Saturday, November 11, 2006

മീറ്റില്‍ പങ്കെടുക്കുവാന്‍ ആളെ ആവശ്യമുണ്ട്‌

വലിയ ഒരു ടെക്നോപാര്‍ക്ക്‌ തന്നെ തിരുവനന്തപുരത്തുണ്ട്‌. എന്നിട്ടും ഒരു ബ്ലോഗേഴ്‌സ്‌ മീറ്റ്‌ നടക്കാത്തതില്‍ ഖേദമുണ്ട്‌ . തിരിവനന്തപുരത്തുകാരായ അനിലും,കലേഷും, കുമാറും മറ്റുസ്ഥലങ്ങളില്‍ മീറ്റ്‌ നടത്തുന്നതിന്റെ തെരക്കിലുമാണ്.
ആരെങ്കിലും തയ്യാറാണെങ്കില്‍ അറിയിക്കുക.

ഫോണ്‍: 04712283033 മോബൈല്‍: 9447183033
സ്കൈപ്പ്‌ Add Skype Contact: keralafarmer

അംഗമാകുവാന്‍: chandrasekharan.nairഅറ്റ്‌gmailഡോട്com എന്ന വിലാസത്തില്‍ കത്തയക്കുക.

45 comments:

കേരളഫാർമർ/keralafarmer said...

തിരുവനന്തപുരത്തുകാര്‍ക്ക്‌ സ്വാഗതം

dotcompals said...

nJAAN THIRUVANATHAPURATHU KARAN ALLA. PALAKAADANAANU.. CAN I JOIN?

കേരളഫാർമർ/keralafarmer said...

പ്രശാന്തെ ധൈര്യമായും വന്നോളു. തിരുവനന്തപുരം വരെ വരാന്‍ തയ്യാറായാല്‍ മാത്രം മതി.

അലിഫ് /alif said...

ഞാന്‍ നവം. 19 മുതല്‍ ഡിസം. 16 വരെ നാട്ടിലുണ്ടാകും.(ഡിസം. 8 മുതല്‍ 16 വരെ ഫിലിം ഫെസ്റ്റിവലും) ഈ സമയത്തേക്കെപ്പോ ഴെങ്കിലുമാണെങ്കില്‍ എനിക്ക് കൂടി പങ്കെടുക്കാമായിരുന്നു.

നൈജീരിയയില്‍ നിന്നും ചെണ്ടക്കാരന്‍

അരവിശിവ. said...

തിരുവനന്തപുരത്തുകാരനല്ല..പക്ഷേ ബ്ലോഗെഴുതുന്നത് തിരുവനന്തപുരത്തെക്കുറിച്ചാണ്..ഡിസംബര്‍ 4-നും 10-നും ഇടയ്ക്കായാല്‍ ചിലപ്പോള്‍ പങ്കെടുക്കുവാന്‍ പറ്റിയേക്കും...

തണുപ്പന്‍ said...

ചന്ദ്രേട്ടാ, മീറ്റ് നടത്താനാളില്ലാത്തവരുടെ വിഷമം എനിക്ക് മനസ്സിലാകും. പങ്കെടുക്കാന്‍ പറ്റില്ലെങ്കിലും മനസ്സ് കൊണ്ട് ഞാന്‍ ചന്ദ്രേട്ടന്‍റെ കൂടെയുണ്ടാകും. അല്ലാതെ കൊച്ചിക്കാരുടേയു യൂ ഏ ഈ ക്കാരുടേം കൂടെയല്ല.

അനംഗാരി said...

ചന്ദ്രേട്ടാ, ജനുവരിയിലാണെങ്കില്‍ ഞാന്‍ വരും. ഞാന്‍ പങ്കെടുക്കുകയും ചെയ്യും.

anwer said...

ചന്ദ്രേട്ടാ...എനിക്കും പങ്കെടുക്കണമെന്നുണ്ട്...പക്ഷേ..ഞാന്‍ ഇനി ഫെബ്രുവരിയിലേ നാട്ടില്‍ വരൂ...ആ സമയത്താണങ്കില്‍....

