണ്‍..!.

അനില്‍ശ്രീ... said...

അപ്പോള്‍ ഇതോട് കൂടി എന്റെ കമന്റ് തീര്‍ന്നു,. ഇത്തരത്തിലുള്ള ഒരു പ്രതികരണം അല്ല ഞാന്‍ നന്ദുവില്‍ നിന്നും പ്രതീക്ഷിച്ചത്. എനിക്ക് പ്രത്യേകിച്ച് ഒരു ഉദ്ദേശവും ഇല്ലായിരുന്നു. ഈ രണ്ട് വാര്‍ത്തയും തമ്മിലുള്ള ഒരു ബന്ധം ചൂണ്ടിക്കാണിച്ചു എന്നു മാത്രം. അപ്പോള്‍ അതിന് പോസിറ്റീവ് ആയി മറുപടി പറയാതെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചത് താങ്കള്‍ തന്നെയല്ലേ?

പിന്നെ ബ്ലോഗില്‍ കൂടി കേരളത്തിലെ ഹിന്ദുക്കളെ മുഴുവന്‍ ഭിന്നിപ്പിച്ചേക്കാം എന്ന് കരുതുന്ന ഒരു വിഡ്ഡിയാണ് ഞാന്‍ എന്ന് നന്ദുവിന് എങ്ങനെ തോന്നി. ഇനി നിങ്ങള്‍ കുറെ ആളുകള്‍ വിചാരിച്ചാല്‍ ഹിന്ദുക്കളെ എല്ലാം കൂടി ബ്ലോഗില്‍ കൂടി ഒരുമിച്ച് കൂട്ടാം എന്ന് കരുതുന്നുണ്ടോ? ബ്ലോഗ് എന്നത് അതിനുള്ള ഒരു വേദിയാണെന്നൊന്നും ധരിച്ച് കളയല്ലേ നന്ദു. അഭിപ്രായങ്ങള്‍ പറയുന്നു എന്നല്ലാതെ ഇത്തിരി ഇല്ലാത്ത ബ്ലോഗില്‍ കൂടി വലിയ വലിയ കാര്യങ്ങള്‍ ഒന്നും നടത്താറായില്ല നന്ദൂ.. ബ്ലോഗ് ലോകം വളരട്ടെ, എന്നിട്ട് ഇതൊക്കെ നോക്കാം.

എന്നാലും "താങ്കളുടെ ഉദ്ദേശം വളരെ വ്യക്ത്മാണ്" എന്ന രീതിയിലുള്ള ചിന്ത ഇത്തിരി വില കുറഞ്ഞതായിപ്പോയി. എന്തിനേയും ഏതിനേയും രാഷ്ടീയവുമായും വര്‍ഗ്ഗിയതയുമായും കൂട്ടിക്കുഴക്കുന്ന നിങ്ങളുടെയൊക്കെ മനസ്സ് ആണ് ആദ്യം നന്നാകേണ്ടത്.

ഒ.ടോ
താങ്കള്‍ ഈ പോസ്റ്റ് ഇനിയും ഈ ബ്ലോഗില്‍ നിന്ന് മാറ്റാത്തത് വളരെ കഷ്ടമാണ് കേട്ടോ. ആ കമ്യൂണിസ്റ്റ് പച്ചയുടെ കൂടെ അവിടെ തന്നെ ഇട്ടാല്‍ മതിയല്ലോ. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സിനെ ഭിന്നിപ്പിക്കാമോ എന്ന് നോക്കട്ടെ.. :)

ഇനി അനുകൂലിച്ചല്ലാതെ കമന്റില്ല,.,,

നന്ദു said...

എന്റെ അനിലേ, എന്റെ പോസ്റ്റ് എവിടെ ഇടണം എന്നു തീരുമാനിക്കുന്നതു ഞാനല്ലെ?. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് എന്ന ഈ ബ്ലോഗില്‍ ഞാന്‍ പോസ്റ്റിട്ടത് ഞാനും ഒരു തിരുവനന്തപുരത്ത്കാരനായതുകൊണ്ടും ഈ പ്രശ്നം മുഖ്യമായും ഞങ്ങളുടെയും കൂട് പ്രശ്നം ആയതുകൊണ്ടും (ഞാന്‍ അടിവരയിട്ടു പറയുന്നു. ഞങ്ങളുടെയും കൂടെ എന്ന വാക്ക് - ഇതിന്മേല്‍ പിടിച്ചു ഞാലണ്ട!)ആണ്. ഇതില്‍ പെട്ട മറ്റ് അംഗങ്ങള്‍ (ഭൂരിപക്ഷം പേരും ) ഈ പോസ്റ്റ് ഇവിടെ നിന്ന് മാറ്റണം എന്നു പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഈ പോസ്റ്റ് ഡ്ലീറ്റ് ചെയ്യാന്‍ ഞാന്‍ തയാറാണ്‍ എന്ന് അതില്‍ പെട്ട ഒരംഗത്തിനെ ഞാന്‍ അറിയിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവരില്‍ ഭൂരിപക്ഷം ആവശ്യപ്പെട്ടാല്‍ ഞാന്‍ അതനുസരിക്കാന്‍ ബാദ്ധ്യസ്ഥനുമാണ്‍.

ഭിന്നിപ്പിക്കാനുള്ള പൂതിയങ്ങ് മനസ്സിലിരിക്കത്തേയുള്ളൂ..ഹ..ഹ. എന്തായാലും ഞാന്‍ താങ്കളുടെ കൂടെ യോജിക്കുമെന്ന് കരുതി കമന്റിടാന്‍ വരണ്ട അതു നമ്മള്‍ ആറ്റുകാല്‍ ബ്ലഗ്ഗിലെ വച്ച് തെറ്റിപ്പിരിഞ്ഞതാ.. അനിലിന്റെ ആശയങ്ങളോട് യോജിക്കാന്‍ കഴിയില്ലാ എന്ന് ഞാന്‍ അന്നെ വ്യക്തമാക്കിയിരുന്നതുമാണ്‍.. എന്നെ കൂറിച്ച് താങ്കള്‍ വച്ചുപുലര്‍ത്തിയിട്ടുള്ള ധാരണകള്‍ ആദ്യം മാറട്ടെ..! ‍

അനില്‍ശ്രീ... said...

താങ്കള്‍ അനുകൂലിച്ചാല്‍ മാത്രം കമന്റും എന്നല്ല അര്‍ഥം.. ഇനി കമന്റ് ഇട്ടാല്‍ അത് താങ്കളെ അനുകൂലിച്ച് ആയിരിക്കും എന്നാണ് . അപ്പോള്‍ പിന്നെ പ്രശനം ഇല്ലല്ലൊ . (പിന്നെ ധാരണ ഒക്കെ അന്നേ ഉള്ളതാണല്ലോ..)

അനില്‍ശ്രീ

നന്ദു said...

അനില്‍ശ്രീ :) പ്രത്യാശ നല്ലതാണ്. ആ ഒരു നാള്‍ അനതിവിദൂരമല്ലാന്നു തന്നെ ഞാന്‍ കരുതുന്നു. സ്നേഹത്തോടെ ഞാന്‍ കാത്തിരിക്കാം.!! എന്തായാലും ഇത്രയും നല്ല ഒരു സംവാദത്തില്‍ ഭാഗഭാക്കായതിന് അളവറ്റ് നന്ദിയുണ്ട്.
കേരള ഫാര്‍മര്‍ :)
മനു:)
പ്രവീണ്‍ :‌)
മൂര്‍ത്തി :) ആ ലിങ്കുകള്‍ക്ക് പ്രത്യേകം നന്ദി
ചിത്രകാരന്‍ :) എന്തു പറ്റി?
ഉണ്ണിക്കുട്ടന്‍ :)
വേണു:)
കിരണ് തോമസ് :)
വിമല്‍ മാത്യു :)
മോഹന്‍ :)
സ്വപ്നാടകന്‍ :)
രാജീവ്:)
മാരീചന്‍ :) ഹ..ഹ. എന്നെ കൊന്നെങ്കിലും ആ കമന്റുകള്‍ എനിക്ക് സുഖിച്ചു..
കാന്താരിക്കുട്ടി :)
ബാബുരാജ്:)
പാര്‍ത്ഥ:)
ശ്രീവല്ലഭന്‍:)
ഗുരുജി :)
രാമചന്ദ്രന്‍:)
പ്രിയ:)
മത്തായി (അനോണിയെന്നിടുന്നതായിരുന്നു ഇതിലും ഭേദം):)
മൃദുലന്‍ :) (ഇഞ്ചി കടിച്ച കുരങ്ങനെപ്പോലിരിക്കാതെ ആ സെറ്റിങ്സ് ഒന്നൂടെ നോക്കൂ?.! ഹ..ഹ..ഹ.)
ഇവിടെ കമന്റിട്ടവര്‍ക്കും വായിച്ചവര്‍ക്കും എല്ലാം എന്റെ അകമഴിഞ്ഞ നന്ദി..

എന്നെ സഹിച്ച ചന്ദ്രേട്ടനും , തിരു ബ്ലോഗ്ഗിലെ മറ്റ് എല്ലാ അംഗങ്ങള്‍ക്കും നന്ദി!!

മത്തായി said...

നന്ദു,
നിറയെ മുടിയുള്ള തലയും, റിയാദിനേക്കാള്‍ നല്ല Location-ഉം ഉള്ള എനിക്ക്, താങ്കളെക്കാള്‍ നല്ല ഒരു പ്രൊഫൈല്‍ പടക്കാം. അപ്പോളും ഈ സൈബര്‍ ലോകത്തെ ബഹുപൂരിപക്ഷത്തിനും നമ്മള്‍ രണ്ടാളും അനോണികളായിരിക്കും. അകമഴിഞ്ഞ നന്ദിക്ക് അതിലും വലിയ നന്ദി.

