Sunday, November 11, 2007

തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി ഒരു പ്രത്യേക അറിയിപ്പ്ഇന്നത്തെ കേരളകൗമുദി വാര്‍ത്ത പി.ഡി.എഫ് ഫയലായി കാണുക.
തിരുവനന്തപുരത്തുകാരായ 2000 ത്തില്‍ക്കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ട്. അതില്‍ പലരും മലയാളം അറിയാമായിരുന്നിട്ടും നമ്മോടൊപ്പം ഇല്ലാത്തവരാണ്. അവരുടെ പ്രൊഫൈലുകള്‍ സൈഡ്ബാറില്‍ തെരയേണ്ടവ എന്ന തലക്കെട്ടോടെ ചേര്‍ത്തിട്ടുള്ളതാകുന്നു. അവരില്‍ താല്പര്യമുള്ളവരെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ചുമതല നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. അതിനാല്‍ അവരുടെ പ്രൊഫൈലുകളില്‍ കമെന്റുകള്‍ രേഖപ്പെടുത്തിയോ മെയിലുകള്‍ അയച്ചോ അവര്‍ക്കുകൂടി സഹകരിക്കുവാന്‍ അവസരം ലഭ്യമാക്കണം എന്നും പ്രസതുത വിഷയത്തില്‍ തിരുവനന്തപുരത്തുകാരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്തതായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന "ബ്ലോഗേഴ്സ് കാമ്പ് -2008" ആംഗലേയത്തില്‍ ബ്ലോഗ് ചെയ്യുന്നവരെക്കൂടി ഉള്‍പ്പെടുത്തി സാങ്കേതികജ്ഞാനം കൂടി കൈമാറുന്ന വിപുലമായ ഒരു പരിപാടിയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
Join: Trivandrum Bloggers Group

Saturday, November 10, 2007

ഇന്ന് തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ്

തിരുവനന്തപുരം ബ്ലോഗേഴ്സ് 9 നും 9.15 ഇടയില്‍ മസ്കറ്റ് ഹോട്ടലിന് മുന്‍വശം ഒത്തുചേരുന്നു.


ഇന്‍ഡ്യന്‍ സമയം 9.30 മുതല്‍ അങ്കിളിന്റെ വീട്ടില്‍ നിന്നുള്ള വിശേഷങ്ങള്‍ക്കായി വീണ്ടും വരിക.

പങ്കെടുക്കുന്നവര്‍ക്കും മീറ്റ് വിശേഷങ്ങള്‍ ആരായുന്നവര്‍ക്കും ഈ പോസ്റ്റിലേക്ക് സ്വാഗതം.മീറ്റില്‍ പങ്കെടുത്തവര്‍:നില്‍ക്കുന്നവര്‍ ഇടത്തു നിന്നും- രഞ്ജിത്ത് (കേരളാ ഫാര്‍മറുടെ മകന്‍), ഡോ. സുജയ്, പ്രതീഷ്(ഞാന്‍), സന്തോഷ്(പൊന്നമ്പലം), ആദര്‍ശ്, രാജേഷ് ചന്ദ്രന്‍, ആ‍ന്റണി ബോബന്‍(ആന്റ്), ഹരികുമാര്‍ (ഹാകു). ഇരിക്കുന്നവര്‍- അങ്കിള്‍, കേരളാ ഫാര്‍മര്‍.

പ്രിന്‍സ്

Friday, November 09, 2007

ആശംസകള്‍

ചെന്നെയില്‍ ആയതിനാല്‍ കൂടുവാന്‍ കഴിയുന്നില്ല.
എല്ലാ ഭാവുകങ്ങളും!
മീറ്റിന്റെ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം ബ്ലോഗേര്‍സ്‌ മീറ്റ്‌ - നവംബര്‍ 10 ന്


നാളത്തെ ബ്ലോഗേര്‍സ്‌ മീറ്റിന്റെ വിശദ വിവരങ്ങള്‍ ഇന്നത്തെ കേരളകൌമുദിയുടെ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരള കൌമുദിക്ക്‌ നന്ദി.