കലേഷ്‌ കുമാര്‍ said...

ചന്ദ്രേട്ടാ‍, നിസ്സഹായനാണ് ഞാന്‍!
എപ്പഴേലും നാട്ടില്‍ വരുമ്പോള്‍ നമ്മുക്ക്തമ്മില്‍ മീറ്റാം!

subhadram said...

വീണ എന്ന തിരുവനന്തപുരത്തുകാരി മീറ്റാന്‍ എത്തുന്നുണ്ടോ. ഒരൊറ്റ സ്ത്രീ രത്നമായി വരാന്‍ എനിക്ക്‌ താല്‍പര്യമില്ല. ഒന്നുമില്ലേലും എന്റെ ഡ്രെസ്സിനെക്കുറിച്ച്‌ ഒരു കമന്റേലും പറയാന്‍ ആരേലും വേണ്ടേ?

കേരളഫാർമർ/keralafarmer said...

ബൂലോഗരെ ഒന്നുമില്ലേല്‍ ഈ ബ്ലോഗുലൂടെ തിരുവനന്തപുരത്തുകാര്‍ക്ക്‌ മീറ്റാന്‍ ഒരവസരം ഉണ്ടാകും വീണ ഒറ്റപ്പെടില്ല ഇനിയും പല സ്ത്രീകളും കടന്നുവരും. കലേഷിനെയും റീമയേയും അനിലിനെയും സുധയെയും തുടങ്ങി പല്രെയും നമുക്കിവിടെ മീറ്റിന് ക്ഷനിക്കാം.
അരവിശിവ, അലിഫ്‌, അനംഗാരി, അന്‍‌വര്‍ നാട്ടില്‍ വരുമ്പോള്‍ അറിയിക്കുക സൌകര്യം കിട്ടിയാല്‍ മീറ്റാം.

പൊന്നപ്പന്‍ - the Alien said...

മടിയനാണ്.
അന്യഗ്രഹ ജീവിയാണ്.
ഇതൊന്നും പ്രശ്നമല്ലെങ്കില്‍ ഞാനും കൂടാം.
കൊച്ചി വരെ പോകാന്‍ വയ്യാത്തതിനാല്‍ അഭിപ്രായം പറയാന്‍ പോലും നിന്നില്ല..
ഇതാവുമ്പോ ഇങ്ങു തിരോന്തോരത്തല്ലേ..

സന്തോഷ് said...

നാട്ടില്‍ വരുമ്പോള്‍ കാണാം എന്ന് പ്രതീക്ഷിക്കാം.

പുഴയോരം said...

തിരൊന്തൊരം ബൂലോകമീറ്റിന്‌ ഭാവുകങ്ങള്‍.. നാട്ടിലുണ്ടെങ്കില്‍ എത്താന്‍ പറ്റുമോ എന്നു നോക്കാം (ഞാന്‍ തിരൊന്തൊരം അല്ലാട്ടൊ) ഞങ്ങടെ ദില്ലിക്കാരന്‍ ബിജോയ്‌ മോഹനെ ഒന്നു മുട്ടി നോക്ക്‌.. ചെലപ്പൊ ഒരു മൂന്ന് ഹാജര്‍ ഒപ്പിക്കാന്‍ പറ്റുമായിരിക്കും.

മഴത്തുള്ളി said...

ചന്ദ്രേട്ടാ, മീറ്റിനൊക്കെ വരാന്‍ എല്ലാവരും തയ്യാറാവും. ആദ്യം തന്നെ എല്ലാവരേയും ഒന്ന് ഹാജര്‍ വപ്പിച്ചു നോക്കൂ. അപ്പോഴറീയാമല്ലോ.

പിന്നെ ഇവിടെ ഞങ്ങള്‍ 2-3 പേരെ ഉണ്ടായിരുന്നു എന്റെ അറിവില്‍ ബ്ലോഗ്ഗേഴ്സ്. എത്ര പെട്ടെന്നാ അത് 11 പേരുടെ ഒരു മീറ്റിന് ഇടയാക്കിയത്. വെറും 2-3 ആഴ്ചകള്‍.