വിമല്‍ മാത്യു,
എഴുത്തുകാരനു പോലും വേണ്ടാതായ ഈ പോസ്റ്റില്‍ താങ്കളോടു ഞാന്‍ മറുപടി പറയുന്നില്ല. കേരളത്തെ മൊത്തം താങ്ങിനിര്‍ത്തുന്ന ക്ഷേത്ര സമ്പത്ത് (വിശിഷ്യാ ശബരിമല) എന്നതു ബ്ലോഗില്‍ നാലു മാസം കൂടുമ്പോള്‍ ഉണ്ടാകുന്ന ഒരു പുളിച്ചുതികട്ടലാണ്. അതുകൊണ്ട് നമുക്കു തുടരാനുള്ള അവസരമുടനെ ഉണ്ടാവും. അതുവരെ ഇതേപോലുള്ള പഴയ പോസ്റ്റുകള്‍ക്കു റാന്‍ മൂളി സ്വന്തം അജ്ഞത വെളിപ്പെടുത്തിക്കൊണ്ടിരിക്കൂ.

നന്ദു said...

ശ്രീ മത്തായി,
ഭീരുക്കളാണ്‍ മറഞ്ഞിരുന്നൊളിയമ്പെയ്യുന്നത്.
ഞാനെന്റെ പേരും നാളും ഒക്കെ വച്ചു കൊണ്ട് തന്നെയാണ്‍ ഇന്നോളമുള്ള പോസ്റ്റുകളും നിരവധി പോസ്റ്റുകളില്‍ കമന്റ്റുകളും ഇട്ടിട്ടുള്ളത്. എന്റെ ഇ മെയില്‍ വിലാസവും പ്രൊഫൈലില്‍ ഉണ്ട്.. അനോണിയായി ഇന്നുവരെ ഒരു പോസ്റ്റിലും ഞാന്‍ പോയി കമന്റീട്ടില്ല എന്നും താങ്കള്‍ മനസ്സിലാക്കുക. കള്ള പ്രൊഫൈലോ കള്ള ഐഡിയോ ഉണ്ടാക്കിയാലെ സൈബര്‍ ലോകത്ത് അനോണികളാകൂ.. ഇപ്പോഴത്തെ സാങ്കേതിക വിദ്യ കൊണ്ട് ആരും അനോണികളാകുന്നില്ല. എനിക്ക് താങ്കളെ കണ്ടു പീടിക്കാന്‍ വലിയ അതിബുദ്ധിയുടെ ആവശ്യം ഇല്ലാന്നും മനസ്സിലാക്കുക. താങ്കളുടെ ഐ. പി. എന്റെ കയ്യിലുണ്ട്. അതു മതി എനിക്ക് താങ്കളെ അറിയാന്‍. എനിക്കെന്തായാലും അതിന്റെ ആവശ്യമില്ലാത്തതിനാല്‍ മിനക്കെടുന്നില്ല. അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ എന്റ്റെ മുന്നിലുണ്ട്. ഒരിക്കല്‍ കൂടി നന്ദി പ്രതികരിച്ചതിന്‍ !.

അനില്‍ശ്രീ... said...

അനുബന്ധമായി ഒന്നു കൂടെ , എന്റെ ആറ്റുകാല്‍ പോസ്റ്റില്‍ നന്ദു ഇട്ട കമന്റുകള്‍ക്ക് ഒരു മറു പോസ്റ്റ് വെള്ളെഴുത്തിന്റെ ബ്ലോഗില്‍
കണ്ടിട്ട് വരുകയാണ്. ആള്‍ക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനേകുറിച്ച് അതില്‍ എഴുതിയിരിക്കുന്നത് കണ്ടോ? ഇല്ലെങ്കിലൊന്ന് കാണണം. അന്ന് ആ പോസ്റ്റ് ഇടുമ്പോള്‍ എനിക്കിതൊന്നും അറിയില്ലായിരുന്നു.

ചിത്രകാരന്‍chithrakaran said...

പത്മനാഭക്ഷേത്രം പഴയ ബുദ്ധവിഹാരം ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടുണ്ടായതാണെന്നു സൂചന നല്‍കുന്ന പോസ്റ്റിന്റെ ലിങ്ക് ഇവിടെ നല്‍കുന്നു.തിന്മയുടെ മതമായ ഹിന്ദുമതത്തെ നാം തിരിച്ചറിയാന്‍ താമസിച്ചാല്‍ ആ മതം പുരോഗമന പ്രസ്ഥാനങ്ങളുടേയും,സാംസ്ക്കാരിക പ്രതിച്ഛായയുടേയും മറവിലൂടെ അവതരിച്ച് സമൂഹത്തെ നശിപ്പിക്കുമെന്നാണ് ചിത്രകരന്‍ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കിയത്.ഹിന്ദുമതത്തിനെതിരെയുള്ള സ്വ്വതന്ത്ര്യ സമരത്തിലൂടെ മാത്രമേ നമ്മുടെ സമൂഹത്തിനു നഷ്ടപ്പെട്ട ആത്മാഭിമാനം തിരിച്ചുലഭിക്കു.

നന്ദു said...

ചിത്രകാരാ:) ശുദ്ധവിവരക്കേട് വിളിച്ചു പറയാതെ...
കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ ബുദ്ധവിഹാരങ്ങളായിരുന്നെന്നും പിന്നീട് വന്ന രാജ ഭരണത്തില്‍ അവ ഹിന്ദു ക്ഷേത്രങ്ങളായി എന്നും ചരിത്രത്തില്‍ കാണുന്നുണ്ട്, പക്ഷെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അതില്‍ പെടുന്ന ഒന്നല്ല. പഞ്ചപ്രകാരതത്വങ്ങള്‍ക്കതിഷ്ഠിതമായി രൂപകല്‍പ്പനചെയ്യപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പുരാതനമായ ഈ ക്ഷേത്രം. ബുധവിഹാരങ്ങളില്‍ ഈ രീതിയല്ല കാണുന്നത്.

മത്തായി said...

എഴുതിയ ലേഖനം മൊത്തം പച്ചക്കള്ളമാണെന്ന് പലരും തെളിയിച്ചിട്ടും മറുവാദമുന്നയിക്കാനോ തെറ്റുസമ്മതിക്കാനോ അറിയാത്ത നിങ്ങള്‍ ധീരന്‍ തന്നെ. ഇത്തരം ഗുരുതര വിഷയങ്ങള്‍ രാജ്യം വിട്ടതിനു ശേഷം ബ്ലോഗിലൂടെ മാത്രമേ ധീരന്‍മാര്‍ ഉന്നയിക്കാവൂ. ബ്ലോഗ് പ്രൊഫൈലില്‍ ഉപയോഗിക്കുന്ന പേരും, ‘നാളും’, ഇ-മെയിലും ഒക്കെ ഇത്രയും ആധികാരികമായ വിവരങ്ങളാണു എന്നറിയില്ലായിരുന്നു. I-card നു പകരം ഇതൊരെണ്ണം പ്രിന്റ്റ്-ഔട്ട് എടുത്തു കാണീച്ചാല്‍ മതിയാവുമല്ലേ? nandhutvm@ജിമെയില്‍.കോം എന്നതാണോ നിങ്ങളുടെ ആകെ മൊത്തം വിലാസം? 3 മിനിട് സമയം വേസ്റ്റാക്കാന്‍ ഉള്ള ഏതു അണ്ടനും അടകോടനും ഉണ്ടാക്കാവുന്ന ജീമെയില്‍ വിലാസം എന്തോ സംഭവമാണെന്നു ധരിക്കരുതേ! ഒഫീഷ്യല്‍ ഇ-മെയില്‍ അല്ലെങ്കില്‍ നേരെ ചൊവ്വെ മറുപടി പോലും കിട്ടാത്ത കാലമാണിത്, [റിയാദിലൊക്കെ കാലമൊരുപാടു പുറകിലാണെന്നറിയാം.] താങ്കളെപ്പൊലെ ഞാനും അനോണിയായി ഒറ്റപോസ്റ്റിലും കമറ്റിട്ടിട്ടില്ല. എല്ലാ ഈ ഒറ്റപ്പേരില്‍.

എന്റെ ഐപി താങ്കളുടെ കയ്യില്‍ ഊണ്ടായിരുന്നല്ലേ!! ചുമ്മാതല്ല ഞാന്‍ നോക്കീട്ട് കാണാഞ്ഞത്. നമ്മളീ പോളീടെക്നിക്കിലൊന്നും പഠിക്കാത്തതു കൊണ്ട് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയൊന്നുമറിയില്ല. ഐപി തിരിച്ചു തന്നാലും വിഭോ. ദയവായി അതു വെച്ചു കേസു കൊടുക്കുകയൊന്നും ചെയ്യരുത്. സാഊദി അറെബ്യയാണ് നാട്.. ശരീഅത്ത് ആണ് കോടതി.. താങ്കളകത്താകും. താങ്കളെപ്പോലെ കള്ളമല്ലാത്ത പ്രൊഫൈലുണ്ടാക്കിയാലും പെരുങ്കള്ളമെഴുതി വിട്ടാല്‍ പോയില്ലേ? ഇനി തൊട്ട് ഞാ‍ന്‍ മറഞ്ഞിരിക്കുന്നില്ല, എന്തെങ്കിലും മണ്ടത്തരം എഴുതുന്നതുനു മുമ്പേ താങ്കളുടെ പടിപ്പുരയില്‍ വന്ന് അനുവാദം വാങ്ങിക്കൊള്ളാം.

ഇത്രേം വലിയ കാര്യങ്ങള്‍ മുന്നിലുള്ള ആളാണെന്ന് പോസ്റ്റുകള്‍ കണ്ടാല്‍ പറയില്ല കേട്ടോ. കാക്കി ട്രൌസറുകാര്‍പ്പോലും പ്രതികരിക്കുന്നതിനു മുമ്പേ ഇതുന്നയിച്ച താങ്കള്‍ ഒരു വര്‍ഗ്ഗിയവാദിയാണെന്നു പോലും ഞാന്‍ തെറ്റിദ്ധരിച്ചു. എന്നെക്കൊണ്ടു തോറ്റു! വലിയ ആള്‍ക്കാരെപ്പോലും തിരിച്ചറിയാന്‍ വയ്യ.