വരാമെന്നേറ്റിട്ടുള്ളവര്‍ കേരളാ ഫാര്‍മാറെയോ, അങ്കിളിനേയോ ബന്ധപ്പെടേണ്ടതാണ്.

സ്വന്തവാഹനം കൊണ്ടുവരാത്തവര്‍ യൂണിവേര്‍സിറ്റി സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റില്‍ (മാസ്കറ്റ് ഹോട്ടലിന് മുന്‍ വശം) 9.15 ന് മുമ്പ്‌ വന്നു ചേരേണ്ടതാണ്.
നിങ്ങള്‍ക്ക്‌ വേണ്ടി, മാരുതി സെന്‍ KL 01 P 978 അവിടെ എത്തുന്നതായിരിക്കും. - അങ്കിള്‍.
മറ്റൊരു വാഹനം, മാരുതി സെന്‍ KL 01 H 8062 ഉണ്ടായിരിക്കുന്നതാണ്. - കേരളഫാര്‍മര്‍

Tuesday, October 30, 2007

തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് 2007 നവംബര്‍ 10 ന്

ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ മാത്രമല്ല വായനക്കാര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുക. അതിലേയ്ക്കായി കമെന്റുകള്‍ രേഖപ്പെടുത്തുക.
സമയം- രാവിലെ 9.30 ന് സ്ഥലം- അങ്കിളിന്റെ വീട് ഒത്തുചേരല്‍- 9 മണിമുതല്‍ 9.15 മണിവരെ മസ്കറ്റ് ഹോട്ടലിന് സമീപം ട്രാന്‍സ്പോര്‍ട്ട്- വാഹന സൗകര്യം ഏര്‍പ്പാടാക്കുന്നതാണ്
ബന്ധപ്പെടല്‍- കേരളഫാര്‍മര്‍ 9495983033 അങ്കിള്‍
9349460822
അറിയിപ്പ്- പങ്കെടുക്കുന്നവര്‍ വെള്ളിയാഴ്ച മേല്‍ക്കാണുന്ന നമ്പരില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ബന്ധപ്പെടേണ്ടതാണ്.

പങ്കെടുക്കുന്നവര്‍
 1. പൊന്നമ്പലം
 2. കേരളഫാര്‍മര്‍
 3. അങ്കിള്‍
 4. രാജിചന്ദ്രശേഖര്‍
 5. ഞാന്‍
 6. ഉറുമ്പ് /ANT
 7. വി.കെ.ആദര്‍ശ്
 8. ഏറനാടന്‍
 9. സുകുമാരപുത്രന്‍
 10. വക്രബുദ്ധി
 11. Hari Kumar
 12. കുട്ടു |kuttu
 13. ശിവകുമാര്‍ ആര്‍.പി
 14. അനാമി
 15. PRINSON
ബന്ധപ്പെടുക- 9495983033 (കേരളഫാര്‍മര്‍), 9349460822 (അങ്കിള്‍)
ഈ ബ്ലോഗില്‍ ആശംസകള്‍ നേര്‍ന്നവരോടും തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് വിജയകരമായി നടത്തുവാന്‍ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചവരോടും ഇനിയും പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും തയ്യാറാകുന്നവരോടും തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ഓരോ കമെന്റിനും മറുപടി ഇടുന്നതിന് പകരമായി ഈ വരികള്‍ പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.
Join:- തിരുവനന്തപുരം ഓര്‍ക്കൂട്ട് കമ്യൂണിറ്റി

Monday, October 29, 2007

രാവിലെ എന്താ പരിപാടി?

തിരുവനന്തപുരത്തെ ബൂലോകരെ,

എല്ലാരും ഉറക്കമാണോ? ഏണ്ണീരപ്പികളേ...

നവമ്പര്‍ 10 ആം തിയ്യതി രാവിലെ ഒരു തിരുവനന്തപുരം മീറ്റ് സംഘടിപ്പിച്ചാല്‍ ആരൊക്കെ വരും ആരൊക്കെ വരൂല്ല?

അഭിപ്രായങ്ങള്‍ പറയൂ...