ചന്ദ്രേട്ടാ ആ നീല ഷര്‍ട്ട് ഞാനാ. മഴത്തുള്ളി. ;) ചാറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഇവിടെ കമന്റിടുകയായിരുന്നു.

kumar © said...

ചന്ദ്രേട്ടാ, കാര്യങ്ങള്‍ നടക്കട്ടെ. സൌകര്യപ്രദമായ ദിവസം ആണെങ്കില്‍ തീര്‍ച്ചയായും വന്നു പങ്കെടുക്കാന്‍ താല്പര്യമുണ്ട്. (പക്ഷെ ഉറപ്പില്ല.)

മഞ്ഞുതുള്ളി said...

ഇതെന്താ.. എല്ലാ മലയാളികളും അവിടെയൂം ഇവിടെയും പോയി സംസ്ഥാന തലസ്ഥാന നഗരിയില്‍ ഒരു മീറ്റ് അല്ലെങ്കില്‍ ഒരു ഈറ്റ് നടത്താന്‍ ആരുമില്ലേ?

മിനിമം ഒരു അരിയുണ്ട് ഈറ്റ് എങ്കിലും നടത്തൂ..

മഴത്തുള്ളി said...

മഞ്ഞുതുള്ളീ

അരിയുണ്ട മീറ്റ് അരിയുണ്ട മീറ്റ് എന്നെപ്പോഴും പറയുന്നതെന്താ ;)

ഉം. നടക്കട്ടെ നടക്കട്ടെ.... :)

മഞ്ഞുതുള്ളി said...

അയ്യോ.. ക്ഷമി മഴത്തുള്ളീ, അരിയുണ്ട തിന്ന് ആര്‍ക്കും മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല എന്ന് കമന്‍റ് വായിച്ചതു കൊണ്ട് എഴുതിപ്പോയതാ.. എന്തായാലും അത് ഇവിടെ ഒരു ചര്‍ച്ചാ വിഷയമാക്കണ്ട. തിരുവനന്തപുരത്തുകാര്‍ പ്രശ്നമാക്കും.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പുഴയോരം പറഞ്ഞപോലെ 3 ഹാജര്‍. ഇനി എന്നാണ്‌ തിരോന്തോരത്ത്‌ വരാന്‍ കഴിയുക എന്നറിയില്ല. അടുത്ത ഏപ്രിലില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌.

ഓ.... ദില്ലി മീറ്റില്‍ അരിയുണ്ട കൊണ്ടുവന്നതില്‍ എന്തൊക്കെകേക്കണം. തിരുവനന്തം മീറ്റില്‍ ആരെതിര്‍ത്താലും ഒരു ലോഡ്‌ അരിയുണ്ട ഞാന്‍ ഇറക്കും. തിന്നാമെങ്കില്‍ തിന്നോളൂ......

-ഒരു തിരോന്തോരംകാരന്‍

മഴത്തുള്ളി said...

ബിജോയ്, മഞ്ഞുതുള്ളിക്കൊരു അര ലോഡ് അരിയുണ്ട കൊടുക്കണേ. ;)

.::Anil അനില്‍::. said...

തിരുവന്തരത്ത് മീറ്റ് നടത്തിയാ വര‍ണമെന്നെല്ലാം അത്യാഗ്രഹമുണ്ട്. എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ‍ാ‍ാ...

ikkaas|ഇക്കാസ് said...

തിയ്തി കുറിച്ചോളൂ,
കൊച്ചിക്കാരെ പങ്കെടുപ്പിക്കുമെങ്കില്‍ ഞായറാഴ്ചയാണെങ്കില്‍ നമ്മള്‍ തയ്യാര്‍

കേരളഫാർമർ/keralafarmer said...

തിരക്കില്ല ഏറ്റവും കൂടുതല്‍ ആളെ കിട്ടുവാന്‍ സാധിക്കുന്ന സ്കൂള്‍ വെക്കേഷനായിരിക്കും നല്ലത്‌. ആദ്യം അത്‌ തീരുമാനിക്കൂ. എന്നിട്ട്‌ ഹാജര്‍ വെയ്പ്പിക്കാം. എന്തായാലും അതിനായി ഈ ബ്ലോഗ്‌ ഉപയോഗിക്കാം. ഇക്കസേ കൊച്ചിക്കാരല്ല യു.എസ്‌.എ ക്കാര് വന്നാലും സന്തോഷമേയുള്ളു.