പൊന്നമ്പലം said...

ഇത്രയും ബഹളം നടന്നിട്ടും, മലയാളം ബ്ലോഗോസ്ഫിയറിന്റെ ആസ്ഥാന “മത മൌലിക വാദിയായ“ എനിക്ക് ഒരു പോസ്റ്റിടാന്‍ തോന്നാത്തതെന്തേ?!

ശ്രീ പദ്മനാഭാ... നിന്നെ നീ തന്നെ കാത്തോണേ!

നന്ദു said...

എന്റെ പ്രിയ സുഹൃത്ത് ചിത്രകാരന്,
കൂട്ടുകാരാ, താങ്കളുടെ കമന്റ് ഭരണിയിലേയും, ഈ പോസ്റ്റിലെയും
പ്രതികരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാനില്ല.
കാരണം : ഒന്ന്, താങ്കളെക്കുറിച്ച് ബൂലോകത്തുള്ള ഒട്ടുമിക്ക ബ്ലോഗര്‍മാര്‍ക്കും
നല്ലതുപോലെ അറിയാം. രണ്ട്, താങ്കളുടെ ഭാഷ എനിക്കറിയില്ല. ഞാന്‍
ജനിച്ചതും വളര്‍ന്നതും പഠിച്ചതുമായ ചുറ്റുപാടുകള്‍ താങ്കളിലേതില്‍ നിന്നും
വിഭിന്നമാണ് സംസ്കാരവും ഭാഷയും.. അതിനാല്‍ ക്ഷമിക്കുക.!!

keralafarmer said...

പ്രീയ ബൂലോഗരെ. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തെ സംബംന്ധിച്ച ഒരു പോസ്റ്റ് ഈ ബ്ലോഗിലെ ഒരംഗം ഇട്ടത് നീക്കം ചെയ്യണമെന്നുപോലും അഭിപ്രായം ഉണ്ടായി. ബൂലോഗ ക്ലബ് പോലൊരു ചെറിയ സംവിധാനം തന്നെയാണിത്. പ്രത്യേകിച്ച് തിരുവനന്തപുരത്തുകാര്ക്ക് വേണ്ടിയുള്ളത്. ഡിലീറ്റ് ചെയ്യണമെങ്കില് പോസ്റ്റിട്ട ആള് തന്നെ ചെയ്യണം. വ്യക്തിപരമായ വിമര്ശന പോസ്റ്റായിരുന്നെങ്കില് ബ്ലോഗ് ഉടമയ്ക്ക് നീക്കം ചെയ്യാമായിരുന്നു. ഓരോരുത്തരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തി. അത് എല്ലാപേരും ഇവിടെത്തന്നെ വായിക്കുന്നതല്ലെ നല്ലത്. രാജകുടുംബത്തെയും അവരാല് നിയന്ത്രിക്കുന്ന ഈ പുണ്യപരാതന ക്ഷേത്രത്തേയും സാക്ഷാല് അനന്തപത്മനാഭന്തന്നെ സംരക്ഷിക്കട്ടെ.

അനില്‍_ANIL said...

വസ്തുതകള്‍ക്കു നിരക്കാത്തതും ഇത്തരമൊരു ബ്ലോഗിനു ചേരാത്ത തരത്തില്‍ കക്ഷി രാഷ്ട്രീയം പറയുന്നതുമായ ഈ പോസ്റ്റ് ഇവിടെ അനുചിതമെന്നു തോന്നുന്നു.

അംഗത്വമുണ്ടെങ്കിലും ഈ ബ്ലോഗിന് എന്റെ വക സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ല. എങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ അഭിപ്രായം പറയാതെ പോകാന്‍ തോന്നിയില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ പോസ്റ്റിലെ കമന്റിടല്‍ ഞാന്‍ നിര്‍ത്താം എന്ന് വിചാരിച്ചതാണ്‌. എന്നാല്‍ വിണ്ടും വീന്തും പല കമന്റുകള്‍ വരുന്നതിനാലും ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യണം എന്നുമൊക്കെയുള്ള പരാതികള്‍ ഉണ്ടാകുന്നതിനാലും ഒന്നുകൂടി ഇടപെടുകയാണ്‌. തിരുവനന്തപുരം ബ്ലോഗേഷ്സ്‌ എന്നത്‌ ഒരു പൊതു ഇടമാകയാല്‍ അവിടുത്തെ അംഗങ്ങളുടെ ഭൂരിപക്ഷ എതിര്‍പ്പുണ്ടായാല്‍ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാം എന്ന് നന്ദു പറയുകയുണ്ടായി. എന്നാല്‍ എന്റ അഭിപ്രായം ഇത്‌ ഡിലീറ്റ്‌ ചെയ്യരുത്‌ എന്നതാണ്‌.


നന്ദു ഇങ്ങനെ ഒരു സങ്കുചിതവും വര്‍ഗ്ഗീയ വാദപരവുമായ ഒരു കെട്ടുകഥ പോസ്റ്റ്‌ എഴുതിയതുകൊണ്ടാണ്‌ എന്നേപ്പോലെയുള്ളവര്‍ക്ക്‌ ഇത്തരക്കാരുടെ മുന്നില്‍ വസ്തുതകള്‍ പറയാന്‍ കഴിഞ്ഞത്‌. ഈ പോസ്റ്റ്‌ നന്ദുവിന്റ ഒരു ബ്ലോഗ്‌ ഐഡന്റിറ്റിയുടെ അളവുകോലായും നമുക്ക്‌ ഭാവിയില്‍ ഉപയോഗിക്കാവുന്നതാണ്‌. നന്ദുവിന്റ പെരും കള്ളങ്ങള്‍ പൊളിക്കാന്‍ വേണ്ടി നടത്തിയ എല്ലാ ശ്രമങ്ങളും ഇത്‌ ഡിലീറ്റാകുന്നതോടെ നഷ്ടമാകും. പലരും മനസില്‍ തെറ്റിദ്ധാരണയോടെ കൊണ്ടു നടന്ന കാര്യങ്ങള്‍ നന്ദുവിലൂടെ പുറത്തുവരികയും അതിനെ മുന്‍വിധിയില്ലത്തവര്‍ക്ക്‌ തിരുത്താന്‍ ഒരു അവസരവുമാകും ഈ പോസ്റ്റും അതിലെ കമന്റുകളും. അതിനാല്‍ ഇത്‌ ഡിലീറ്റ്‌ ചെയ്യണമെന്ന് ആരും നിര്‍ബന്ധം പിടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു

അനില്‍ശ്രീ... said...

ഇനി, പോസ്റ്റ് ഡിലിറ്റ് ചെയ്യരുതെന്ന് തന്നെയാണ് എന്റെയും അഭിപ്രായം... നേരത്തെയും ഞാന്‍ പറഞ്ഞത് ഇവിടെ നിന്ന് മാറ്റി നന്ദുവിന്റെ സ്വന്തം ബ്ലോഗില്‍ പേസ്റ്റ് ചെയ്യാനാണ്. (അല്ലാതെ പൂര്‍ണ്ണമായി ഡിലിറ്റ് ചെയ്താല്‍ ഇത്രയും കമന്റ് ഇട്ടത് വെറുതെ ആകില്ലേ? അയ്യോ എത്ര സമയം മിനക്കെട്ടതാ..). ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട ഔചിത്യമില്ലായ്മയെ കുറിച്ചേ ഞാന്‍ പരാതി പറഞ്ഞുള്ളു..

vimal mathew said...

ഒരിക്കല്‍ തിരക്കുള്ള ഒരു തെരുവിലേയ്ക്ക്ക് ഒരു കത്തിയുമായി ഒരാള്‍ കടന്നു വന്നു. കാഴ്ചക്കാരിലൊരാള്‍ പറഞ്ഞു അയാളാരെയോ മു|റിവേല്‍പ്പിക്കാ‍ാന്‍ പോവുകയാണെന്ന്, മറ്റൊരാള്‍ പറഞ്ഞു അതു വെറുതെ ആരെയോ പേടിപ്പിക്കാനാണെന്ന്. അടുത്തുനിന്ന വേറൊരാള്‍ അതൊന്നുമല്ല അയാളീ‍ തെരുവിലെ ഒരു അടയ്ക്കാ കച്ചവടക്കാരനാണെന്ന്. അതു അടയ്ക്കാ മുറിക്കുന്ന കത്തിയാണെന്ന്. ഒരേ സംഭവത്തില്‍ ആള്‍ക്കാ‍രുടെ വിവിധ വീക്ഷണങ്ങളാണ് മേല്‍ സൂചിപ്പിച്ചത്.

എന്റ്റെ കാഴ്ചപ്പാടില്‍ നന്ദു ഒരു ശരാശരി ഹിന്ദുവിന്റെ വീക്ഷണമാണ് അവതരിപ്പിച്ചത്. അത് വിവിധ വീക്ഷണങ്ങളാല്‍ ഏതെല്ലാം തലങ്ങളില്‍ കൂടി കടന്നു പോയി എന്നു നാം തന്നെ ചിന്തിക്കുക (എന്റെ വീക്ഷണം പൂ‍ര്‍ണ്ണമായി ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല)
പാക്ഷെ ആത്യന്തികമയി ഒരു സത്യം, ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യ സ്ഥാപനവും തമ്മിലുള്ള വ്യത്യാസം എല്ലാ മേഖലളിലും നമ്മള്‍ മലയാളികള്‍ തിരിച്ചറിയുന്നുണ്ട്.

