Saturday, November 10, 2007

ഇന്ന് തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ്

തിരുവനന്തപുരം ബ്ലോഗേഴ്സ് 9 നും 9.15 ഇടയില്‍ മസ്കറ്റ് ഹോട്ടലിന് മുന്‍വശം ഒത്തുചേരുന്നു.


ഇന്‍ഡ്യന്‍ സമയം 9.30 മുതല്‍ അങ്കിളിന്റെ വീട്ടില്‍ നിന്നുള്ള വിശേഷങ്ങള്‍ക്കായി വീണ്ടും വരിക.

പങ്കെടുക്കുന്നവര്‍ക്കും മീറ്റ് വിശേഷങ്ങള്‍ ആരായുന്നവര്‍ക്കും ഈ പോസ്റ്റിലേക്ക് സ്വാഗതം.



മീറ്റില്‍ പങ്കെടുത്തവര്‍:



നില്‍ക്കുന്നവര്‍ ഇടത്തു നിന്നും- രഞ്ജിത്ത് (കേരളാ ഫാര്‍മറുടെ മകന്‍), ഡോ. സുജയ്, പ്രതീഷ്(ഞാന്‍), സന്തോഷ്(പൊന്നമ്പലം), ആദര്‍ശ്, രാജേഷ് ചന്ദ്രന്‍, ആ‍ന്റണി ബോബന്‍(ആന്റ്), ഹരികുമാര്‍ (ഹാകു). ഇരിക്കുന്നവര്‍- അങ്കിള്‍, കേരളാ ഫാര്‍മര്‍.

പ്രിന്‍സ്

25 comments:

വല്യമ്മായി said...

തിരുവനന്തപുരം മീറ്റിന് ആശംസകള്‍

തറവാടി,വല്യമ്മായി,പച്ചാന,ആജു

കുഞ്ഞന്‍ said...

മീറ്റിന് എല്ലാവിധ ഭാവുകങ്ങള്‍...!

ലൈവ് അപ്ഡേറ്റ് നല്‍കണം....!

Siva said...

I wake up around 10.30 AM and read about the meet in Kerala Kaumudi News Paper, after reaching your blog, its already 11.00 AM. Don't know what the content of the meet & all. Please give me the updates, if possible.

I am from Thiruvananthapuram & my group of blog's main page is http://SivaInfoSystems.blogspot.com

Happy TVPMMEET.blogspot.com :)

തമനു said...

എല്ലാ ആശംസകളും...

അപ്‌ഡേറ്റുകള്‍ ഒന്നുമില്ലേ...?

ദേവന്‍ said...

തിരുവനന്തപുരം മീറ്റിന്‌ എല്ലാ ആശംസകളും.
അപ്പോള്‍ പരിപാടി എവിടെവരെ ആയി? ആരൊക്കെ എത്തി? എന്താ ഇപ്പോ നടക്കുന്നത്?

Anivar said...

ആര്‍ക്കെങ്കിലും ഒന്ന് ഐആര്‍സിയില്‍ അപ്ഡേറ്റ് ചെയ്യാമോ?

അലിഫ് /alif said...

നവംബര്‍ 7 വരെ നാട്ടില്‍ ഉണ്ടായിരുന്നിട്ടും ആദ്യ തിരുവനതപുരം മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ വിഷമം ഉണ്ട്, യാത്ര നീട്ടിവെയ്ക്കാന്‍ ആയില്ല!.
മീറ്റിന്റെ തത്സമയ വിവരങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട്
ആശംസകളോടെ
-അലിഫ് (നൈജീരിയ<-തിരുവനന്തപുരം<-കൊല്ലം ; വേണമെങ്കില്‍ ഇത്തിരി തൃശൂരും..!)

ത്രിശങ്കു / Thrisanku said...

തിരോന്തര‍ത്ത് നിന്നുള്ള വിശേഷങ്ങള്‍ എന്തെല്ലാം. ഹലോ, കേള്‍ക്കുന്നുണ്ടോ? :)

keralafarmer said...

ഇത്ര നേരം വൈദ്യുതി തകരാറ് കാരണം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റിയില്ല.

ചിത്രത്തിന്റെ നടുക്ക് കേരള കൌമുദിയുടെ രാജേഷ് ചന്ദ്രന്‍, വലത്ത് പൊന്നമ്പലം, ഇടത്ത് ആദര്‍ശ്.

എന്തായാലും, ഭക്ഷണം കഴിഞ്ഞു!!

അലിഫ് /alif said...

"തലസ്ഥാനത്തെ ജനങ്ങള്‍ മഴ സഹിക്കണം” എന്ന് മുഖ്യമന്ത്രി പറയുന്നതായി ഇന്ന് കേരള കൌമുദി റിപ്പോര്‍ട്ട്. അപ്പോള്‍, മഴയോടൊപ്പം വരുന്ന തമ്പാനൂരിലെയും കിഴക്കേകോട്ടയിലെയും വെള്ളപൊക്കോം,റോഡ് പൊളിയലും, ബ്ലോക്കും വൈദ്യുതി തകരാറും ഒക്കെ തലസ്ഥാനവാസികള്‍ സഹിച്ചേ പറ്റൂ, അതിനി ബ്ലോഗ് മീറ്റ് ആയാലും..!!
എന്തായാലും ഭക്ഷണം കഴിഞ്ഞല്ലോ..ഇനി അപ്ഡേറ്റ് ആവാം..
ആശംസകളോടെ
-അലിഫ്

Visala Manaskan said...

മീറ്റിന് എല്ലാവിധ ആശംസകളും!

ഞാന്‍ കുറച്ചധികം ലേയ്റ്റായിപ്പോയി.
അടുത്ത തവണയാവട്ടേ...

വേണു venu said...