നന്ദു said...

ചന്ദ്രേട്ടാ,
ഇങ്ങനെ ഒരു മീറ്റിനു ധൈര്യമായിട്ടിറങിയതിനു അഭിനന്ദനങ്ങള്‍. ഇങ്ങു ദൂരെയിരുന്നു ആശംസിക്കാനെ കഴിയൂ.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
- നന്ദു. റിയാദ്. സൌദി അറേബ്യ.

സു | Su said...

ചന്ദ്രേട്ടാ, ഞങ്ങളും വരും. :)

ഒന്നുമില്ലെങ്കിലും സുഭദ്രം ധരിക്കുന്ന ഡ്രസ്സിനെപ്പറ്റി രണ്ട് വാക്ക് പറയാമല്ലോ. ;)

ഏറനാടന്‍ said...

തിരുവനന്തപുരം എന്റെ ജീവിതത്തില്‍ വിസ്‌മരിക്കാന്‍ പറ്റാത്ത സ്ഥലമാണ്‌. നൊമ്പരമുണര്‍ത്തുന്ന സ്‌മരണകള്‍ തന്ന പ്രിയനഗരം. എനിക്ക്‌ മറക്കുവാന്‍ കഴിയില്ല അനന്തപുരിയെ! മീറ്റിന്‌ എല്ലാവിധ ആശംസകളും നേരുന്നു.

ചന്ദ്രു said...

ബൂലോഗത്തെ എല്ലാ തിരുവനന്തപുരം നിവാസികള്‍ക്കും,മീറ്റിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

മീറ്റ് ഒരു ഉത്സവമാകട്ടെ എന്നാശംസിക്കുന്നു...

പൊന്നമ്പലം said...

തിയ്യതി, സ്ഥലം, സമയം എന്നിവ ഒരൌ തീരുമാനത്തിലെത്തിക്കൂ‍...! 99% ഞാനുണ്ടാകും!! ഒരു ശതമാനം ഞാന്‍ ചെന്നൈയിലായിരിക്കും!

വൈക്കന്‍... said...

ചന്ദ്രേട്ടാ.. എല്ലാ ഭാവുകങ്ങളും നേരുന്നു. എത്രയും വേഗം ഒരു തീയതി തീരുമാനിക്കൂ. ശേഷം എത്തിച്ചേരാനായി പലര്‍ക്കും ലീവിനെ പറ്റി ധാരണയിലെത്താമല്ലോ?
സാധിക്കുമെങ്കില്‍ ഞങ്ങള്‍ കുറച്ചു കൊച്ചിക്കാരും എത്താം...
സസ്നേഹം.. വൈക്കന്‍

പുഴയോരം said...

ഇഷ്ടം പോലെ ആളായല്ലോ.. ഇനി മുഹൂര്‍ത്തം കുറിച്ചോളു.. വെക്കേഷന്‍ ആവാനൊന്നും നിക്കണ്ട.. വെക്കേഷന് അടുത്ത മീറ്റ് വക്കാം.. ഹാജര്‍ വപ്പ് തുടങ്ങട്ടെ..

കേരളഫാർമർ/keralafarmer said...

ഡിസംബര്‍ 20 നും 30 നും ഇടയ്ക്കുള്ള ഒരു ദിവസം ആയാലോ? ആലോചിക്കുവാന്‍ ധാരാളം സമയം. ഇനിയും ഇക്കാര്യം മറ്റ്‌ തിരുവനന്തൌരം ബ്ലോഗേഴ്‌സും അറിയട്ടെ.

സുഗതരാജ് പലേരി said...

തിരോന്തോരംമീറ്റിന് ഈ കണ്ണൂക്കാരന്‍റെ ആശംസകള്‍.
ചന്ദ്രേട്ടാ മീറ്റ്വച്ച് മീറ്റടിച്ചാഘോഷിക്കൂ, ആര്‍മാദിക്കൂ.