ഏതെങ്കിലും വിശ്വാസങ്ങള്‍ പൊതുമേഖലകളില്‍ ആകുന്നത് ഉചിതമോ?.

നന്ദു said...

പ്രിയ സുഹൃത്ത് കിരണിന്, കിരണ് ഈ പോസ്റ്റ് ഇവിടെയിട്ടതിനെ ശ്രീ അനില്‍ശ്രീ വിമര്‍ശിച്ച സാഹചര്യത്തിലാണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ നിന്ന് ഡലീറ്റ് ചെയ്യാമെന്ന് പറഞ്ഞത്. അതും തിരുവനന്തപുരം ബ്ലോഗ്ഗേഴ്സിന്റെ ഭൂരിപക്ഷാഭിപ്രായപ്രകാരം ചെയ്യാമെന്നുമാണ്. ഒരു കൂട്ടായ്മയാവുമ്പോള്‍ അതു വേണമല്ലോ? എന്റെ സ്വന്ത ഇഷ്ടപ്രകാരം തീരുമാനിക്കാന്‍ കഴിയില്ലല്ലോ?.

വര്‍ഗ്ഗീയത എന്നു താങ്കള്‍ പറഞ്ഞല്ലോ?. രണ്ടു മതങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ഞാന്‍ ഇവിടെ ആഹ്വാനം ചെയ്തോ?. അതോ മറ്റു മതങ്ങളെ ഞാന്‍ ഇവിടെ അധിക്ഷേപിച്ചോ?. താങ്കള്‍ വര്‍ഗ്ഗീയത എന്നു കൊണ്ട് ഉദ്ദേശിച്ചതെന്താണ്?.

ഞാന്‍ വിശ്വസിക്കുന്ന (അതെന്റെ പൂര്‍വ്വികരായി വിശ്വസിച്ചു വരുന്ന അതേ മതത്തില്‍ തന്നെ ഇപ്പോഴും സ്ഥിരമായി വിശ്വസിക്കുന്ന) മതത്തിലെ ഒരു ആരാധനാലയത്തിനെ സംബന്ധിച്ച് കേട്ട വാര്‍ത്തയെ സംബന്ധിച്ച് എന്റെ ആകുലതകള്‍ ആണ് ഞാന്‍ ഇവിടെ പോസ്റ്റാക്കിയത്. അതിനു ആധാരം കേരളത്തിലെ ജനങ്ങള്‍ക്കറിയുന്നതു പോലെ തന്നെ ഇടതു പക്ഷ മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം ഇന്നോളം ആരാധനാലയങ്ങള്‍ക്കു നേരെ സര്‍ക്കാരും മന്ത്രിയും എടുത്തുപോന്നിട്ടുള്ള പല നിലപാടുകളോടും മനസ്സുകൊണ്ട് വിയോജിപ്പുള്ളതിനാല്‍ ഈ നീക്കവും ആ രൂപത്തിലേ കാണാന്‍ കഴിയൂ എന്നുള്ളതുകൊണ്ടുമാണ്. ഇതില്‍ രാഷ്ട്രീയമോ വര്‍ഗ്ഗീയമോ ആരോപിക്കേണ്ട കാര്യമില്ല. കഴിഞ്ഞ 20 വര്‍ഷമായി (5 വര്‍ഷം ഞാന്‍ നാട്ടില്‍ ജോലിനോക്കിയപ്പോഴും 15 വര്‍ഷം ഇവിടെയും) ഞാന്‍ ഒരു രാഷ്ട്രീയത്തിലും പെട്ടായാളല്ല. തെറ്റുകള്‍ കണ്ടാല്‍ തുറന്നു പറയാനും മടിയില്ല. അതു ആരെ വേദനിപ്പിച്ചാലും ശരി. എനിക്ക് എന്റേതായ കാഴ്ചപ്പാടൂകള്‍ ഉണ്ട്. അതു ഒരു പാര്‍ട്ടിയുടേയോ സംഘടനയുടേയൊ പ്രതിഫലനമായി കാണേണ്ട കാര്യമില്ല.

2006 ജൂലെ മുതല്‍ ഞാന്‍ ബ്ലൊഗ് എഴുതുന്നയാളാണ്. എന്‍. ആര്‍. ഐ, പ്രവാസി എന്നീ രണ്ട് സജീവ ബ്ലോഗുകള്‍ എന്റെ സ്വന്തം പേരിലുണ്ട്. ഇതില്‍ താജ് മഹലിനെകുറിച്ചെഴുതിയ ഒരു പോസ്റ്റിലൊഴികെ എവിടെയാണ് ഞാന്‍ വര്‍ഗ്ഗീയത (ചിത്രകാരന്‍ പറയുമ്പോലെ വര്‍ഗ്ഗീയ വിഷം) പ്രകടിപ്പിച്ചിട്ടുള്ളത് എന്നറിഞ്ഞാല്‍ കൊള്ളാം. എന്റെ ബ്ലോഗ്ഗ് ഐഡന്റിറ്റിയായി ഈ പോസ്റ്റ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് താങ്കള്‍ വ്യക്തമാക്കണം.

എന്റെ പേര് അച്ചടിച്ചു കാണാനൊ, പബ്ലിസിറ്റിയ്ക്കോ വേണ്ടിയോ ബ്ലോഗ് തുടങ്ങിയ ആളല്ല ഞാനെന്ന് ശ്രീ കിരണ് തോമസ് അറീയണം. കിരണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മീഡിയയില്‍ (പ്രിന്റ് & വിഷ്വല്‍) പേരച്ചടിച്ച് ആ ആശയൊക്കെ തീര്‍ത്തവനാണ് ഞാന്‍. അതുകൊണ്ട് താങ്കളെപ്പോലൊരാള്‍ എന്റെ ബ്ലോഗ് ഐഡന്റിറ്റിയായി ഈ പോസ്റ്റിനെ കരുതിയതു കൊണ്ടൊ എന്നെ ഇത് വച്ച് വിലയിരുത്തിയതു കൊണ്ടൊ തകരുന്നതല്ല എന്റെ മാനം.

ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും ഉള്ളില്‍ വിശ്വസിക്കുന്ന മതത്തിനെ കുറിച്ച് സ്നേഹവും കാണിക്കുന്നവരൊക്കെ ആര്‍. എസ്. എസ്. അല്ലെങ്കില്‍ സംഘപരിവാറൂകാരാ‍ണെന്ന മുന്‍ വിധി തിരുത്തണം അങ്ങിനെയെങ്കില്‍ ഭാരതത്തിലെ മഹാഭൂരിപക്ഷവും ആ ഗണത്തിലെ പെടൂ..

വിമര്‍ശനങ്ങള്‍ എനിക്കിഷ്ടമാണ് തീര്‍ച്ചയായും ഞാനതിനെ വിലമതിക്കുന്നു. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താനും വിമര്‍ശനങ്ങള്‍ സഹായിക്കും. പക്ഷെ ഒരു വിഷയം പറഞ്ഞതു കൊണ്ട് മാത്രം ഇവനാതരക്കാരനാ എന്ന മുദ്രകുത്തല്‍ താങ്കള്‍ ഉപേക്ഷിക്കണം. എന്റെ മറ്റു പോസ്റ്റുകള്‍ സമയം കിട്ടൂമ്പോള്‍ വായിക്കുക.

നന്ദി വീണ്ടും പ്രതികരിച്ചതിന്,
കേരള ഫാറ്മര്‍ : നന്ദി ചന്ദ്രേട്ടാ. ഭൂരിപക്ഷം തിരു .ബ്ലോഗ്ഗേഴ്സും ആവശ്യപ്പെട്ടാല്‍ ഈ പോസ്റ്റ് എന്റെ ബ്ലോഗ്ഗിലേയ്ക്ക് ട്രാന്‍സ്ഫര്‍ (ഡെലീറ്റ് എന്ന വാക്കുപയോഗിക്കുന്നില്ല പകരം ട്രാന്‍സ്ഫര്‍ എന്ന് പറയാം) ചെയ്യാന്‍ ഞാനിപ്പോഴും തയ്യാറാണ്.
അനില്‍ :)
അനില്‍ ശ്രീ :)
വിമല്‍ മാത്യൂ :) അതങ്ങിനെയാണ് സുഹൃത്തെ. പൊതുജനം പലവിധം എന്നു കേട്ടിട്ടീല്ലെ?. പലരുടെ കാഴ്ചപ്പാടും പലരീതിയിലാവുക ഒരു സമൂഹത്തില്‍ പതിവല്ലേ?.

അനില്‍ശ്രീ... said...

പക്ഷേ കമ്യൂണിസ്റ്റ് പച്ചയും പുഴുക്കളും എന്ന ലേഖനവും ഇതിലേക്കുള്ള ലിങ്കും എങ്ങനെ ന്യായീകരിക്കും നന്ദു? പോസ്റ്റ് ഇട്ടപ്പോള്‍ കുഴപ്പമില്ലായിരുന്നു.

നന്ദു said...

അനില്‍ശ്രീ, ആ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ എന്റെ പോസ്റ്റില്‍ വന്ന ചില കമന്റുകളുമായി കണക്റ്റ് ചെയ്യണം എന്നു തോന്നി. അത്രേയുള്ളൂ. അന്ധമായ പാര്‍ട്ടിത്തിമിരം ചിലര്‍ക്ക് ബാധിച്ചതുകൊണ്ട് സര്‍ക്ക്കാരിന്റെ നീക്കങ്ങളേ വിമര്‍ശിക്കുന്നവരെ പാര്‍ട്ടിയുടെ എതിരാളികളായി കാണാനെ ചിലര്‍ ശ്രമിക്കൂ..

അങ്ങനെ ചെയ്തതുകൊണ്ട് ഞാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ/സംഘടനയുടെ ആളാകണം എന്നൊന്നുമില്ല ഒരു സറ്റയറീസം ആയി കണ്ടാല്‍ മതി!! മാദ്ധ്യമങ്ങളില്‍ ആരെല്ലാം കളിയാക്കുന്നു അവരൊക്കെ ഏതെങ്കിലും പാര്‍ട്ടിക്കാരാണോ? സംഘടനക്കാരാണോ?