എല്ലാ ആശംസകളും.
പലരേയും കാണാന്‍ കഴിഞ്ഞു ഫോട്ടൊ
യിലൂടെ.:)

Cartoonist said...

ഈ പേജിന് രണ്ടു നല്ല നമസ്കാരം !
ആദ്യമായി, അങ്കിളിനെ കണ്ടു ...തുല്യ സന്തുഷ്ടനായി കേരളഫാര്‍മറേയും.

ഹളോ, പ്യൊന്നമ്പലം!
ഹ്യളോ മറ്റുള്ളവര്‍ !

ഷാഫി said...

അറിഞ്ഞീല.
അറിഞ്ഞിരുന്നേ വരാര്‍ന്നു.

G.MANU said...

തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് എവിടം വരെയായി. ഫോട്ടോസ് എല്ലാം കണ്ടു. കൊള്ളാം നന്നായിരിക്കുന്നു.

മഴത്തുള്ളി said...

ചന്ദ്രേട്ടാ, എവിടം വരെയായി തിരുവനന്തപുരം ബ്ലോഗ് മീറ്റ്. എല്ലാവരെയും കണ്ടതില്‍ വളരെ സന്തോഷം. ആരെയും കാണുന്നില്ലല്ലോ. എല്ലാവരും ഭക്ഷണം കഴിച്ചതിന്റെ ക്ഷീണത്തിലാ അല്ലേ? ;)

ഗീത said...

മീറ്റിലേക്ക്‌ ക്ഷണിച്ചതില്‍ വളരെ സന്തോഷമുണ്ട്‌. പക്ഷെ ഞാനീ ക്ഷണം രാത്രിയാണ് കണ്ടത്‌. മീറ്റിന്റെ വിശദവിവരങ്ങള്‍ പബ്ലിഷ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകളോടെ.. ‍

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍. മീറ്റ് ഭംഗിയായി നടന്നിട്ടുണ്ടാകും എന്ന് കരുതുന്നു. വിശദമായ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

Sethunath UN said...

Asamsakal!

Viswaprabha said...

കുറേ ദിവസമായി ബ്ലോഗുലോകത്തേക്കൊന്നും വരാറില്ല. ഇങ്ങനെ ഒരു സംഭവം നടക്കുന്നത് മുന്‍പേ അറിയാന്‍ പറ്റിയില്ല അങ്കിളേ!

എന്തായാലും, വൈകിയെങ്കിലും, മീറ്റില്‍ പങ്കെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍!
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും നന്ദി!

സസ്നേഹം,
വിശ്വം

keralafarmer said...

തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് മറ്റ് മീറ്റുകളില്‍ നിന്നുള്ള പ്രത്യേകത അങ്കിള്‍ ബ്ളോഗേഴ്സിന് തന്റെ വീട്ടില്‍ ഒരു വിരുന്നൊരുക്കി എന്ന് പറയുന്നതാവും ശരി. അങ്കിളിന്റെയും ആന്റിയുടെയും സന്തോഷപൂര്‍ണമായ സഹകരണം ആരെയും അമ്പരപ്പിക്കുന്ന ഒരു അനുഭവം തന്നെയാണ്. ഞങ്ങളുടെ ഒത്തുചേരലില്‍ അവരവരുടെ ബ്ലോഗ് അനുഭവങ്ങള്‍ പങ്കുവെയ്ക്കലിനായിരുന്നു കൂടുതല്‍ പ്രാധാന്യം. അതില്‍ ഏറ്റവും ശ്രദ്ധേയം കേരളകൗദിയിലെ രാജേഷ് ചന്ദ്രന്റെ അനുഭവങ്ങളായിരുന്നു. വടികൊടുത്ത് അടിവാങ്ങുന്ന പൊന്നമ്പലം ഞങ്ങളുടെ പടങ്ങളുടെ ഒരു കൂട്ടവുമായി തമിഴ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവ എത്രയും വേഗം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
ഈ കൂട്ടായ്മയുടെ വിജയത്തിലേക്കായി ഈ ബ്ലോഗിലെ പല പോസ്റ്റുകളിലും വന്ന് അഭിപ്രായം രേഖപ്പെടുത്തിയവരോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

keralafarmer said...

കേരളകൗമുദി ദിനപത്രത്തില്‍ വന്ന വാര്‍ത്തക്ക് PDF File തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

Joseph Antony said...

വരാനൊത്തില്ല. മീറ്റിന്റെ ചിത്രങ്ങളും, റിപ്പോര്‍ട്ടും കണ്ടു. സന്തോഷം, തിരുവനന്തപുരംകാരന്‍ എന്നതില്‍ അഭിമാനത്തോടെ കോഴിക്കോട്ടു കഴിയുന്ന ഈയുള്ളവന്റെയും ആശംസ; പങ്കെടുത്ത എല്ലാവര്‍ക്കും. അഭിനന്ദനങ്ങളും..

ഏറനാടന്‍ said...

മീറ്റ്‌ ഉഷാറായെന്നറിഞ്ഞതില്‍ വളരെയധികം ആഹ്ലാദമുണ്ട്‌. അഭിനന്ദനങ്ങള്‍

Sanoj Jayson said...

തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുടെ ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിഞതുകൊണ്ട്..

ഉറങികിടന്നിരുന്ന എന്നെ പോലുള്ള അനേകം ബ്ലൊഗര്‍മാര് ഇനി സജീവമായി വീണ്ടും ബ്ലൊഗിങ് നടത്തും എന്നുകരുതുന്നു,,,

ഇനി എന്‍‌റ്റെ ബ്ലൊഗും നിങള്‍ സ്രദധിക്കുമല്ലോ.??
അഗ്രിഗേറ്ററില്‍ ഇടുകയും ചെയ്യണെ.. മറക്കരുത്..