അലിഫ് /alif said...

ചന്ദ്രേട്ടാ, ഞാന്‍ പിണങ്ങും. ഡിസംബര്‍ 15നു മുന്‍പ് ആയിക്കൂടെ..? എന്നാല്‍ ഇപ്പോ തന്നെ ഹാജര്‍..!!
അലിഫ്/നൈജീരിയ

Magu said...

ഡിസംബറിലാണേല്‍ ഞാനുണ്ടാവും.. ഞാന്‍ ഒരു തിരുവനന്തപുരം കാരിയാ.. തിയതി സ്ഥലം ഇവ അറിയിക്കൂ

Deepu said...

when u r planning to organise the meeting, just let me know the time
Rgds

പയ്യന്‍‌ said...

ചന്ദ്രേട്ടാ..

വരാന്‍ പോകുന്ന തിരുവനന്തപുരം മീറ്റിന് എന്റെ ഹാജര്‍ അടക്കം എല്ലാവിധ സഹകരണവും മുന്‍‌കൂറായി വാഗ്ദാനം ചെയ്യുന്നു.

എന്തു ചെയ്യണമെന്ന് ഉപദേശിക്കൂ

ഹലോ 9895702132

പരദേശി said...

ചന്ദ്രേട്ടാ..,
ഞാന്‍ ഡിസംബര്‍ 15 മുതല്‍ തിരുവനന്തപുരത്തുന്ഡാവും..വന്നിട്ടു ബന്ധപ്പെടാം..

സുകുമാരപുത്രന്‍ said...

ഹാവൂ, എന്തൊരാശ്വാസം.. ഞാന്‍ ആകെ വിഷമത്തിലായിരുന്നു, ഇത്രേം വല്യ ടെക്നോപാ‍ാര്‍ക് ഉണ്ടായിട്ടും ഒരൊറ്റ ബ്ലോഗ്ഗറേം കണ്ടില്യാല്ലോ എന്നായിരുന്നു..പക്ഷേ ഇപ്പോ സന്തോഷമായി..മാത്രമല്ല ചാലക്കുടിക്കാരനായിരുന്ന ഞാനിപ്പോള്‍ തിരുവനന്തപുരം കാരനായ വിവരവും അറിയിക്കട്ടെ.. ഞാനിപ്പോള്‍ മ്മടെ എട്ടുവീട്ടില്‍ പിള്ളമാരുടെ നാട്ടിലുണ്ടേ.. ഇങ്ങു കഴക്കൂട്ടത്തുള്ള ടെക്നോപാര്‍ക്കില്‍..
അതോണ്ട് ഇതാ എന്റെ ഒറപ്പുള്ള ഒരു ഹാജര്‍...

Vakkom G Sreekumar said...

ഡിസംബര്‍ മാസത്തില്‍ ഞാന്‍ തിരുവനന്തപുരത്തുണ്ടാവും തീരുമാനം അറിയിക്കുക

Vakkom G Sreekumar said...
This comment has been removed by the author.
Vakkom G Sreekumar said...
This comment has been removed by the author.
കുടുംബംകലക്കി said...

മിണ്ടിയിട്ടുവേണം മണ്ടയടിച്ച് ഗണപതികോവിലിനു മുന്നില്‍ വീഴാന്‍...
(ഇവിടെ ഇപ്പോള്‍ നല്ല മഴ)
:)

ഹരിയണ്ണന്‍@Harilal said...

ഞാ‍ന്‍ ഡിസം‌ബറില്‍ നാട്ടിലെത്തും.അപ്പോഴെങ്ങാനുമൊരു മീറ്റുവച്ചാല്‍ പങ്കെറ്റുക്കാന്‍ സന്തൊഷമെ ഉള്ളൂ..

എന്‍റെ ഗുരുനാഥന്‍ said...

ഒരു നല്ല തുടക്കത്തിന്‍റെ നാന്ദിയാവട്ടെയിത്........ആശംസകള്‍.