കിരണ്‍ തോമസ് തോമ്പില്‍ said...

നന്ദൂ

നന്ദൂ ഒരു പത്രപ്രവര്‍ത്തകാനയ്തു കൊണ്ട്‌ കൂടിയാണ്‌ നന്ദുവിന്റ പോസ്റ്റിന്‌ വര്‍ഗ്ഗീയ വിഷം ഉണ്ട്‌ എന്ന് പറയാന്‍ കാരണം. ഒരു പത്രപ്രവര്‍ത്തകനായ താങ്കള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതുമ്പോളാണ്‌ ഇതിന്റ പ്രാധാന്യം വര്‍ദ്ധിക്കുന്നത്‌. ബൂലോകത്ത്‌ പരസ്യമായി സംഘപരിവാര്‍ പക്ഷം വെളിപ്പെടുത്തി എഴുതുന്ന കാണാപ്പുറം നകുലന്‍ പോലും കാണിക്കുന്ന അന്വേഷണ മര്യാദ പോലും താങ്കള്‍ ഈ പോസ്റ്റില്‍ കാണിച്ചിട്ടില്ല. നകുലന്‍ എന്ത്‌ വാദമുയര്‍ത്തി പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും അതിനേയൊക്കെ പ്രഥമ ദൃഷ്ടിയാല്‍ ന്യായികരിക്കത്തക്ക ലിങ്കുകളോ പത്രവാര്‍ത്തകളോ അനുബന്ധ കുറിപ്പുകളോ തരാറുണ്ട്‌. എന്നാല്‍ ഞാന്‍ ഒക്കെ 7 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകനായ അലെങ്കില്‍ പത്രത്തില്‍ പേരടിച്ച്‌ വന്ന നന്ദു ഇത്തരത്തില്‍ ഉത്തരവാദിത്ത രഹിതമായ ഒരു പോസ്റ്റ്‌ അതില്‍ മുഴവന്‍ നുണകള്‍ പെരുപ്പിച്ച്‌ കാട്ടിയെഴുതുമ്പോള്‍ എന്നേപ്പോലുള്ള വെറും വായനക്കാരന്‍ അതിനേ എങ്ങനെ കാണണം.

മാധ്യമ പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കുന്ന 5WH നേപ്പറ്റി താങ്കള്‍ക്കറിയാമല്ലോ. മാധ്യമ പ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഒന്നാണ്‌ ഇത്‌. അതായത്‌ ഒരു വാര്‍ത്ത അലെങ്കില്‍ ഒരു കുറിപ്പ്‌ എഴുതുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ Who, what, where, when, why and how ഇവയൊക്കെ പരിശോധിച്ച ശേഷമാണ്‌ എഴുതുക. ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത്‌ ഇത്തരത്തിലുള്ള ഒന്നാണ്‌. നിര്‍ഭാഗ്യവശാല്‍ ഇവയൊന്നും നന്ദുവിന്റ ഈ പോസ്റ്റില്‍ കണ്ടില്ല എന്ന് മാത്രമല്ല മാധ്യമ പ്രവര്‍ത്തനത്തിലൊന്നും പരിശീലനമോ ഇതുവരെ സ്വന്തം പേര്‌ വായനക്കരന്റ കത്തുകളില്‍പ്പോലും പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത എന്നേപ്പോലെയുള്ള ഒരാള്‍ക്ക്‌ പോലും നന്ദുവിന്റ പോസ്റ്റിലെ പെരും നുണകള്‍ ചൂണ്ടിക്കാണിക്കാനും കഴിഞ്ഞു. അവിടെത്തുടങ്ങുന്നു എന്റ ബാക്കി വിലയിരുത്തലൗകള്‍

നന്ദു പറഞ്ഞ കള്ളങ്ങള്‍ ഒരിക്കല്‍ ഞാന്‍ ചൂണ്ടിക്കാട്റ്റിയതാണ്‌ എന്നാല്‍ നന്ദു അത്‌ സ്ക്കൂട്ടടിച്ചു. എങ്ങനെ ഈ പോസ്റ്റ്‌ വര്‍ഗ്ഗീയപരമാകും എന്നതാണല്ലോ അടുത്ത വിഷയം. നന്ദൂ എന്തൊക്കെയാണ്‌ പറഞ്ഞത്‌. എന്ന് ഒന്നുകൂടി നോക്കൂ

1) പ്രിവീസ്‌ പള്‍സ്‌ നിര്‍ത്തലാക്കിയത്‌ ഇടത്‌ സര്‍ക്കാരാണ്‌
2) പത്മനാഭ സ്വാമി ക്ഷേത്രം പൊളിച്ച്‌ അവിടെ ഷോപ്പിംഗ്‌ മാല്‍ പണിതേക്കാം

3)ശബരിമലയില്‍ പൂജ മുടങ്ങിയത്‌ സര്‍ക്കാര്‍ കാരണമാണ്‌ എന്ന് ധ്വനിപ്പിച്ച്‌ നാളേ പത്മനാഭ സ്വമി ക്ഷേത്രം പിടിച്ചെടുത്ത്‌ സര്‍ക്കാര്‍ രാജകുടുംബത്തിന്‌ നല്‍കുന്ന മാസപ്പടി പാര്‍ട്ടി ഫണ്ടില്‍ അടക്കാന്‍ പറഞ്ഞേക്കാമെന്ന് മാത്രമല്ല മറുജപം പോലുള്ള ചടങ്ങുകള്‍ ഖജനാവില്‍ പണമില്ലാത്തതിനാല്‍ നിര്‍ത്തിയേക്കാം.

ഒന്നാമത്തെ വാദം പൊട്ടത്തരവും നുണയുമാണ്‌ എന്ന് താങ്കള്‍ സമ്മതിച്ചു. രണ്ടാമത്തെ വാദത്തെപ്പറ്റി ഞാന്‍ ചോദിച്ച ചോദ്യത്തിന്‌ താങ്കള്‍ ഉത്തരം പറഞ്ഞില്ല. എന്ത്‌ അടിസ്ഥാനത്തിലാണ്‌ താങ്കള്‍ ഇത്‌ പറഞ്ഞത്‌. ഇന്ത്യയില്‍ എവിടെ എങ്കിലും ഇടതുസര്‍ക്കാര്‍ ഒറ്റ ക്ഷേത്രമെങ്കിലും പോളിച്ച ചരിത്രമുണ്ടോ ? ഇനി ശബരി മലയില്‍ പൂജ മുടങ്ങിയതിന്റ പിന്നില്‍ സര്‍ക്കാരാണ്‌ എന്ന് താങ്കള്‍ക്ക്‌ തെളിയിക്കാമോ?

ഇതിനൊന്നും മറുപടി നല്‍കാതെ നിങ്ങള്‍ പറഞ്ഞ മുട്ടാപ്പോക്ക്‌ ന്യായം എന്തായിരുന്നു എന്ന് ഓര്‍മ്മയുണ്ടോ ?


എന്തുകൊണ്ട്‌ ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളിയും ഏറ്റെടുക്കുന്നില്ല. അതാണ്‌ താങ്കളുടെ മറുപടികളുടെ കാതല്‍. ഇത്‌ വായിക്കുന്ന ഒരു സാധരണ ഹിന്ദുവിന്‌ എന്താണ്‌ തോന്നുക. മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ പള്ളിയുമൊന്നും ഏറ്റെടുക്കുന്നില്ല.. അമ്പലങ്ങള്‍ മാത്രം ഏറ്റെടുക്കുന്നു. ഇത്‌ ഒരു വിഭാഗം ആള്‍ക്കാരില്‍ വഗ്ഗീയ വികാരം ഉണര്‍ത്താന്‍ സഹായകമാകില്ലെ. നുണപ്രചരണങ്ങളിലൂടെ ഇങ്ങനെ വികാരം ഉണര്‍ത്തുന്നവരെ അല്ലേ നമ്മള്‍ വര്‍ഗ്ഗീയ വാദികള്‍ എന്ന് വിളിക്കുക. വര്‍ഗ്ഗീയ വാദികളുടെ അളവുകോലുകള്‍ നമുക്കും ബാധകമാണ്‌ നന്ദൂ. അത്‌ മറക്കാതിരിക്കുക.

ഇനി എന്തുകൊണ്ട്‌ ഇത്‌ താങ്കളുടെ ബ്ലോഗ്‌ ഐഡന്റിയാകുന്നു എന്ന് ചോദിച്ചാല്‍ നമുക്ക്‌ ഒരുപാട്‌ പൊയ്‌മുഖങ്ങള്‍ കൊണ്ട്‌ നടക്കാന്‍ കഴിയും പക്ഷെ ചില അവസരങ്ങളില്‍ അവയെല്ലാം പെട്ടെന്ന് പൊട്ടിപ്പോകും. അങ്ങനെ ഒന്ന് ഇവിടെ സംഭവിച്ചു. നന്ദുവിനേപ്പറ്റി നന്ദു തന്നെ മുന്‍പത്തെ കമന്റില്‍ എഴുതിയതെല്ലാം പൊളിഞ്ഞ്‌ പോകുന്ന ഒന്നാണ്‌ ഈ പോസ്റ്റ്‌ അതുകൊന്റ്‌ തന്നെ ഇത്‌ താങ്കളുടെ മനസിന്റ യഥാര്‍ത്ഥ രൂപം കാണിച്ച്‌ തരുന്നതാണ്‌.

ഇനി താങ്കള്‍ ഒരു സംഘപരിവാറുകാരനാണ്‌ എന്ന് ഞാന്‍ ആരോപിച്ചിട്ടില്ല. അങ്ങനെ പറഞ്ഞല്‍ അത്‌ സംഘപരിവാറുകാരെ കൊച്ചാക്കുന്നതിന്‌ തുല്ല്യമായിരിക്കും. അവരുടെ ഒരു നേതാക്കളും ഈ വിഷയം ഇതുപോലെ അലക്ഷ്യമായി ഉന്നയിച്ചിട്ടില്ല. അതുകൊണ്ട്‌ സംഘപരിവാറുകാരൊക്കെ എത്രയോ ഭേദം

കുതിരവട്ടന്‍ :: kuthiravattan said...

ബൂലോകത്ത്‌ പരസ്യമായി സംഘപരിവാര്‍ പക്ഷം വെളിപ്പെടുത്തി എഴുതുന്ന കാണാപ്പുറം നകുലന്‍ പോലും കാണിക്കുന്ന അന്വേഷണ മര്യാദ പോലും താങ്കള്‍ ഈ പോസ്റ്റില്‍ കാണിച്ചിട്ടില്ല. നകുലന്‍ എന്ത്‌ വാദമുയര്‍ത്തി പോസ്റ്റ്‌ കൊണ്ടുവരുമ്പോഴും അതിനേയൊക്കെ പ്രഥമ ദൃഷ്ടിയാല്‍ ന്യായികരിക്കത്തക്ക ലിങ്കുകളോ പത്രവാര്‍ത്തകളോ അനുബന്ധ കുറിപ്പുകളോ തരാറുണ്ട്‌.


കൂട്ടത്തില്‍ നകുലനിട്ടൊരു കൊട്ടുകൂടി ഇരിക്കട്ടെ അല്ലേ? :-)

ദേ അവിടെ പ്രഥമ ദൃഷ്ടിയാല്‍ ന്യായികരിക്കത്തക്ക വിധത്തിലുള്ള ഒരു വാദം . ഒന്നു ചൂഴ്ന്നു നോക്കി പറഞ്ഞിരിക്കുന്നത് മുഴുവന്‍ തെറ്റാണെന്ന് സ്ഥാപിച്ചേക്ക്. അന്വേഷണമര്യാദയില്‍ ഏറ്റവും താഴെ നില്‍ക്കുന്നയാളാണല്ലോ നകുലന്‍. ഈസിയായിരിക്കും കിരണിനെ സംബന്ധിച്ചിടത്തോളം.

കിരണ്‍ തോമസ് തോമ്പില്‍ said...

കുതിരവട്ടാ,

കാണാപ്പുറം നകുലനോട്‌ യോജിപ്പുള്ള മേഖലകള്‍ ഉണ്ട്‌. ചങ്ങനാശ്ശേറി സംഭവത്തിലും അതുണ്ട്‌. എന്നാല്‍ രാമസേതു പ്രശ്നം പോലുള്ള സംഭവങ്ങളില്‍ നകുലന്റ പോസ്റ്റുകളോട്‌ വിയോജിപ്പും പ്രകടിപ്പിച്ചിട്റ്റുണ്ട്‌. ഇവിടെ വിഷയം അതല്ലല്ലോ. എന്നെ സംഘപരിവാറുകാരന്‍ എന്ന മുന്‍വിധിയോടെ വിലയിരുത്തരുതേ എന്ന് വിലപക്കുന്ന നന്ദുവിനേക്കാള്‍ നന്ദുവിനേക്കാള്‍ എത്രയോ ഉത്തരവാദിത്ത പൂര്‍ണ്ണമായാണ്‌ നകുലന്‍ വാദങ്ങള്‍ ഉന്നയിക്കാര്‍. അത്‌ നകുലനേ കുത്താന്‍ പറഞ്ഞതൊന്നും അല്ല. നകുലന്‍ ഉന്നയിക്കുന്ന വസ്തുത വിരുദ്ധമായ ഒരു പോസ്റ്റില്‍ പോലും പ്രഥമ ദൃഷ്ടിയാല്‍ നമുക്ക്‌ ന്യായം തോന്നും. അതുകൊണ്ട്‌ തന്നെ നകുലനോട്‌ സംവാദത്തില്‍ ഏര്‍പ്പെടാന്‍ കുറച്ചധികം ഹോം വര്‍ക്ക്‌ വേണ്ടി വരും. എന്നാല്‍ ഇവിടെ അതല്ലോ. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയത്‌ മുഴുവന്‍ പെരും കള്ളം. അതില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ മുട്ടാപ്പോക്ക്‌ ന്യായം. നകുലന്‍ അങ്ങനെ അല്ല. നകുലന്‍ സംവാദത്തില്‍ പോലും നിലവാരം പുലര്‍ത്തും എന്ന് മാത്രമല്ല അതില്‍ അദ്ദേഹത്തേക്കൊണ്ട്‌ ആകും പോലും ശക്തമായി മറുപടികള്‍ പറയുകയും ചെയ്യും. ഞാന്‍ ബഹുമാനിക്കുന്ന ബ്ലോഗറാണ്‌ കാണാപ്പുറം നകുലന്‍ ദയവ്‌ ചെയ്ത്‌ ഞങ്ങളെ തമ്മില്‍ അടിപ്പിക്കരുതേ. ഇവിടെ വിഷയം ഞാനും നന്ദുവും മാത്രം. നകുലന്‍ വെറും ഓഫ്‌ ടൊപ്പിക്ക്‌.

നന്ദു said...

ശ്രീ കിരണ്,
താങ്കള്‍ പറയുന്ന ജേണലിസത്തിന്റെ ബാലപാഠമായ 5W & 1H പാലിക്കപ്പെടാന്‍ ഇത് ആധികാരികമായ ഒരു വാര്‍ത്താ റിപ്പോറ്ട്ടിംഗ് ആയിരുന്നില്ല.

"ഒരു തിരുവനന്തപുരത്തു കാരന്‍ എന്നതിലുപരി ഹൈന്ദവവിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ ഇതു ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. കാരണം ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ ആരാധനാലയങ്ങളോടുള്ള പല നടപടികളും അത്തരത്തിലായതുകൊണ്ട് തന്നെ"

ഇതായിരുന്നു ഞാനവിടെ പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ ആരാധനാലയങ്ങളോടൂള്ള അടുത്ത കാലത്തെ സമീപനത്തിന്റെ വെളിച്ചത്തില്‍ നിയമകാര്യസെക്രട്ടറിയുടെ റിപ്പോറ്ട്ട് കണ്ടപ്പോള്‍ ഒരു ശരാശരി ഹിന്ദുവിന്റെ മനസ്സിലെ ആശങ്കകളാണ് ഞാനിവിടെ പോസ്റ്റാക്കിയത്. അതിന്റെ തെളിവുകളും കോടതി രേഖകളും ഒന്നും ഹാജരാക്കാനായില്ല എന്നതു ശരിതന്നെ.

സര്‍ക്കാര്‍ നേരത്തെ ഏതെങ്കിലും ക്ഷേത്രങ്ങള്‍ ഇടിച്ചു നിരത്തി എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അതിനും മടിയുണ്ടാവില്ല എന്നു ചൂണ്ടിക്കാട്ടിയതെയുള്ളു. കാരണം വിശ്വാസമില്ലാത്തവരുടെ കൈകളില്‍ എത്ര മാത്രം സുരക്ഷിതമായി ഇതു നടന്നു പോകും എന്ന ആശങ്ക തന്നെ കാരണം.

തീര്‍ച്ചയായും എന്റെ ചോദ്യം ശരിയാണെന്നു തന്നെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. നാനാജാതി മതസ്ഥര്‍ ഒന്നിച്ച് വര്‍ത്തിക്കുന്ന നമ്മുടെ നാട്ടില്‍ എന്തിനാണ് ഹിന്ദു ദൈവങ്ങളോടു മാത്രം സര്‍ക്കാരിന് ഈ പൂതി (ഒരു സര്‍ക്കാരിനെ മാത്രം ഇതില്‍ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല) മറ്റ് ആരാധനാലയങ്ങളുടെ വരുമാനവും ശ്രോതസും സര്‍ക്കാരിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ എന്ത് കൊണ്ട് മടിക്കുന്നു?. ഇതു വര്‍ഗ്ഗീയ വികാരം ഇളക്കിവിടാനല്ല മറിച്ച് പൊതുവായി ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചോദ്യമാണ്.

ഞാന്‍ താങ്കളോട് ചോദിച്ചിരുന്നു എന്റെ ഇന്നോളം ഉള്ള പോസ്റ്റുകളില്‍ ഏതിലാണ് വര്‍ഗ്ഗീയത കുത്തി നിറച്ചിട്ടുള്ളതെന്ന് കാണിച്ചു തരണം എന്ന് (താജ് മഹലിനെക്കുറിഛ് എഴുതിയ ഒരു പോസ്റ്റ് ഒഴികെ) എന്റെ പൊയ് മുഖം എന്താണെന്ന് താങ്കള്‍ വ്യക്തമാക്കണം. ഹൈന്ദവതയില്‍ അടിയുറച്ച് വിശ്വസിക്കുന്നതോ? .

ജീവിച്ച ഈ കാലമത്രയും ഒറ്റ മുഖമേ എനിക്കുള്ളു പൊയ്മുഖങ്ങള്‍ അണിയാന്‍ ഞാന്‍ ശീലിച്ചിട്ടില്ല. എന്റെ മനസ്സിലെ ആശങ്കകള്‍ മാത്രമെ ഞാനിവിടെ എഴുതിയിട്ടുള്ളു.

കിരണ്‍ തോമസ് തോമ്പില്‍ said...

നന്ദൂ

5WH പുലര്‍ത്തേണ്ട ഒന്നല്ല ഈ പോസ്റ്റ്‌ എത്‌ വെറും മൃദുല വികാരിയായ ഒരു ഹിന്ദുവിന്റ പ്രതികരണമാണ്‌ എന്നൊക്ക്‌ വ്യാഖ്യാനിച്ചാല്‍ ഞാന്‍ എന്ത്‌ പറയാനാണ്‌. വികാരം പ്രകടിപ്പിക്കുന്നത്‌ ആരാണ്‌ എന്നത്‌ പ്രസക്തമല്ലേ എന്നാണ്‌ എന്റ ചോദ്യം.

നന്ദു പറയുന്നു നിയമ സെക്രട്ടറിയുടെ കുറിപ്പ്‌ കണ്ട വികാരത്തില്‍ പറഞ്ഞ കാര്യങ്ങളാണ്‌ എന്ന്. എന്നാല്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്ത പത്രവാര്‍ത്ത തന്നെ പറയുന്നു സര്‍ക്കാരിന്‌ ( അല്ല ദേവസം ബോര്‍ഫിന്‌) ഇപ്പോള്‍ ഇത്‌ ഏറ്റെടുക്കാന്‍ പരിപാടി ഇല്ല കാരണം ഇപ്പോള്‍ ഉള്ള ക്ഷേത്രങ്ങള്‍ തന്നെ നല്ലരീതിയില്‍ നടത്താന്‍ കഴിയാതെ വന്നതിനാല്‍ മറ്റൊരു ബോഡിയെ നിയമിക്കുന്ന കാര്യം പരിഗണിക്കും എന്നാണ്‌. അപ്പോള്‍ സര്‍ക്കാര്‍ പരാതിപ്പെട്ടിട്ടോന്നുമല്ല കോടതി വിധി ഉണ്ടായതിന്റ അടുത്ത നടപടി എന്ന നിലയിലാണ്‌ ഇത്‌ ചെയ്തത്‌.

ഇതിനെ നന്ദു വ്യഖ്യാനിച്ചത്‌ ഇപ്പോഴും വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്‌ ഹിന്ദു ആരാധനാലയങ്ങള്‍ പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന രീതിയിലാണ്‌. അത്‌ മാത്രവുമല്ല മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ എന്തുകൊണ്ട്‌ പിടിക്കുന്നില്ല എന്നും നന്ദൂ ചോദിച്ച്‌ കൊണ്ടെ ഇരിക്കുന്നു. എന്തുകൊണ്ടാണ്‌ ദേവസം ബോര്‍ഡുകള്‍ വന്നതെന്നും ദേവസം ബോര്‍ഡ്‌ പോലെ വഖഫ്‌ ബോര്‍ഡ്‌ ഉണ്ടെന്നും യാക്കോബായ ഓര്‍ത്തഡോക്സ്‌ തര്‍ക്കങ്ങളില്‍ കോടതി വിധികള്‍ നടപ്പിലാക്കാറുണ്ടെന്നുമൊക്കെ വളരെ വ്യക്തമായി ഞങ്ങള്‍ പലരും സ്ഥാപിച്ചിട്ടും നന്ദൂ ഇപ്പോഴും ഇതേ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് മാത്രമല്ല. അത്‌ തന്നെ വീണ്ടും വിണ്ടും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനസിലായിട്ടും മനസിലായില്ല എന്ന് നടിച്ച്‌ വീണ്ടും അതേ നുണകള്‍ ആവര്‍ത്തിച്ചാലും അത്‌ ഏത്‌ കൊട്ടിഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ പേരിലായാലും തെറ്റ്‌ തെറ്റാണ്‌. ദയവായി ഇനിയെങ്കിലും ഈ വിഷയത്തില്‍ 5WH ഉപയോഗിക്കുക. ഒന്നു കൂടി മനസിരുത്തി പോസ്റ്റുകളും കമന്റുകളും വായിക്കുക. അപ്പോള്‍ എല്ലാം വ്യക്തമാകും. വേദനിപ്പിക്കണം എന്ന് എനിക്ക്‌ ഉദ്ദ്യേശമില്ല. പക്ഷെ വസ്തുതകള്‍ വസ്തുതകളാണ്‌ മറക്കരുത്‌ 5WH just remember that

മത്തായി said...

കമന്റിലൂടെ പലരും പറഞ്ഞകാര്യങ്ങള്‍ നന്ദു നല്ലപോലെ കണ്ണടച്ചു വായിച്ചു മനസിലാക്കി എന്നു തോന്നുന്നു! അതുകൊണ്ട് സുഹൃത്തുക്കളേ, എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും... കമന്റ് എഴുതിയവരുടെ ഐപി, പ്രായം, ജാതി ഒക്കെ നല്ലപോലെ അനലൈസ് ചെയ്ത ഈ ദേഹം, അതൊക്കെ വായിച്ചിരുന്നെങ്കില്‍ എന്തു നല്ലതായിരുന്നു. പക്ഷേ മൊത്തം വെറുതെയായിപ്പോയിട്ടില്ല, ഇമ്മാതിരി ലേഖനങ്ങള്‍ക്കു ഒപ്പിടാറുള്ള സ്ഥിരം കുറ്റികള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല.

സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല, ദേവസ്വംബോര്‍ഡ് അങ്ങനെചെയ്യുന്നതിന് ചരിത്രപരമായ ചിലകാരണങ്ങള്‍ ഉണ്ട് എന്നീവാദങ്ങള്‍ വന്നപ്പോള്‍ ശരാശരി ഹിന്ദുവായ നന്ദുവിന്റെ മനസിലെ ആശങ്കകള്‍ കുറയുകയോ മറുവാദമുന്നയിക്കുകയോ ചെയ്യേണ്ടതായിരുന്നു. ഒന്നുമുണ്ടായില്ല, അദ്ദേഹം ആശങ്കകള്‍ ഒന്നുകൂടി തേച്ചുമിനുക്കിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും ഇടിച്ചുപൊളിക്കുകയും ഒക്കെച്ചെയ്യുമെന്നുള്ള ശുഭപ്രതീക്ഷയില്‍ സത്യത്തിനു നേരെ പൃഷ്ടം തിരിഞ്ഞു നിന്നു. ഈ വ്യാജ ആരോപണം വീണ്ടും വീണ്ടും ഉന്നയിക്കുന്ന മതരാഷ്ട്രീയക്കാര്‍ക്കൊന്നേ ഉദ്ദേശമുള്ളൂ, ഈ വിഷം പരമാവധി ഷണ്ഡന്മാരുടെ സിരകളിലേക്കു കുത്തിവെക്കുക, വെറുപ്പിന്റെ രാഷ്ട്രീയം നൂറുമേനിയായി വിളയിക്കാന്‍ പിന്നെന്തെളുപ്പം. അതിനു പകരം, സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല എന്നു വന്നാല്‍ എല്ലാം പോയില്ലേ! പത്രംതൂക്കിവില്‍ക്കുന്നവനു പോലും മനസിലാകുന്ന പരമാര്‍ത്ഥങ്ങള്‍ പത്രപ്രവര്‍ത്തകനു മനസിലാവാതെ പോകുന്നതു യാദൃശ്ചികമൊന്നുമല്ല. [ഈ ആരോപണങ്ങള്‍ക്കെല്ലാം വിരുദ്ധമായി, വരുമാനം കുറഞ്ഞ ഇടങ്ങളില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യവും ഉയരാറുണ്ട്, ക്ഷേത്രങ്ങളെ കൊള്ളയടിക്കാനും ഇടിച്ചുപൊളിക്കാനും ഭക്തന്മാര്‍ത്തന്നെ ആവശ്യപ്പെടുന്നു!]

ക്ഷേത്രങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പൊതുമുതല്‍, മന്ത്രിയും ഐഎഎസ്സുകാരുമുള്‍പ്പടെയുള്ള ഒരു വലിയ ഭരണ സംവിധാനം ക്ഷേത്രഭരണംപോലെ പ്രത്യുല്പാദനപരമല്ലാത്ത ഒന്നിനായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതിലെ അനീതി, ഇവയെപ്പറ്റി ലവന്മാര്‍ക്കും ലിവന്മാര്‍ക്കും ബോധോധയമുണ്ടാകുന്നതു വരെ ഇതു ഹിന്ദുക്കളുടെ നീറുന്ന പ്രശ്നമായിരിക്കും. അതുവരെ, കുമ്മനം മുതല്‍ നന്ദുവരെയുള്ളവര്‍ പലരെയും ഈ രീതിയില്‍ ഉണര്‍ത്തിക്കൊണ്ടിരിക്കും.

സൂര്യകാന്തി said...

പലപ്പോഴും തോന്നാറുണ്ട് നമ്മള് വള്രെ അപകടകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന്......
അപകടകരമായ പോസ്റ്റ്, പല കമന്റുകളും അതിനേക്കാള് അപകടകരമായവ...

കുടുംബംകലക്കി said...

“ശ്രീപത്മനാഭനെ ഒരിക്കലെങ്കിലും വണങ്ങാത്ത അനന്തപുരിക്കാരുണ്ടാവുമെന്നു തോന്നുന്നില്ല.“ എന്ന പ്രസ്താവം തെറ്റാണ്. തിരുവനന്തപുരത്തുകാര്‍ പൊതുവെ പോകാത്ത മൂന്നു സ്ഥലങ്ങളിലൊന്നാണിത്. മ്യൂസിയം, കോവളം എന്നിവയാണ് മറ്റുള്ളവ. മൂന്നിടത്തും പോയിട്ടുള്ള പത്തുപേരെ കണ്ടെത്താന്‍ പറ്റുമോ, നന്ദുവിന്?

പുരുഷന്മാര്‍ ഉടുപ്പ് (shirt) ധരിക്കരുതെന്നും മുണ്ടേ ഉടുക്കാന്‍ പാടുള്ളൂവെന്നുമൊക്കെ നിബന്ധന വച്ചാല്‍ എന്നെപ്പോലെ (വിരി)മാറുകാട്ടുവാന്‍ വിമുഖതയുള്ളവര്‍ എന്തു ചെയ്യും?

മൊത്തത്തില്‍ നല്ലൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ നന്ദുവിനു നന്ദി.

JagguDaada said...

വളരെ സൂക്ഷിച്ചു കൈകാര്യം ചെയേണ്ട കാര്യമാണിത്.
ഗവ: ഭരണത്തില്‍ ഇരിക്കുന്ന ഒരു ക്ഷേത്രവും നന്നായി നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. ഗവ: പിനിയലുകളും ദേവസ്വം ബോര്‍ഡ് മൊതലാളിമാരും ചേര്ന്നു പങ്കിട്ടെടുക്കുകയാണ് ഇതെല്ലാം . ദൈവത്തിന്റെ പേരും പറഞ്ഞു വിശ്വാസികളെ വഞ്ചിച്ചു കിട്ടുന്ന പണം കള്ളന്മാര്‍ പങ്കുവയ്ക്കുന്നു എന്ന് തന്നെ പറയാം.

രണ്ടു രീതിയില്‍ ഈ പ്രശ്നം പരിഹരിക്കാം . യാതസ്ഥികമായി പറഞ്ഞാല്‍ ക്ഷേത്രം ഇപ്പോള്‍ നടക്കുന്ന പോലെ തുടരട്ടെ. സര്‍ക്കാരിനും കോടതിക്കും അവരുടെ പണി നോക്കാം. ഇവിടെ ഇതിലും വലിയ നൂറുകണക്കിന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കിടക്കുമ്പോള്‍, എന്തിനാണ് ആരാധനാലയങ്ങളുടെ മേല്‍ കുതിര കേറുന്നത്? ഗവ: ആണെന്കില്‍ ദൈവ വിരോധത്തിനും യുക്തിവാദത്തിനും സ്തുതി പാടുന്ന പ്രസ്ഥാനത്തിന്റെ വ്യക്താക്കള്‍ ആയ സ്ഥിതിക്ക് അവര്‍ക്ക് ഇതിലും നല്ല പണികള്‍ വേറെ ഇല്ലേ? കോടതികളെ പറ്റി പറയാതെ ഇരിക്കുന്നതാണ് ഭേദം. ഈ വക്കെലന്മാരും ജഡ്ജിമാരും ഒക്കെ ആരാണ്? ഇവിടെ കവലയില്‍ വായിനോക്കി തെക്കു വടക്കു രാഷ്ട്രീയം കളിച്ചു നടന്ന ആളുകള്‍ അല്ലെ? അല്ലാതെ നിയമ ദേവതയുടെ കൊട്ടാരത്തില്‍ ജെനിച്ചു വളര്ന്നു നീതി ന്യായം നിക്ഷ്പക്ഷമായി നടപ്പില്‍ ആക്കുന്നവര്‍ ഒന്നുമല്ലല്ലോ? എല്ലാ തരത്തിലുള്ള പ്രചോദനങ്ങള്‍ക്കും വശംവതരകുന്ന ഒരു സാധാരണ മനുഷ്യനായെ അവരെയും കാണാന്‍ സാധിക്കൂ . ഇതിന് ബാലി ചേട്ടന്റെ ഒരു ഉദാഹരണം തന്നെ മതി. സ്വാശ്രയക്കാരുടെ കൂടെ ഇരുന്നു മൃഷ്ടാന്ന ഭോജനം കഴിക്കുന്ന മാന്യ ദേഹത്തിന്റെ വരന പോസ്ടരുകള്‍ പലടതും ഒട്ടിച്ചു വെച്ചിരുന്നല്ലോ..

അടുത്തത്, ഇനി ഈ ആരാധനാലയങ്ങള്‍ ഒന്നും തന്നെ വേണ്ട എന്നൊരു നിയമം കൊണ്ടു വന്നു എല്ലാം ഇടിച്ച് പൊളിച്ചു പൊതു ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഷോപ്പിങ്ങ് സെന്റെരോ പാര്‍ക്കോ ഒക്കെ ഉണ്ടാക്കാക്കുക.

പിന്നെ ജഗ്ഗുവിന്റെ ഒരു സംശയം കൂടെ ഉണ്ടേ. നമ്മുടെ സിറ്റിയുടെ ഹൃദയത്തില്‍ സ്ഥിതി ചെയുന്ന ( പാളയം ) ഒരു മുസ്ലിം പള്ളിയും ഒരു ക്രിസ്ത്യന്‍ പള്ളിയും ഉണ്ടല്ലോ? റോഡിനു വീതി ഒരുപാടു വേണ്ട സ്ഥലം ആണ്, അതുമല്ല സിറ്റിയുടെ കണ്ണായ സ്ഥലവുമാണ്‌. ഷോപ്പിങ്ങ് സെന്റെരും ഫോറം പോലെ ഉള്ള മാളുകളും പണിയാന്‍ പറ്റിയ ഇതു പോലെ ഒരു സ്ഥലം സിറ്റിയില്‍ ഇല്ല. അതില്‍ ഏതെങ്കിലും ഒന്നു കൈ വെക്കാമോ ? അവിടെ കിട്ടുന്ന ഫണ്ട് ഇന്റെ കണക്കു എടുക്കാനോ എങ്ങോട്റെലും മാറ്റണോ ഈ പറഞ്ഞ ഗവണ്മെന്റിനും കോടതിക്കും കഴിയുമോ? മുട്ട് വിറയ്ക്കും...വെവരം അറിയും...

Thiruvallabhan said...

സത്യത്തിൽ നമ്മുടെ പ്രബുദ്ധകേരളത്തിൽ ബ്ലോഗന്മാരേപ്പോലെ ക്രീമിലേയറിൽ ഇത്രയും സങ്കുചിതന്മാരുണ്ടാവും എന്നത്‌ കഷ്ടാൽ കഷ്ടം.
പണ്ട്‌ (1980ൽ)ചെങ്ങന്നൂർ മഹാദേവ ക്ഷേത്രമതിലിൽ ജനാധിപത്യം തുലയട്ടെ തിരുവതാംകൂർ രാജാവ്‌ നീണാൾ വാഴട്ടെ എന്ന ഒരു ചുവരെഴുത്തു കണ്ടത്‌ ഓർക്കുന്നു.
തിരുവതാംകൂർ രാജവംശം നടത്തിയ കൊള്ളരുതാഴികകൾ പുസ്തകങ്ങളാക്കിയാൽ വാല്യങ്ങൾ വരു ം. പക്ഷേ രാജഭക്തർ ഗുണം മുഴുവൻ രാജാവിനും ദോഷമെല്ലാം ദളവാക്കും പതിച്ചു നൽകി ഭക്തി തുടർന്നു. ജയന്തൻ നമ്പൂതിരിയും, മാത്തൂത്തരകനും, രാമയ്യനും, സി.പിയും വില്ലന്മാരും രാജാക്കന്മാർ പൊന്നു തമ്പുരാക്കന്മാരുമായി.
ചിലരൊക്കെ പറയുന്ന പദ്മനാഭന്റെ പത്തു ചക്രം രാജാവ്‌ കനിഞ്ഞു നൽകിയതല്ല. മെമ്മോറിയലുകൾ വഴി പിടിച്ചു വാങ്ങിയതാണ്‌.
എത്ര തല്ലു കൊണ്ടാലും യജമാനന്റെ കാലു നക്കുന്ന നായേപ്പോലെ രാജഭക്തൻ വാലാട്ടുന്നു.
തെക്കൻ തിരുവതാംകൂറിൽ പറയനേയും പുലയനേയും കഴുവിലേറ്റിയവർ.
കഴുവേറ്റ്‌ എന്നാൽ എന്താണെന്നറിയാമോ?. തമിഴ്‌ എഴുത്തുകാരൻ ജയകാന്തൻ ഒരിക്കൽ എഴുതി. കഴു എന്നാൽ ചെത്തി കൂർപ്പിച്ച്‌ മിനുസപ്പെടുത്തിയ തെങ്ങിന്റെ അലക്‌. അത്‌ ഒരു തരയിൽ ഉറപിച്ച്‌, കുറ്റവാളിയെ കഴുവിന്മേൽ ഇരുത്തുന്നു. മലദ്വാരരം വഴി അകത്തു കടത്തുന്ന കഴുവിന്മേൽ കുടലു കൊരുത്ത്‌ അലറിവിളിച്ച്‌ ദാഹിച്ചു തൊണ്ട പൊട്ടി നാളുകൾ കൊണ്ട്‌ പ്രതി മരണപ്പെടുന്നു.
തിളച്ച എണ്ണയിൽ കൈമുക്കൽ മുതൽ ആനക്കാലിൽ കെട്ടി വലിച്ചു കീറൽ വരെ മനുഷ്യ പീഢനഗളിൽ റിസർച്ചായിരുന്നു പൊന്നു തമ്പുരാക്കന്മാർക്ക്‌ ഇഷ്ട വിനോദം.
എന്തിന്‌ എട്ടുവീട്ടിൽ പിള്ളമാർക്ക്‌ ശിക്ഷ എന്ന പേരിൽ തിരുവതാംകൂറിലെ നിവർന്നു നിന്ന നായർ തറവാടുകൾ കുളം തോണ്ടിയവർ. അവരുടെ പെണ്ണുങ്ങളെ തുറയേറ്റിയവർ. അവരുടെ കുഞ്ഞുങ്ങളെ കഴുത്തിൽ കെട്ടിയ കലവുമായി ആരുവാമൊഴിയിൽ കെട്ടി താഴ്ത്തിയവർ.
നമ്മുടെ പൊന്നു തമ്പുരാക്കന്മാർ.

അവർക്കു സ്‌തുതി പാടുക നാം

www.thiruvallabhan.blogspot.com

മൃദുല്‍ രാജ് /\ MRUDULAN said...

ഈ പോസ്റ്റിട്ട നന്ദു ബ്ലോഗ്ഗിങ് നിര്‍ത്തിപ്പോയത് തിരു വല്ലഭന്‍ അറിഞ്ഞില്ല എന്നുണ്ടോ?